ദര്‍പ്പണം (ഭാഗം 2)
എന്റെ ബാല്യത്തില്‍ എന്റെ കൈകളില്‍
പേരയ്ക്കയും ചാമ്പങ്ങയും
കറുമുറെ തിന്നാനുണ്ടായിരുന്നു
എന്റെ പൈതലിന്‍ കൈകളിലോ ?
ഏതോ മള്‍ട്ടി നാഷണല്‍ കമ്പനിയുടെ
എരിവും പുളിയും ചവര്‍പ്പും
കലര്‍ന്നു കറുമുറെ തിന്നുന്ന
എന്തോ ഒന്ന്..!!
മഞ്ജുഷ പറയൂ..
ആരാകണം ഭാവിയില്‍ ?
ഡോക്ടര്‍ !
റംലയ്ക്കോ ?
എയര്‍ഹോസ്റ്റസ് !
ശാലിനിയ്ക്കോ ?
മറൈന്‍ എഞ്ചിനീയര്‍
മാത്യു വര്‍ക്കി പറയൂ !
ടീച്ചര്‍ ചോദ്യമാവര്‍ത്തിച്ചു.
നല്ലൊരു മനുഷ്യനായാല്‍
മതി ടീച്ചര്‍ !
ദുര്യോധനന്‍മാര്‍ കൗരവസഭയില്‍
പാഞ്ചാലിയുടെ പൂഞ്ചോലയഴിച്ചു !
കാടായ കാടും മേടായ മേടും
പുഴയായ പുഴയും സംഹരിച്ച്
വസ്ത്രാക്ഷേപം ചെയ്യുന്ന
ദുര്യോധനന്‍മാര്‍ ഇന്നുമുണ്ട്..
അമ്മയ്ക്കു മരുന്നുവാങ്ങാന്‍ അവള്‍ !
തേയിലക്കാട്ടിലൂടെയോടി..
തേയിലച്ചെടികള്‍ക്കിടയില്‍
ഒളിച്ചിരുന്നൊരു കഴുകന്‍
അവളെ കൊത്തിക്കീറി
മാംസം കൊത്തിവലിച്ചു
അവളുടെ കൂട്ടിലും രണ്ട്
കഴുകന്‍മാര്‍ ഉണ്ടായിരുന്നു..
അച്ഛനും ചേട്ടനും !
വിവാഹത്തലേന്ന് !
ചൈനീസ് വെടിക്കെട്ടും ഘോഷവും.
വിവാഹപ്പിറ്റേന്നോ ?
എല്ലാമറിഞ്ഞപ്പോള്‍,
തണുത്ത പടക്കം
പൊട്ടിക്കാനുള്ള വ്യഥശ്രമം..
ഈ കവിതയുടെ ഒന്നാം ഭാഗത്തിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
ലേഖകനെക്കുറിച്ച്...
ജി. പത്മകുമാര്‍ |
നര്‍മ്മ സാഹിത്യകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ് പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ ജി. പത്മകുമാര്‍. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും നടക്കുന്ന ഫലിതങ്ങള്‍ 'പള്ളിക്കൂടം ഫലിതങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ രാഷ്ട്ര ദീപിക ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ' സഞ്ജയന്റെ ഫലിതങ്ങള്‍ ' ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും സണ്‍ഡേ ദീപികയില്‍ നിരവധി നര്‍മ്മ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
KAPTU സംഘടന നടത്തിയ അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ 'സ്ത്രീ പര്‍വ്വം' മികച്ച രചനയ്ക്കുള്ള പുരസ്കാരം നേടി. പാലാ നര്‍മ്മവേദി സംഘടിപ്പിച്ച നര്‍മ്മ ലേഖന മത്സത്തിലും ലേഖകന്റെ രചന ഒന്നാമതെത്തി. ഇപ്പോള്‍ പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായും വിദ്യാരംഗം കലാസാഹിത്യ വേദി ഈരാറ്റുപേട്ട ഉപജില്ലയുടെ നേതൃനിരയിലും സേവനം അനുഷ്ടിക്കുന്നു.
congragulations sir
ReplyDeleteBy,
Your student
HARIKRISHNAN S