പൂഞ്ഞാര്‍ : പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ 'കൃഷിപാഠം' എന്ന പേരില്‍ ഒരു ഗ്രാമീണ കാര്‍ഷിക വിജ്ഞാന വിനിമയ മേള ജൂലൈ 12, ശനിയാഴ്ച്ച നടക്കും. രാവിലെ 10 മുതല്‍ ഉച്ചകഴിഞ്ഞ് 2 വരെ സ്കൂളിലെ ചാവറ ഹാളിലാണ് പ്രദര്‍ശനം നടക്കുക. കര്‍ഷകര്‍ക്ക് അവരുടെ അറിവുകളും ആശയങ്ങളും പങ്കുവയ്ക്കുന്നതിനും പുതിയ കൃഷിപാഠങ്ങള്‍ സ്വന്തമാക്കുന്നതിനുമുള്ള അവസരം ലഭിക്കത്തക്കവിധം പതിനഞ്ചില്‍പരം സ്റ്റാളുകളാണ് മേളയില്‍ ഉണ്ടാകുക. വിവിധ ചക്കയുത്പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ജാക് അപ് സ്റ്റാള്‍, ഇലയറിവ്, മത്സ്യകൃഷി, പച്ചക്കറി കൃഷി, തേനീച്ച വളര്‍ത്തല്‍, ഔഷധ സസ്യങ്ങള്‍, ജൈവകൃഷിരീതി, EM ലായനി പരിചയപ്പെടല്‍, നാടന്‍ പലഹാരങ്ങള്‍ തുടങ്ങിയവയുടെ സ്റ്റാളുകള്‍ കൂടാതെ ക്ഷീരവികസന വകുപ്പ്, കൃഷിഭവന്‍, ഭൂമിക എന്നിവരുടെ പ്രദര്‍ശനങ്ങളും ഉണ്ടാകും. രാവിലെ പത്തുമുതല്‍ പൊതുജനങ്ങള്‍ക്ക് സ്റ്റാളുകള്‍ സന്ദര്‍ശിക്കാവുന്നതാണ്.
No comments:
Post a Comment