പൂഞ്ഞാര്‍ : SNDP യോഗം മീനച്ചില്‍ യൂണിയന്റെ നേതൃത്വത്തിലുള്ള പൂഞ്ഞാര്‍ ശ്രീനാരായണ പരമഹംസ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളേജിന് പൂഞ്ഞാറില്‍ തുടക്കമായി. മൂന്നു ബാച്ചുകളുമായാണ് SNP കോളേജ് ആരംഭിക്കുന്നത്. ബികോം ഫിനാന്‍സ് ആന്‍ഡ് ടാക്സേഷന്‍ മോഡല്‍ 1, ബികോം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ മോഡല്‍ 1, ബി.എ. ഇംഗ്ലീഷ് ലാങ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ മോഡല്‍ 1 എന്നിവ. പൂഞ്ഞാര്‍ മങ്കുഴി ശ്രീസുബ്രഹ്മണ്യസ്വാമി ക്ഷേത്രാങ്കണത്തിലെ ഓഡിറ്റോറിയത്തിലാണ് ഇപ്പോള്‍ ക്ലാസുകള്‍ നടക്കുക. രണ്ടു വര്‍ഷത്തിനുള്ളില്‍ കോളേജ് മന്ദിരത്തിന്റെ പണി പൂര്‍ത്തിയാക്കുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. SNDP യോഗം മീനച്ചില്‍ യൂണിയന്‍ സംയുക്ത കുടുംബസംഗമങ്ങളുടെ സമാപനവും കെടാവിളക്ക് തെളിക്കലും ഇതോടൊപ്പം നടന്നു.
ക്ഷേത്രാങ്കണത്തില്‍ നടന്ന സമ്മേളനത്തില്‍ SNDP യോഗം പ്രസിഡന്റ് ഡോ. എം.എന്‍.സോമന്‍ കോളേജിന്റെ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചു. പൊതുസമ്മേളനം മന്ത്രി കെ.എം.മാണി ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ്, യോഗം ദേവസ്വം സെക്രട്ടറി അരയക്കണ്ടി സന്തോഷ്, ആന്റോ ആന്റണി MP, ജോയി എബ്രാഹം MP, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി, കേരള കൗമുദി കോട്ടയം യൂണിറ്റ് ചീഫ് എം.ആര്‍.പ്രദീപ് കുമാര്‍, പാലാ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍, സൂര്യകാലടിമന സൂര്യന്‍ സുബ്രഹ്മണ്യന്‍ ഭട്ടതിരിപ്പാട്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാബു പൂണ്ടിക്കുളം, പഞ്ചായത്ത് പ്രസിഡന്റ് തോമസ് ചൂണ്ടിയാനിപ്പുറം, അഡ്വ.ജോമോന്‍ ഐക്കര തുടങ്ങിയവര്‍ പ്രസംഗിച്ചു. പുനര്‍നിര്‍മ്മിച്ച പൂഞ്ഞാർ മങ്കുഴി അമ്പലം റോഡിന്റെ ഉദ്‌ഘാടനം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് നിർവഹിച്ചു.
SNP കോളേജില്‍ ജൂലൈ 30-ന് ക്ലാസുകള്‍ ആരംഭിക്കും. വിശദവിവരങ്ങള്‍ക്ക് - 04822 212625, 9747902625, Website - www.snpcollegepoonjar.com
No comments:
Post a Comment