പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ കുട്ടികള്‍ തയ്യാറാക്കിയ പുല്‍ക്കൂട്.. |
സ്കൂളില്‍ ഇത്തവണ ക്രിസ്തുമസ് ആഘോഷത്തിന് തടസമായി വന്നത് ക്രിസ്തുമസ് പരീക്ഷയാണ്. സ്കൂള്‍ അടയ്ക്കുന്ന ദിവസവും രാവിലെയും ഉച്ചകഴിഞ്ഞും എക്സാം. ഈ പരീക്ഷകള്‍ക്കിടയിലുള്ള അല്‍പ്പസമയത്ത് ആഘോഷം നടത്താന്‍ തീരുമാനമായി. പുല്‍ക്കൂടും ട്രീയും ഈ ചുരുങ്ങിയ സമയംകൊണ്ട് എങ്ങിനെ ശരിയാക്കും?
സാറേ ഞങ്ങള്‍ റെഡി എന്നുപറഞ്ഞ് കുറെ മിടുക്കന്‍മാര്‍ രംഗത്തെത്തി. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കുന്നോന്നി ഗ്രാമത്തിന്റെ വിസ്മയക്കാഴ്ച്ചയായിരുന്ന 'വിസ്മയപ്പുല്‍ക്കൂട്..' ഒരുക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്ന കൊച്ചുമിടുക്കരാണ് ഇവര്‍ എന്നു മനസിലായപ്പോള്‍ അദ്ധ്യാപകര്‍ ഈ ഉത്തരവാദിത്വം ഇവരെത്തന്നെ ഏല്‍പ്പിച്ചു.

മീറ്റിംഗിനു മുന്‍പ് പുല്‍ക്കൂട് റെഡി. സഹപാഠികള്‍കൂടി ഇവരോടൊപ്പം കൂടിയപ്പോള്‍ ട്രീയും സ്റ്റേജും മിനിട്ടുകള്‍ക്കുള്ളില്‍ തയ്യാര്‍. എല്ലാ വര്‍ഷവും , ദിവസങ്ങള്‍ക്കു മുന്‍പേ ആലോചന തുടങ്ങി തയ്യാറാക്കുന്ന അലങ്കാരങ്ങളേക്കാള്‍ ഭംഗിയായിമാറി , അല്‍പ്പസമയത്തിനുള്ളിലെ ഈ പുല്‍ക്കൂടും സ്റ്റേജും.
ഒരു ഗ്രാമത്തിന്റെ കൂട്ടായ്മയുടെ ബഹിര്‍സ്ഫുരണങ്ങള്‍ ഈ കൊച്ചു വിസ്മയപ്പുല്‍ക്കൂട്ടിലൂടെ ഞങ്ങളും അനുഭവിച്ചു. ഒന്നോര്‍ക്കുക.. മണിക്കൂറുകള്‍പോലും എടുത്തില്ല ഈ പുല്‍ക്കൂടു നിമ്മാണത്തിന് എന്നതാണ് ഇതിന്റെ പ്രസക്തി. ഏവര്‍ക്കും പുതുവത്സരാശംസകള്‍..
കൂടുതല്‍ ചിത്രങ്ങള്‍ ചുവടെ ചേര്‍ക്കുന്നു..

ഈ കുട്ടാഴ്മക്ക്എല്ലാവിധ ആശംസകളും...........
ReplyDeleteഎ.യു.പി .സ്കൂള്‍ ചിറ്റിലഞ്ചേരി
ഞങളുടെ സ്കൂള്‍ ബ്ലോഗ് വിസിറ്റ് ചെയ്യുക.
www.aupsnotebook.blogspot.com
Entea ella vidha new year ashamsakal.
ReplyDelete