Thursday, January 27, 2011

അധികാരികള്‍ മറക്കരുത്..ഈ കലാസ്നേഹിയെ..

     കോട്ടയം : അനൂപ് ജി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആരവമടങ്ങുമ്പോള്‍ ഈ പേര് അധികൃതര്‍ മറക്കാന്‍ പാടില്ല. കാരണം , കഴിഞ്ഞ 50 വര്‍ഷങ്ങളിലെ സ്കൂള്‍ കലോത്സവ വിശേഷങ്ങള്‍ ഇദ്ദേഹം പുസ്തകരൂപത്തില്‍  തയ്യാറാക്കിയത് , ഊണും ഉറക്കവുമില്ലാത്ത 14 മാസം നീണ്ട പ്രയത്നത്തിനൊടുവിലാണ്.     
     1957 മുതലുള്ള അന്‍പത് മേളകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ , നിരൂപണങ്ങള്‍ , വിജയികളുടെ പേരുവിവരങ്ങള്‍ , കമ്മറ്റി അംഗങ്ങളുടെ ലിസ്റ്റ് , ഫോട്ടോകള്‍ , പത്രറിപ്പോര്‍ട്ടുകള്‍ തുടങ്ങി സമഗ്രമായ ഒരു വിവരണമാണ് ഈ പുസ്തകം തരുന്നത്.
   
     കോഴിക്കോട് സ്വദേശിയായ ഈ MBA-ക്കാരന്‍ , പസ്തകങ്ങളോടും സംസ്ഥാന സ്കൂള്‍ കലോത്സവത്തോടുമുള്ള തന്റെ ഇഷ്ടംനിമിത്തം , 'ഓര്‍മ്മ ബുക്സ് ' എന്ന പേരില്‍ സ്വന്തമായി ഒരു പബ്ലിഷിങ്ങ് ഏജന്‍സി ആരംഭിച്ചാണ് 'കലോത്സവങ്ങളിലൂടെ' എന്ന  പുസ്തകം പുറത്തിറക്കിയത്. വലിയൊരു തുക അനൂപ് ഇതുവരെ ഇതിനായി ചിലവഴിച്ചുകഴിഞ്ഞു. സ്കൂള്‍ ലൈബ്രറി വഴി പുസ്തകം വിതരണം ചെയ്യാം എന്ന അധികൃതരുടെ വാക്കാലുള്ള ഉറപ്പിലാണ് അനൂപിന്റെ പ്രതീക്ഷ അത്രയും.

Sunday, January 23, 2011

കലോത്സവവേദികളിലെ 'ചാനല്‍ പോരാട്ടം'

കോട്ടയം: 17 വേദികളിലായി മത്സരാര്‍ത്ഥികള്‍ തമ്മിലുള്ള പോരാട്ടവീര്യം മുറുകുമ്പോള്‍ , ഒന്നാം നമ്പര്‍ വേദിക്കുസമീപം ആരോഗ്യപരമായ മറ്റൊരു പോരാട്ടവും നടക്കുന്നു. ചാനലുകള്‍ തമ്മിലുള്ള ഈ മത്സരം , കലോത്സവം നേരിട്ട് ആസ്വദിക്കുവാന്‍ അവസരം ലഭിക്കാത്തവര്‍ക്ക് ഒരനുഗ്രഹമാകകയാണ്.

തുടര്‍ന്ന് വായിക്കുന്നതിനും കൂടുതല്‍ ചിത്രങ്ങള്‍ക്കായും  ഇവിടെ ക്ലിക്ക് ചെയുക.

Saturday, January 22, 2011

സംസ്ഥാന കലോത്സവ വേദിയിലെ ചില കൗതുകക്കാഴ്ച്ചകള്‍ പൂഞ്ഞാര്‍ ന്യൂസിന്റെ ക്യാമറാക്കണ്ണിലൂടെ..

ഞങ്ങള്‍ റെഡി.. പത്രക്കാരെവിടെ..? ഒരു പ്രമുഖ ദിനപ്പത്രം പ്രഖ്യാപിച്ചിരുന്ന സമ്മാനം ലക്ഷ്യമാക്കി നീലവസ്ത്രമണിഞ്ഞ് നീലക്കുടയും ചൂടി തയ്യാറായി നില്‍ക്കുന്ന പെണ്‍കുട്ടികള്‍. ദൗര്‍ഭാഗ്യവശാല്‍ പത്രക്കണ്ണുകള്‍ക്ക് ഇവരെ കണ്ടെത്താനായില്ല.

ആരറിയുന്നു.. ഈ പൂക്കാരിപ്പെണ്ണിന്റെ വേദനകള്‍.. നാടോടിനൃത്ത വേദിയില്‍ നിന്ന്..

