Wednesday, August 15, 2012

കിഴക്കിന്റെ വെനീസിലെ സുന്ദര കാഴ്ച്ചകള്‍..

            നെഹൃട്രോഫി വള്ളം കളി കാണുവാനാണ് ആലപ്പുഴയില്‍ എത്തിയതെങ്കിലും കോട്ടയം മുതല്‍ ആലപ്പുഴ വരെയുള്ള ബോട്ടുയാത്രയാണ് ഞങ്ങള്‍ക്ക് കൂടുതല്‍ ആകര്‍ഷണീയമായത്. സമയം വൈകിയതിനാല്‍ വള്ളംകളി വേണ്ടവിധം ആസ്വദിക്കുവാന്‍ കഴിഞ്ഞില്ല എന്നതാണ് സത്യം. മത്സരത്തിന്റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തുവാന്‍ കഴിഞ്ഞതുമില്ല. എന്നാല്‍ കോട്ടയം മുതല്‍ ആലപ്പുഴ വരെയുള്ള പ്രകൃതി മനോഹര ദൃശ്യങ്ങളും വള്ളംകളിയോടനുബന്ധിച്ചുള്ള ചില വിശേഷങ്ങളും ക്യാമറയില്‍ ഒപ്പിയെടുക്കാന്‍ കഴിഞ്ഞിരുന്നു. അവ ഇവിടെ പങ്കുവയ്ക്കുന്നു. (33 ചിത്രങ്ങള്‍)
നെഹൃട്രോഫി വള്ളം കളി മത്സരത്തോടനുബന്ധിച്ചുള്ള ആഘോഷങ്ങള്‍ക്കായി ചമയമിട്ട് ഹൗസ് ബോട്ടില്‍ തന്റെ ഊഴവും കാത്തിരിക്കുന്ന കലാകാരന്‍..

വള്ളംകളി മത്സരത്തില്‍നിന്ന് ...


കായല്‍ ഘോഷയാത്രയ്ക്കായുള്ള തയ്യാറെടുപ്പുകള്‍..


കാത്തിരിക്കുന്ന കലാകാരന്മാര്‍..


കായലോരത്തെ കെട്ടുവള്ളങ്ങളും തുറന്ന മേക്കപ്പ് മുറികളായി...

ഹൗസ് ബോട്ടുകളില്‍ പുലികളിയും റെഡി..



കോട്ടയം-ആലപ്പുഴ ജല പാതയ്ക്കു കുറുകെയുള്ള നടപ്പാലങ്ങള്‍..

ബോട്ടുകള്‍ക്ക് കടന്നുപോകുവാനായി നടപ്പാലങ്ങള്‍ ഉയര്‍ത്തുന്നു..





ജലപാതയുടെ ഇരുവശങ്ങളിലുമുള്ള പാടശേഖരങ്ങള്‍..




കായലോരത്തെ തെങ്ങിന്‍തോപ്പുകള്‍ മറ്റൊരു സുന്ദര കാഴ്ച്ച..









സമുദ്രനിരപ്പിനേക്കാള്‍ താഴ്ന്ന കരഭൂമി...

കൃഷിഭൂമിയേക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്ന കായലില്‍നിന്ന് ഉപ്പുവെള്ളം കടക്കാതിരിക്കുവാനായി നിര്‍മ്മിച്ചിരിക്കുന്ന കോണ്ടക്രീറ്റ് ബണ്ടുകള്‍..





കോട്ടയം-ആലപ്പുഴ റൂട്ടില്‍ , കൈനകരിയിലെ വാ.ചാവറയച്ചന്റെ ഭവനം സ്ഥിതി ചെയ്യുന്ന ദേവാലയം..

 വാ. ചാവറയച്ചന്റെ ഭവനം കേടുപാടുകള്‍ തീര്‍ത്ത് ദേവാലയത്തിനുള്ളില്‍ പൂജ്യമായി സൂക്ഷിച്ചിരിക്കുന്നു..



സഞ്ചാരികളെ കാത്തുകിടക്കുന്ന ഹൗസ് ബോട്ടുകള്‍...



3 comments:

  1. എന്റെ ടോണിസാറെ,ഇതിനൊക്കെ സമയം കണ്ടെത്തുന്ന താങ്കളെ സ്തുതിക്കണം. എന്തു പറയാന്‍.....GEAT WORK....Congrats...

    ReplyDelete
  2. എന്റെ ടോണിസാറെ,ഇതിനൊക്കെ സമയം കണ്ടെത്തുന്ന താങ്കളെ സ്തുതിക്കണം. എന്തു പറയാന്‍.....GEAT WORK....Congrats...

    ReplyDelete