പൂഞ്ഞാര്‍ : ബേബി രാജശ്രീയുടെ സംഗീതകച്ചേരി അരങ്ങേറ്റത്തിന് പൂഞ്ഞാര്‍ തെക്കേക്കര പള്ളികുന്നേല്‍ ഭഗവതിക്ഷേത്രാങ്കണം വേദിയായി. ക്ഷേത്രത്തിലെ അശ്വതി,ഭരണി,കാര്‍ത്തിക മഹോത്സവത്തോടനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.
രണ്ടുമണിക്കൂര്‍ നീണ്ട അരങ്ങേറ്റത്തില്‍ രാജശ്രീ തീര്‍ത്ത സംഗീതപ്രപഞ്ചം ശ്രോതാക്കളെ അത്ഭുതപ്പെടുത്തി. അരങ്ങേറ്റക്കാരിയുടെ യാതൊരു പരിഭ്രമവുമില്ലാതെ എല്ലാവരുടെയും കൈയടി ഏറ്റുവാങ്ങിയ പ്രകടനമാണ് ഈ പതിനൊന്നുവയസുകാരി കാഴ്ചവച്ചത്.
പൂഞ്ഞാര്‍ വടക്കേല്‍ രാജശേഖരന്റെയും (പ്യാരി) ബീനയുടെയും മകളായ രാജശ്രീ , തീക്കോയി രാധാകൃഷ്ണന്റെ കീഴില്‍ സംഗീതം അഭ്യസിച്ചുവരുന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്.
Congrats
ReplyDelete