കോട്ടയം : അനൂപ് ജി. സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ ആരവമടങ്ങുമ്പോള്‍ ഈ പേര് അധികൃതര്‍ മറക്കാന്‍ പാടില്ല. കാരണം , കഴിഞ്ഞ 50 വര്‍ഷങ്ങളിലെ സ്കൂള്‍ കലോത്സവ വിശേഷങ്ങള്‍ ഇദ്ദേഹം പുസ്തകരൂപത്തില്‍ തയ്യാറാക്കിയത് , ഊണും ഉറക്കവുമില്ലാത്ത 14 മാസം നീണ്ട പ്രയത്നത്തിനൊടുവിലാണ്.
1957 മുതലുള്ള അന്‍പത് മേളകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ , നിരൂപണങ്ങള്‍ , വിജയികളുടെ പേരുവിവരങ്ങള്‍ , കമ്മറ്റി അംഗങ്ങളുടെ ലിസ്റ്റ് , ഫോട്ടോകള്‍ , പത്രറിപ്പോര്‍ട്ടുകള്‍ തുടങ്ങി സമഗ്രമായ ഒരു വിവരണമാണ് ഈ പുസ്തകം തരുന്നത്.
കോഴിക്കോട് സ്വദേശിയായ ഈ MBA-ക്കാരന്‍ , പസ്തകങ്ങളോടും സംസ്ഥാന സ്കൂള്‍ കലോത്സവത്തോടുമുള്ള തന്റെ ഇഷ്ടംനിമിത്തം , 'ഓര്‍മ്മ ബുക്സ് ' എന്ന പേരില്‍ സ്വന്തമായി ഒരു പബ്ലിഷിങ്ങ് ഏജന്‍സി ആരംഭിച്ചാണ് 'കലോത്സവങ്ങളിലൂടെ' എന്ന പുസ്തകം പുറത്തിറക്കിയത്. വലിയൊരു തുക അനൂപ് ഇതുവരെ ഇതിനായി ചിലവഴിച്ചുകഴിഞ്ഞു. സ്കൂള്‍ ലൈബ്രറി വഴി പുസ്തകം വിതരണം ചെയ്യാം എന്ന അധികൃതരുടെ വാക്കാലുള്ള ഉറപ്പിലാണ് അനൂപിന്റെ പ്രതീക്ഷ അത്രയും.
No comments:
Post a Comment