മുഖച്ഛായ മാറിയ വിദ്യാലയത്തിന്റെ ഭംഗി ആവോളമാസ്വദിച്ച് വീണ്ടും കലാലയത്തിന്റെ പടി ചവിട്ടിയപ്പോള്‍ പലരുടെയും മുഖഭാവങ്ങള്‍ വിസ്മയത്താല്‍ നിറഞ്ഞതായിരുന്നു. 2005-07 വര്‍ഷത്തെ ഹ്യുമാനിറ്റിസ് ബാച്ചുകാരാണ് വീണ്ടും പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ തിരുമുറ്റത്ത് ഒത്തുകൂടിയത്.
സ്കൂള്‍ മാനേജര്‍ ഫാ. സേവ്യര്‍ കിഴക്കേമ്യാലില്‍ , പ്രിന്‍സിപ്പാള്‍ എ. ജെ ജോസഫ് , അദ്ധാപകനായ ബൈജു ജേക്കബ് തുടങ്ങിയവര്‍ ഇവരുടെ സന്തോഷത്തില്‍ പങ്കുചേരാന്‍ എത്തിയിരുന്നു. പഠനത്തെയും ജോലിയെയും കുറിച്ചുള്ള അനുഭവങ്ങള്‍ പങ്കുവച്ചും ആശംസകള്‍ കൈമാറിയും ഓര്‍മ്മകള്‍ അയവിറക്കിയും അവര്‍ കുറെ സമയത്തേയ്ക്കെങ്കിലും പഴയ +2 സ്റ്റുഡന്‍സായി മാറി.
ഈ കൂടിച്ചേരല്‍ കൂടുതല്‍ വിപുലമായി , കൂടുതല്‍ കൂട്ടുകാരെയും കൂട്ടി ഇനിയും നടത്തണം എന്ന തീരുമാനവുമായാണ് ഇവര്‍ പിരിഞ്ഞത്.
Gatherings always reset our mind to such a feeling that we R still STUDENTS....
ReplyDeleteKeep the FRIENDSHIP forever...
Gud Luck
പലരും ഈ കൂട്ടു ചേരല്‍ അറിഞ്ഞില്ല...
ReplyDeleteഞാനും ഒരു പൂര്‍വ്വവിദ്യാര്‍ഥിയാണ്...
അടുത്ത തവണ പൂഞ്ഞാര്‍ ന്യുസ് വഴിയെങ്കിലും വിവരം അറിയിക്കണേ.......
Any way...Good Luck to all my Friends....
all the best poonjar news
ReplyDelete