കൂടുതല്‍ കൗതുകക്കാഴ്ച്ചകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

Thursday, January 20, 2011

ഊട്ടുപുരയാണു താരം .. പഴയിടവും..

കോട്ടയം: സംസ്ഥാന സ്കൂള്‍ കലോത്സവം നടക്കുന്നത് 17 വേദികളിലാണെങ്കിലും ദിവസവും ഈ വേദികളെല്ലാം മറ്റൊരിടത്ത് സംഗമിക്കുന്നു. നാഗമ്പടം നെഹ്റു സ്റ്റേഡിയത്തിലെ ഊട്ടുപുരയില്‍. എല്ലാ വേദികളില്‍ നിന്നും മത്സരാര്‍ത്ഥികളും അദ്ധ്യാപകരും ജഡ്ജസും മാധ്യമ പ്രവര്‍ത്തകരും ക്രമസമാധാന പാലകരും , ദിവസം മൂന്നു പ്രാവിശ്യമെങ്കിലും ഇവിടെ എത്തിച്ചേരുന്നു.
 ഊട്ടുപുരയുടെ പ്രധാന ചുമതലക്കാരന്‍ പഴയിടം മോഹനന്‍ നമ്പൂതിരി

ഒരു ദിവസം ഇവിടെനിന്ന് ഉച്ചഭക്ഷണം കഴിക്കുന്നവരുടെ എണ്ണം 15,000 - നും 16,000 -നും ഇടയില്‍. പ്രാതലിന്റെയും അത്താഴത്തിന്റെയും കാര്യത്തിലും വലിയ മാറ്റങ്ങളില്ല. ഭക്ഷണമൊരുക്കുന്നവരും അത് വിളമ്പി സജ്ജീകരിക്കുന്നവരും ഒരു പോലെ അഭിനന്ദനമര്‍ഹിക്കുന്നു.
തുടര്‍ന്ന് വായിക്കുന്നതിനായും കൂടുതല്‍ ചിത്രങ്ങള്‍ക്കായും ഇവിടെ ക്ലിക്ക് ചെയ്യുക.

Friday, January 14, 2011

പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക ..


എല്ലാവര്‍ക്കും കൂടിച്ചേര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സ്വപനത്തില്‍ നാം എന്നാണ് ഒന്നായിത്തീരുന്നത് ?
എന്നാണ് മരത്തിന്റെ ചുവട്ടില്‍നിന്ന് എല്ലാവര്‍ക്കും ചേര്‍ന്ന് മഴയുടെ സംഗീതം ആസ്വദിക്കാന്‍ കഴിയുന്നത് ? 
എല്ലാവര്‍ക്കും ചേര്‍ന്ന് ചൊല്ലാവുന്ന ഒരു പ്രാത്ഥനയില്‍ നാം എന്നാണ് ഒന്നായിതീരുന്നത് ?
                                         -പെരുമ്പടവം

         (വേനല്‍ എന്ന ചെറുകഥാ സമാഹാരത്തില്‍ നിന്ന്)

      
      "പൊതു ഇടങ്ങള്‍ കൊണ്ടാണ് സമൂഹം ചൈതന്യവല്‍ക്കരിക്കപ്പെടുന്നത്....അയല്‍പക്കങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, പബ്ലിക്ക് ലൈബ്രറികള്‍, ചായക്കടകള്‍,ആല്‍ത്തറവട്ടങ്ങള്‍, ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, കളിക്കളങ്ങള്‍ തുടങ്ങി  ആളുകള്‍ കൂടിയിരുന്നപ്പോഴൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു.... സൗഹൃദവും വികസനവും വിജ്ഞാനവുമുണ്ടായി...എന്നാല്‍ ഇന്ന്...ബ്ലോഗിലും സ്കൈപ്പിലും ഗൂഗിള്‍ ടോക്കിലും യാഹു മെസഞ്ചറിലുമായി തീര്‍ക്കപ്പെടുന്ന പൊതു ഇടങ്ങളില്‍ കൗതുകമേറുമെങ്കിലും കരുത്തില്ല....." 
എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം

      ഇന്നിന്റെ ചില സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുകയാണ് ലേഖകനായ എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം. പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ എബി അറിയപ്പെടുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനാണ്. ഭരണങ്ങാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ശ്രദ്ധ'യുടെ (SRADHA-Society for Rural Development and Harmonious Action) ചെയര്‍മാനായും പൂഞ്ഞാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി-സാമൂഹ്യ സംഘടനയായ 'ഭൂമിക'യുടെ സെക്രട്ടറിയായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. അസീസി മാസികയുടെ 2011 ജനുവരി ലക്കത്തിലെ കവര്‍സ്റ്റോറികൂടിയായ ഈ ലേഖനം , നാടിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ആദ്യാവസാനം വായിക്കേണ്ടതാണ്. 
ലേഖനം വായിക്കുന്നതിന്  ഇവിടെ ക്ലിക്ക് ചെയ്യുക

