പൂഞ്ഞാര്‍ : മീനച്ചിലാറിനെ സ്നേഹിക്കുന്ന കുട്ടികളുടെ കൂട്ടായ്മയായ വിംഗ്സ് ഓഫ് മീനച്ചിലാര്‍ സ്റ്റുഡന്റ്സ് സര്‍ക്കിള്‍ ശനിയാഴ്ച്ച (05/07/2014) പൂഞ്ഞാറില്‍ ഉദ്ഘാടനം ചെയ്യപ്പെടും. മീനച്ചില്‍ നദീ സംരക്ഷണ സമിതിയുടെ പിന്തുണയോടെ മീനച്ചിലാറിന്റെ തീരത്തുള്ള സ്കൂളുകളിലെ കുട്ടികള്‍ നദീസംരക്ഷണത്തിനായി ഒരുമിക്കുന്ന പദ്ധതിയാണ് ഇത്. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബാണ് പൂഞ്ഞാറിലെ സ്റ്റുഡന്റ്സ് സര്‍ക്കിളിന് നേതൃത്വം നല്‍കുക.
ശനിയാഴ്ച്ച ഉച്ചകഴിഞ്ഞ് 1.30-ന് സ്കൂള്‍ ഹാളില്‍ ചേരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ മരം മത്തായി വിംഗ്സ് ഓഫ് മീനച്ചിലാറിന് തുടക്കം കുറിക്കും. സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ഫാ.ജോര്‍ജ്ജ് വയലില്‍കളപ്പുര CMI അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ മീനച്ചില്‍ നദീസംരക്ഷണ സമിതി പ്രസിഡന്റും വാഴൂര്‍ NSS കോളേജ് മുന്‍ പ്രിന്‍സിപ്പലുമായ ഡോ. എസ്. രാമചന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തും. ഭരണങ്ങാനം മേരിഗിരി ഹോസ്പിറ്റലിലെ കമ്മ്യൂണിറ്റി ഹെല്‍ത്ത് വിഭാഗം മേധാവി സി.റോസ് വൈപ്പന വിഷയാവതരണം നടത്തും. പരിസ്ഥിതി പ്രവര്‍ത്തകന്‍ എബി പൂണ്ടിക്കുളം, അന്റോണിയന്‍ ക്ലബ് കോ-ഓര്‍ഡിനേറ്റര്‍ ടോണി പുതിയാപറമ്പില്‍, ഡാലിയാ ജോസ് തുടങ്ങിയവര്‍ ചടങ്ങില്‍ പ്രസംഗിക്കും.
No comments:
Post a Comment