പി. ഡി. ബേബിസാറിലൂടെ ദേശീയ അദ്ധ്യാപക അവാര്‍ഡ് പൂഞ്ഞാര്‍ ഗ്രാമത്തിലേയ്ക്ക്...
- മികച്ച അദ്ധ്യാപകനുള്ള ദേശീയ അദ്ധ്യാപക അവാര്‍ഡിന് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകനായ പി. ഡി. ബേബി അര്‍ഹനായി.
- അദ്ധ്യാപക ദിനമായ സെപ്റ്റംബര്‍ 5-ന് ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലില്‍ നിന്നും അദ്ദേഹം അവാര്‍ഡ് ഏറ്റുവാങ്ങി.
- കഴിഞ്ഞ 25 വര്‍ഷമായി വിദ്യാഭ്യാസ മേഖലയിലെ സജീവ സാന്നിധ്യമാണ് ബേബിസാര്‍.
- യു. പി. , ഹൈസ്കൂള്‍ ക്ലാസുകളിലെ സയന്‍സ് പുസ്തകങ്ങളുടെ രചനയില്‍ അദ്ദേഹവും പങ്കാളിയാണ്.
- സയന്‍സ് വിഷയത്തിലെ പ്രഗത്ഭനായ സംസ്ഥാനതല പരിശീലകന്‍ , പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലും പാഠ്യപദ്ധതി പരിഷ്കരണത്തിലും നിരവധി സംഭാവനകള്‍ നല്‍കിയ വ്യക്തി , ദിനപത്രങ്ങളില്‍ സയന്‍സ് കോളങ്ങളിലെ എഴുത്തുകാരന്‍ തുടങ്ങിയ നിലകളിലും പി. ഡി. ബേബിസാര്‍ പ്രശസ്തനാണ്.
ബേബിസാറിന് എല്ലാവിധ ആശംസകളും നേരുന്നു.
ReplyDelete