Sunday, August 19, 2012

ചിങ്ങപ്പുലരിയിലെ പ്രളയക്കാഴ്ച്ചകള്‍..

            
            2012 ഓഗസ്റ്റ് 17. ചിങ്ങമാസം ഒന്നാം തീയതി. ഇത്തവണത്തെ ചിങ്ങപ്പുലരി കനത്ത മഴയോടെയായിരുന്നു. കേരളത്തെ നടുക്കിയ ചില ദുരന്തങ്ങളും അന്നു സംഭവിച്ചു. കോതമംഗലത്തിനടുത്ത് പൈങ്ങോട്ടൂരും ഈരാറ്റുപേട്ട- തലനാട്ടിലും  ഉരുള്‍പൊട്ടല്‍ ഉണ്ടായി. ഈരാറ്റുപേട്ടയിലും പാലായിലുമൊക്കെ വെള്ളംകയറി ഗതാഗതം തടസപ്പെട്ടു. മീനച്ചിലാര്‍ കരകവിഞ്ഞൊഴുകി നാശനഷ്ടങ്ങളുമുണ്ടായി. 
പൂഞ്ഞാര്‍ ടൗണിനടുത്തുള്ള ചെക്കുഡാം കവിഞ്ഞൊഴുകുന്നു..
             നഷ്ടങ്ങള്‍ക്കിടയിലും വെള്ളപ്പൊക്കം ആഘോഷമാക്കിയവരും ധാരാളം. കൂട്ടുകാര്‍ അയച്ചുതന്ന , പാലാ-ഈരാറ്റുപേട്ട-പൂഞ്ഞാര്‍ പ്രദേശങ്ങളിലെ ചില പ്രളയ ദൃശ്യങ്ങള്‍ ഇവിടെ നല്‍കുന്നു. ഫോട്ടോകള്‍ ഷെയര്‍ ചെയ്തു തന്ന ഫേസ് ബുക്ക് സുഹൃത്തുക്കളായ - അമ്പാറക്കാരന്‍, അമ്പാറ ടൗണ്‍, അനു മഴുവണ്ണൂര്‍ , അനില്‍  ശ്രീധരന്‍, കോട്ടയം കെറ്റിഎം, ദീപക് ജോണ്‍, റോമല്‍ ജോര്‍ജ്ജ്, അജിത് കെ.സി., നിഖില്‍ പി.ഡി, അരുണ്‍ മോഹന്‍ എന്നിവര്‍ക്ക് പൂഞ്ഞാര്‍ ബ്ലോഗിന്റെ നന്ദി.. 

പാലാ സെന്റ് തോമസ് സ്കൂളിനു മുന്‍വശം..

പാലാ റിവര്‍വ്യൂ റോഡില്‍നിന്നുള്ള ദൃശ്യം..



പൂഞ്ഞാര്‍ ടൗണിനടുത്തുള്ള ചെക്കുഡാം..


പൂഞ്ഞാര്‍-മങ്കുഴി റോഡ് വെള്ളപ്പൊക്കത്തെത്തുടര്‍ന്ന് ഇടിഞ്ഞ നിലയില്‍..




പൂഞ്ഞാര്‍-പനച്ചികപ്പാറയില്‍നിന്ന്...



പനയ്ക്കപ്പാലം ജംഗ്ഷനില്‍ വെള്ളം കയറിയപ്പോള്‍..

പനയ്ക്കപ്പാലത്തുനിന്ന് പ്ലാശനാലിനു തിരിയുന്ന വഴിയിലെ ഓട്ടോ സ്റ്റാന്റ് വെള്ളത്താല്‍ മൂടപ്പെട്ടപ്പോള്‍..

ഭരണങ്ങാനം-അമ്പാറ ഭാഗത്തെ കാഴ്ച്ചകള്‍...








ഇനി മൂന്നാനിയിലെ പ്രളയക്കാഴ്ച്ചകളിലേയ്ക്ക്...









3 comments:

  1. A DIFFERENT POST TONY.

    CONGRATS....

    ReplyDelete
  2. ON BEHALF OF http;//english4keralasyllabus.com , I INVITE THOSE INTERESTED ENGLISH TEACHERS WHO WOULD LIKE TO CONTRIBUTE STUDY MATERIALS AND OTHER USEFUL MATERIALS FOR THE STUDENTS AND TEACHERS ALL OVER KERALA.

    TONY ARE THERE ANY FRIENDS OR COLLEAGUES WHO WOULD LIKE TO PARTICIPATE IN THIS ENDEAVOUR...

    IF YES PLEASE CONTACT ME VIA THE BLOG

    http;//english4keralasyllabus.com

    ReplyDelete