പൂഞ്ഞാര്‍ ചെറുപുഷ്പാശ്രമത്തിന്റെ പ്രിയോരായും സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന്റെ മാനേജരായും , കഴിഞ്ഞ മൂന്നു വര്‍ഷമായി സേവനമനുഷ്ഠിച്ച ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ CMI-യ്ക്ക് ഹൃദയത്തിന്റെ ഭാഷയിലുള്ള യാത്രാമംഗളങ്ങള്‍..
ആത്മീയ മേഖലയിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം , ആശ്രമത്തിന്റെയും സ്കൂളിന്റെയും മുഖച്ഛായ മാറ്റിയ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്നു. സ്കൂള്‍ കവാടവും ആശ്രയമാതാ കപ്പേളയും ഒരു ഉദാഹരണം മാത്രം..
കൂത്താട്ടുകുളത്തുള്ള സി.എം.ഐ. ആശ്രമത്തിന്റെ പ്രിയോരായും മേരിഗിരി പബ്ലിക്ക് സ്കൂളിന്റെ മാനേജരായും സേവനമനുഷ്ഠിക്കാന്‍ പോകുന്ന സേവ്യറച്ചന് പ്രാര്‍ഥനാ നിര്‍ഭരമായ ആശംസകള്‍ നേരുന്നു....
Tuesday, May 31, 2011
Friday, May 27, 2011
SSLC Revaluvation Result & Plus one Trial Allotment
SSLC Revaluation Results 2011 (pdf) - Click Here
Kerala Plus one Admission 2011 (Trial Allotment) - Click Here
Monday, May 23, 2011
കേരളത്തിലെ എല്ലാ സ്കൂളുകളിലും 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠനമാധ്യമം മലയാളമാകുന്നു..!
കേരളത്തിലെ സ്കൂളുകളില്‍ മലയാള പഠനം നിര്‍ബന്ധിതമാക്കുന്നതിന് SCERT സമര്‍പ്പിച്ച പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ടുള്ള
ഉത്തരവനുസരിച്ച് , 2011-12 അദ്ധ്യയന വര്‍ഷം മുതല്‍ എല്ലാ സ്കൂളുകളിലും മലയാള പഠനം നിര്‍ബന്ധിതമാക്കിയിരിക്കുന്നു. കൂടാതെ മലയാള പഠനത്തിനുള്ള പീരിയഡുകളുടെ എണ്ണം കൂട്ടുന്നതുള്‍പ്പെടെയുള്ള നിരവധി പരിഷ്ക്കാരങ്ങളും റിപ്പോര്‍ട്ടിന്റെ ഭാഗമായുണ്ട്.
കേരളത്തിലെ CBCE,ICSE ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകളിലും , 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠനമാധ്യമം മലയാളമാക്കാനുള്ള നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. (പ്രായോഗിക നിര്‍ദ്ദേശം 7)
വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക.
കേരളത്തിലെ CBCE,ICSE ഉള്‍പ്പെടെയുള്ള എല്ലാ സ്കൂളുകളിലും , 1 മുതല്‍ 8 വരെ ക്ലാസുകളില്‍ പഠനമാധ്യമം മലയാളമാക്കാനുള്ള നിര്‍ദ്ദേശവും ഉത്തരവിലുണ്ട്. (പ്രായോഗിക നിര്‍ദ്ദേശം 7)
Friday, May 20, 2011
ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയവുമായി സെന്റ് ആന്റണീസ് പൂഞ്ഞാര്‍...
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ , പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ ഏറ്റവും മികച്ച വിജയവുമായി സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പൂഞ്ഞാര്‍ മുന്നിലെത്തി. ഹ്യൂമാനിറ്റീസിന് 100 ശതമാനവും സയന്‍സിന് 97 ശതമാനവും നേടിയാണ് സ്കൂള്‍ ഈ നേട്ടം കൈവരിച്ചത്.