Sunday, January 9, 2011

ഭക്തിയുടെ നിറവില്‍ വി. കൊച്ചുത്രേസ്യായുടെ തിരുനാള്‍

    പൂഞ്ഞാര്‍ : ചെറുപുഷ്പാശ്രമ ദൈവാലയത്തില്‍ ആണ്ടുതോറും നടത്തിവരുന്ന നാല്‍പ്പതുമണിയാരാധനയും വി. കൊച്ചുത്രേസ്യായുടെയും,വാഴ്ത്തപ്പെട്ട ചാവറയച്ചന്റെയും തിരുനാളും 2010 ഡിസംബര്‍ 31 മുതല്‍ 2011 ജനുവരി 9 വരെയുള്ള തീയതികളില്‍ ആഘോഷിച്ചു.
      തിരുനാളിനൊരുക്കമായി നൊവേന ഡിസംബര്‍ 31-ന് ആരംഭിച്ചു.ജനുവരി 5,6,7 തീയതികളില്‍ നാല്‍പ്പതുമണിയാരാധാനയും 8,9 തീയതികളില്‍ പ്രധാനതിരുനാളും നടത്തപ്പെട്ടു.
      ജനുവരി 8 ശനിയാഴ്ച്ച വൈകിട്ട്  4.30-നള്ള ആഘോഷമായ വി. കുര്‍ബാനയും നൊവേനയും നവ വൈദികനായ ഫാ. ഡൈനോ മങ്ങാട്ടുകുന്നേല്‍, C.S.T.-യുടെ കാര്‍മ്മികത്വത്തില്‍ നടന്നു. തുടര്‍ന്ന് ആശ്രമദൈവാലയത്തില്‍ നിന്ന് കുളത്തുങ്കല്‍ പന്തലിലേക്കും തുടര്‍ന്ന് ടൗണ്‍ കപ്പേള ചുറ്റി ആശ്രയമാതാ കപ്പേളയിലേക്കും തിരുനാള്‍ പ്രദക്ഷിണവും നടന്നു.
     ജനുവരി 9 ഞായറാഴ്ച്ച രാവിലെ 10.00-ന്  ആഘോഷമായ തിരുനാള്‍ കുര്‍ബാനയും പ്രസംഗവും   ഫാ. മാത്യു കവളംമാക്കലിന്റെ കാര്‍മ്മികത്വത്തില്‍  നടന്നു. തുടര്‍ന്നുനടന്ന ആശ്രയമാതാ കപ്പേളചുറ്റിയുള്ള പ്രദക്ഷിണത്തിലും സ്നേഹവിരുന്നിലും നൂറുകണക്കിനു വിശ്വാസികള്‍ ഭക്ത്യാദരപൂര്‍വ്വം പങ്കുചേര്‍ന്നു. വൈകിട്ട്  7 - ന് ഓച്ചിറ സരിഗ  അവതരിപ്പിച്ച "നല്ലവരുടെ സ്വപ്നം" എന്ന  നാടകവും ഉണ്ടായിരുന്നു.
പ്രദക്ഷിണവീഥി അലങ്കാരത്തിന്റെ ഫോട്ടോകള്‍ കാണുവാനും കൂടുതല്‍ തിരുനാള്‍ വിശേഷങ്ങള്‍ അറിയുവാനുമായി  ഇവിടെ ക്ലിക്ക് ചെയ്യുക

Friday, January 7, 2011

പൂഞ്ഞാര്‍ ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു..' അക്ഷരായനം '

      പൂഞ്ഞാര്‍ ന്യൂസില്‍ ഉടന്‍ ആരംഭിക്കുന്നു..' അക്ഷരായനം '. ഓരോ മലയാളിയും വായിച്ചിരിക്കേണ്ട ലേഖനങ്ങള്‍...വിജ്ഞാനപ്രദവും രസകരവുമായ യാത്രാവിവരണങ്ങള്‍...ഹൃദയസ്പര്‍ശിയായ അനുഭവക്കുറിപ്പുകള്‍... കൂടാതെ , കഥകള്‍...കവിതകള്‍...തുടങ്ങിയവയും അക്ഷരായനത്തിലെ വിഭവങ്ങളാണ്.
     വായന ഇഷ്ടപ്പെടുന്ന വ്യക്തിയാണോ നിങ്ങള്‍ ? എങ്കില്‍ പൂഞ്ഞാര്‍ ന്യൂസിലെ ' അക്ഷരായനം ' എന്ന പേജ് നിങ്ങള്‍ക്കുള്ളതാണ്..,എഴുതുവാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണോ നിങ്ങള്‍ ? എങ്കില്‍ നിങ്ങളുടെ രചനകള്‍ അക്ഷരായനത്തിലൂടെ ലോകം വായിക്കട്ടെ...
ബന്ധപ്പെടേണ്ട വിലാസം : Mb-9895871371 , Email-poonjarnews@gmail.com

