പൂഞ്ഞാര്‍ : കര്‍ഷകവേദിയുടെയും ഭൂമികയുടെയും ആഭിമുഖ്യത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് സ്വീകരണം നല്‍കി.
ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തില്‍ നിന്നും ജനവിധിനേടി തെരഞ്ഞെടുക്കപ്പട്ട 14 ഗ്രാമപഞ്ചായത്ത് പ്രതിനിധികള്‍ക്കും ബ്ലോക്ക് പ്രതിനിധികള്‍ക്കും ജില്ലാപ്രതിനിധിക്കും കര്‍ഷകവേദിയുടെയും ഭൂമികയുടെയും ആഭിമുഖ്യത്തില്‍ 2010 നവംബര്‍ 21 [ഞായര്‍] - ന് ഉച്ചകഴിഞ്ഞ് 3 മണിക്ക് പൂഞ്ഞാര്‍ ഭൂമിക സെന്ററില്‍ സ്വീകരണം നല്‍കി.
ജനങ്ങളുടെ അംഗീകാരം ലഭിച്ച പഞ്ചായത്ത് അംഗങ്ങളെ അനുമോദിക്കുന്നതിനും നിര്‍മ്മാണാത്മകമായി ആശയവിനിയോഗം നടത്തുന്നതിനും വേണ്ടി സംഘടിപ്പിച്ച യോഗത്തില്‍ കര്‍ഷകവേദി സംസ്ഥാന പ്രസിഡന്റ് കെ.ഒ.ജോസഫ് മുഖ്യ അതിഥിയായിരുന്നു.
No comments:
Post a Comment