+2 പരീക്ഷാ ഫലം... പ്രദേശത്തെ സ്കൂളുകള്‍ക്ക് മികച്ച വിജയം...
ഹയര്‍ സെക്കന്‍ഡറി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ പ്രദേശത്തെ സ്കൂളുകള്‍ക്ക് മികച്ച വിജയം
St Antonys HSS Poonjar (School Code -05087) - 96.60%St Mary's HSS Teekoy (School Code -05044) - 96.50%
St Antonys HSS Plassanal (School Code -05041) - 95.56%
MG HSS Erattuprtta (School Code -05031) - 95.22%
AM HSS Kalaketty (School Code -05084) - 95.10%
St George HSS Aruvithura (School Code -05086) - 93.79%
SMV HSS Poonjar (School Code -05040) - 80.00%
Govt. HSS Erattupetta (School Code -05001) - 60.41%
കൂടുതല്‍ റിസല്‍ട്ടുകള്‍ക്കായി (PDF) ഇവിടെ ക്ലിക്ക് ചെയ്യുക
Wednesday, May 18, 2011
'IMAGE What Next..' കരിയര്‍ എക്സിബിഷന്‍
IMAGE-ന്റെ നേതൃത്വത്തില്‍ പാലാ MINDS-ന്റെയും NITTE യൂണിവേഴ്സിറ്റി മാംഗ്ലൂരിന്റെയും സഹകരണത്തോടെ നടത്തുന്ന കരിയര്‍ എക്സിബിഷന്‍ 19/05/2011 ബുധനാഴ്ച്ച നടക്കുന്നു. ഇരാറ്റുപേട്ട മുസ്ലീം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രാവിലെ 9.30-ന് ആരംഭിക്കുന്ന എക്സിബിഷനില്‍ ,100-ല്‍ പരം കോഴ്സുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പരിചയപ്പെടുത്തുന്നു.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 കുട്ടികള്‍ക്ക് ഫ്രീ ആപ്റ്റിറ്റൂഡ് ടെസ്റ്റിന് അവസരം ലഭിക്കും. SSLC,+2 വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകാവുന്ന ഈ പ്രോഗ്രാം നയിക്കുന്നത് പ്രശസ്ത ട്രെയിനറായ റ്റോമി ചെറിയാനും ടീം അംഗങ്ങളുമാണ്.
താത്പ്പര്യമുള്ളവര്‍ 9447507641 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 150 കുട്ടികള്‍ക്ക് ഫ്രീ ആപ്റ്റിറ്റൂഡ് ടെസ്റ്റിന് അവസരം ലഭിക്കും. SSLC,+2 വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനകരമാകാവുന്ന ഈ പ്രോഗ്രാം നയിക്കുന്നത് പ്രശസ്ത ട്രെയിനറായ റ്റോമി ചെറിയാനും ടീം അംഗങ്ങളുമാണ്.
താത്പ്പര്യമുള്ളവര്‍ 9447507641 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Monday, May 16, 2011
അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും ശ്രദ്ധിക്കുക.
അംഗീകാരമില്ലാത്ത സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് 2010-11 അദ്ധ്യയന വര്‍ഷം അംഗീകാരമുള്ള സ്കൂളുകളില്‍ ചേര്‍ന്ന് പഠിക്കുവാന്‍ അനുമതി ലഭിച്ചിരിക്കുന്നു. ഇതിനുള്ള അപേക്ഷ 28/05/2011-ന് മുന്‍പായി പ്രവേശനം ആഗ്രഹിക്കുന്ന എയ്ഡഡ്/ഗവ./അംഗീകൃത സ്കൂളില്‍ സമര്‍പ്പിക്കേണ്ടതും അവര്‍ നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ പങ്കെടുക്കേണ്ടതുമാണ്. സവിശേഷ സാഹചര്യം നിമിത്തം ഈ വര്‍ഷത്തേക്ക് മാത്രമാണ് ഈ ഇളവ് ഉള്ളതെന്നും ഭാവിയില്‍ ഇത് അനുവദിക്കുന്നതല്ലെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.
വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
വിശദ വിവരങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക
IHRD മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ അപേക്ഷ ക്ഷണിച്ചു.
IHRD മോഡല്‍ പോളിടെക്നിക് കോളേജുകളില്‍ പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള പ്രവേശനത്തിന് അര്‍ഹരായവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി - 31/05/2011 വൈകുന്നേരം 4 മണി.
(മോഡല്‍ പോളിടെക്നിക് കോളേജ് പൂഞ്ഞാര്‍ , ഫോണ്‍ : 04822 209265).
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനായും ഇവിടെ ക്ലിക്ക് ചെയ്യുക.
(മോഡല്‍ പോളിടെക്നിക് കോളേജ് പൂഞ്ഞാര്‍ , ഫോണ്‍ : 04822 209265).
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷാ ഫോറത്തിനായും ഇവിടെ ക്ലിക്ക് ചെയ്യുക.
Saturday, May 14, 2011
പൂഞ്ഞാറില്‍ P.C. ജോര്‍ജ്ജിന് ഉജ്ജ്വല വിജയം
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ പൂഞ്ഞാര്‍ മണ്ഡലത്തില്‍ P.C. ജോര്‍ജ്ജ് ഉജ്ജ്വല വിജയം കരസ്ഥമാക്കി. 15704 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം ഈ വിജയം കരസ്ഥമാക്കിയത്.
പൂഞ്ഞാര്‍ മണ്ഡലത്തില്‍ ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍..
പി.സി. ജോര്‍ജ്ജ് പ്ലാത്തോട്ടം (UDF) - 59809
മോഹന്‍ തോമസ് (LDF) - 44105
സന്തോഷ് കുമാര്‍ (BJP) - 5010
വി.എം. സുലൈമാന്‍ മൗലവി (SDPI) - 3579
പി.പി. ജോഷി (BSP) - 2956
പൂഞ്ഞാര്‍ മണ്ഡലത്തിലെ പഞ്ചായത്തുതല വോട്ടിംഗ് നില..
(പി.സി. ജോര്‍ജ്ജ് , മോഹന്‍ തോമസ് , സന്തോഷ് കുമാര്‍ , വി.എം. സുലൈമാന്‍ മൗലവി , പി.പി. ജോഷി എന്നീ ക്രമത്തില്‍)
പൂഞ്ഞാര്‍ തെക്കേക്കര - 5731 , 4120 , 295 , 29 , 118
പൂഞ്ഞാര്‍ - 2989 , 3224 , 343 , 65 , 77
ഈരാറ്റുപേട്ട - 4945 , 4610 , 70 , 1145 , 37
തിടനാട് - 5991 , 4099 , 467 , 33 , 227
പാറത്തോട് - 8608 , 4899 , 856 , 650 , 334
കൂട്ടിക്കല്‍ - 3907 , 3228 , 400 , 129 , 197
മുണ്ടക്കയം - 7178 , 4420 , 427 , 378 , 353
കോരുത്തോട് - 6776 , 5710 , 676 , 230 , 838
എരുമേലി - 10249 , 7651 , 1369 , 765 , 725
പൂഞ്ഞാറിന്റെ ജനപ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട P.C. ജോര്‍ജ്ജിന് ആശംസകള്‍ നേരുന്നതിന് താഴെ കാണുന്ന comments-ല്‍ ക്ലിക്ക് ചെയ്യുക
Wednesday, May 11, 2011
ഒരുവട്ടം കൂടിയെന്‍ ഓര്‍മ്മകള്‍ .....