Thursday, January 6, 2011

സംസ്ഥാന സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളയുടെ ഫലങ്ങള്‍

ആലുവ : ആലുവായില്‍ നടക്കുന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ മേളയുടെ ഫലങ്ങള്‍ ​​ഐറ്റി അറ്റ്സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി ലഭ്യമാണ് . റിസല്‍റ്റിനായി ഇവിടെ ക്ലിക്ക് ചെയ്യുക.

Wednesday, January 5, 2011

ഒരു മാസത്തിനുള്ളിലെ ' പൂഞ്ഞാര്‍ ന്യൂസ് ' സന്ദര്‍ശകരുടെ എണ്ണം 5000-നു മുകളില്‍

       നന്ദി..ചുരുങ്ങിയ നാളുകള്‍ക്കുള്ളില്‍  പൂഞ്ഞാര്‍ ന്യൂസ് എന്ന ഈ എളിയ സംരംഭത്തെ വിജയിപ്പിച്ച ഏവര്‍ക്കും ഹൃദയംഗമമായ നന്ദി. കഴിഞ്ഞ ഒരു മാസം പൂഞ്ഞാര്‍ ന്യൂസ് സന്ദര്‍ശിച്ചവരുടെ എണ്ണം 5000-നു മുകളിലാണ്.
         ഇ-മെയില്‍ വഴിയും , ഫോണിലൂടെയും , നേരിട്ടും പ്രോത്സാഹനങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ സ്നേഹിതര്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദി. ഇത് ഞങ്ങളുടെ ഉത്തരവാദിത്ത്വം വര്‍ദ്ധിപ്പിച്ചിരിക്കുന്നു.
        കൂടുതല്‍ വാര്‍ത്തകളും ലേഖനങ്ങളും വിജ്ഞാനപ്രദമായ വിശേഷങ്ങളും  പൂഞ്ഞാര്‍ ന്യൂസിലൂടെ ഉടന്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. അതിലേയ്ക്ക് ഏവരുടെയും സഹകരണം അഭ്യര്‍ഥിക്കുന്നു. പ്രസിദ്ധീകരണ യോഗ്യമായ വിശേഷങ്ങള്‍ ഞങ്ങള്‍ക്ക് അയച്ചുതരുകയോ ഫോണില്‍ ബന്ധപ്പെടുകയോ ചെയ്യുക.

ഞങ്ങളെക്കുറിച്ച് കൂടുതല്‍ അറിയുന്നതിനും  വിലാസം ലഭിക്കുന്നതിനുമായി  ഇവിടെ ക്ലിക്ക് ചെയ്യുക.

ഇനി മുതല്‍  പൂഞ്ഞാര്‍ ന്യൂസ് ലഭിക്കാന്‍ www.poonjarnews.net എന്ന അഡ്രസ് ഉപയോഗിച്ചാല്‍ മതിയാകും. 

ജനപ്രതിനിധികളുമായി മുഖാമുഖം

    
പൂഞ്ഞാര്‍ : പൂഞ്ഞാര്‍   സെന്റ് ആന്റണീസ്  ഹയര്‍  സെക്കന്ററി  സ്കൂളിലെ  പൊളിറ്റിക്കല്‍  സയന്‍സ്  ക്ലബിന്റെ  നേത്രുത്വത്തില്‍  ത്രിതല  പഞ്ചായത്തിലെ  ജനപ്രതിനിധികളുമായി  മുഖാമുഖം  നടത്തി. പരിപാടിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര നിര്‍വഹിച്ചു. തുടര്‍ന്ന് 'പഞ്ചായത്തീരാജ് ഇന്നലെ.. ഇന്ന്.. നാളെ.. ' എന്ന വിഷയത്തില്‍ സെമിനാറും നടന്നു. പൂഞ്ഞാര്‍ SMV HSS അധ്യാപകന്‍ ജോണ്‍സണ്‍ ചെറുവള്ളില്‍ സെമിനാര്‍ നയിച്ചു.