മുഖച്ഛായ മാറിയ വിദ്യാലയത്തിന്റെ ഭംഗി ആവോളമാസ്വദിച്ച് വീണ്ടും കലാലയത്തിന്റെ പടി ചവിട്ടിയപ്പോള്‍ പലരുടെയും മുഖഭാവങ്ങള്‍ വിസ്മയത്താല്‍ നിറഞ്ഞതായിരുന്നു. 2005-07 വര്‍ഷത്തെ ഹ്യുമാനിറ്റിസ് ബാച്ചുകാരാണ് വീണ്ടും പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ തിരുമുറ്റത്ത് ഒത്തുകൂടിയത്.
സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ , പ്രിന്‍സിപ്പാള്‍ എ. ജെ ജോസഫ് , അദ്ധാപകനായ ബൈജു ജേക്കബ് തുടങ്ങിയവര്‍ ഇവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. പഠനത്തെയും ജോലിയെയും കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചും ആശംസകള്‍ കൈമാറിയും ഓര്‍മ്മകള്‍ അയവിറക്കിയും അവര്‍ കുറെ സമയത്തേയ്ക്കെങ്കിലും പഴയ +2 സ്റ്റുഡന്‍സായി മാറി.
ഈ കൂടിച്ചേരല്‍ കൂടുതല്‍ വിപുലമായി , കൂടുതല്‍ കൂട്ടുകാരെയും കൂട്ടി ഇനിയും നടത്തണം എന്ന തീരുമാനവുമായാണ് ഇവര്‍ പിരിഞ്ഞത്.
സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ , പ്രിന്‍സിപ്പാള്‍ എ. ജെ ജോസഫ് , അദ്ധാപകനായ ബൈജു ജേക്കബ് തുടങ്ങിയവര്‍ ഇവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. പഠനത്തെയും ജോലിയെയും കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചും ആശംസകള്‍ കൈമാറിയും ഓര്‍മ്മകള്‍ അയവിറക്കിയും അവര്‍ കുറെ സമയത്തേയ്ക്കെങ്കിലും പഴയ +2 സ്റ്റുഡന്‍സായി മാറി.
ഈ കൂടിച്ചേരല്‍ കൂടുതല്‍ വിപുലമായി , കൂടുതല്‍ കൂട്ടുകാരെയും കൂട്ടി ഇനിയും നടത്തണം എന്ന തീരുമാനവുമായാണ് ഇവര്‍ പിരിഞ്ഞത്.
Monday, May 9, 2011
LP,UP,HS അദ്ധ്യാപകര്‍ക്കായുള്ള അവധിക്കാല പരിശീലന പരിപാടി , 09/05/2011 തിങ്കളാഴ്ച് മുതല്‍ ആരംഭിക്കുന്നു.
കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിലെ HS അദ്ധാപകര്‍ക്കുള്ള പരിശീലനം രണ്ട് ബാച്ചുകളായാണ് ക്രമീകരിച്ചിരിക്കുന്നത്. ആദ്യ ബാച്ച് 9,10,11,12,16 തീയതികളിലും രണ്ടാം ബാച്ച് 17,18,19,20,21 തീയതികളിലും നടക്കുന്നു. കൂടാതെ 23,24 തീയതികളില്‍ , വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചുള്ള പ്രത്യേക ക്ലാസ് , CRC തലത്തിലും ഉണ്ടായിരിക്കും.
ഈരാറ്റുപേട്ട ഉപജില്ലയിലെ LP,UP അദ്ധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് 10,11,12,16 തീയതികളിലും രണ്ടാം ബാച്ച് 17,18,19,20 തീയതികളിലുമാണ് നടക്കുക.
ഈരാറ്റുപേട്ട ഉപജില്ലയിലെ LP,UP അദ്ധ്യാപകര്‍ക്കായുള്ള പരിശീലന പരിപാടിയുടെ ആദ്യ ബാച്ച് 10,11,12,16 തീയതികളിലും രണ്ടാം ബാച്ച് 17,18,19,20 തീയതികളിലുമാണ് നടക്കുക.
LP സ്കൂള്‍ അദ്ധാപകര്‍ക്ക് പൂഞ്ഞാര്‍ ഗവണ്‍മെന്റ് LPS, ഈരാറ്റുപേട്ട GM LPS എന്നീ സെന്ററുകളും UP സ്കൂള്‍ അദ്ധാപകര്‍ക്ക് തിടനാട് ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കുളിലുമാണ് പരിശീലനം നടക്കുക. വിദ്യാഭ്യാസ അവകാശ നിയമം സംബന്ധിച്ചുള്ള പ്രത്യേക ക്ലാസ് CRC തലങ്ങളില്‍ , 23,24 തീയതികളില്‍ നടക്കും.
Sunday, May 8, 2011
ഹയര്‍ സെക്കന്ററി പ്രവേശനം എളുപ്പമാക്കാം
ഒരു വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം അവന്റെ ഭാവിജീവിതത്തെ മെനയുന്ന സുപ്രധാന വഴിത്തിരിവാണ് എസ്.എസ്.എല്‍.സി. പരീക്ഷയും തുടര്‍ന്നുള്ള ഹയര്‍ സെക്കന്ററി വിദ്യാഭ്യാസ കാലഘട്ടവും.അതുകൊണ്ടു തന്നെ ഹയര്‍ സെക്കന്ററി പ്രവേശനത്തിന് അപേക്ഷ അയയ്ക്കുന്നതിനു മുമ്പുതന്നെ ഇഷ്ട്ടപ്പെട്ട ഗ്രൂപ്പ്, സബ്ജക്റ്റ് കോംബിനേഷന്‍ , താത്പ്പര്യമുള്ള സ്കൂള്‍ , അപേഷ അയയ്ക്കേണ്ട വിധം തുടങ്ങിയവ മനസ്സിലാക്കിയിരിക്കണം. അതിനു സഹായകമാവുന്ന ചില വസ്തുതകളാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. അദ്ധ്യാപകനായ ബൈജു ജേക്കബ് തയ്യാറാക്കിയിരിക്കുന്നത്.
പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ സബ്ജക്റ്റ് കോംബിനേഷനുകളും കൂടെ ചേര്‍ത്തിരിക്കുന്നു.
Read More/തുടര്‍ന്ന് വായിക്കുക..
പൂഞ്ഞാര്‍-ഈരാറ്റുപേട്ട പ്രദേശങ്ങളിലെ വിവിധ ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെ സബ്ജക്റ്റ് കോംബിനേഷനുകളും കൂടെ ചേര്‍ത്തിരിക്കുന്നു.
Read More/തുടര്‍ന്ന് വായിക്കുക..
Thursday, May 5, 2011
പൂഞ്ഞാര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ NRI ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു
IHRD-യുടെ കീഴിലുള്ള പൂഞ്ഞാര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ (CUSAT സിലബസ്) , പുതിയ അദ്ധ്യയന വര്‍ഷത്തേക്കുള്ള BTech - ഇലക്ട്രോണിക്സ് , കമ്പ്യൂട്ടര്‍ സയന്‍സ് , ഇന്‍ഫര്‍മേഷന്‍ ടെക്നോളജി എന്നീ കോഴ്സുകളില്‍ NRI ക്വോട്ടയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു. അപേക്ഷാ ഫോറം കോളേജ് ഓഫീസില്‍ നിന്നും നേരിട്ട് ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ മെയ് 16-ന് വൈകുന്നേരം 4 മണിവരെ സ്വീകരിക്കും.
ഫോണ്‍ : 04822271737 (Office) , 9447300096 (Mb)
ഫോണ്‍ : 04822271737 (Office) , 9447300096 (Mb)
Sunday, May 1, 2011
അഭിനന്ദനങ്ങള്‍...അഭിനന്ദനങ്ങള്‍...
Subscribe to:
Posts (Atom)