സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളുടെ കലാ മേളയായ 'സാന്‍ജോ ഫെസ്റ്റ് ' കുരുന്നു പ്രതിഭകളുടെ സംഗമ വേദിയായി മാറി. പാലാ സെന്റ് വിന്‍സെന്റ് - ചാവറ സ്കൂളുകള്‍ ആതിഥ്യം വഹിച്ച പതിമൂന്നാമതു സാന്‍ജോഫെസ്റ്റില്‍ ആയിരത്തില്‍പരം കലാപ്രതിഭകള്‍ തങ്ങളുടെ കഴിവുകള്‍ മാറ്റുരച്ചു.
രാവിലെ ഒന്‍പതുമണിക്ക് പാലാ രൂപതാ കോര്‍പ്പറേറ്റ് സെക്രട്ടറി ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI അദ്ധ്യക്ഷത വഹിച്ച യോഗത്തിന് പാലാ സെന്റ് വിന്‍സെന്റ് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ. ഫിജി പി.ജോര്‍ജ്ജ് CMI സ്വാഗതം ആശംസിച്ചു.
വൈകുന്നേരം നാലിന് നടന്ന സമാപന സമ്മേളനം കോട്ടയം ജില്ലാ പോലീസ് ചീഫ് സി.രാജഗോപാല്‍ IPS ഉദ്ഘാടനം ചെയ്തു. പ്രൊവിന്‍ഷ്യാള്‍ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറേപ്പീടിക CMI അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പാലാ ചാവറ പബ്ലിക്ക് സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഫാ.മാത്യു കരീത്തറ CMI സ്വാഗതവും കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.ഫിലിപ്പ് നെച്ചിക്കാട്ടില്‍ CMI നന്ദിയും അര്‍പ്പിച്ചു.
വിജയികള്‍ക്ക് മാനേജര്‍ ഫാ.തോമസ് നമ്പിമഠം CMI , മുനിസിപ്പല്‍ കൗണ്‍സിലര്‍ ആന്റോ ജോസ് പടിഞ്ഞാറെക്കര എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. പിന്നണി ഗായകന് വില്‍സ്വരാജും ഐഡിയ സ്റ്റാര്‍ സിംഗര്‍ ഫെയിം ശാലിനിയും ഒരുക്കിയ സംഗീത വിരുന്നും ചാവറ പബ്ലിക്ക് സ്കൂളിലെ കലാകാരികളുടെ നൃത്തച്ചുവടുകളും സമ്മേളനത്തിന് നിറപ്പകിട്ടേകി. ഒന്നാം നമ്പര്‍ വേദിയിലെ മത്സരങ്ങളും കലാ പരിപാടികളും തത്സമയം ഇന്റര്‍ നെറ്റിലൂടെ കാണുന്നതിനുള്ള സൗകര്യം (Live Broadcasting) പൂഞ്ഞാര്‍ ന്യൂസ് ഒരുക്കിയിരുന്നു.
കലാ മേളയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായും ഓവറോള്‍ ട്രോഫികള്‍ ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ക്കായും ഇവിടെ ക്ലിക്ക് ചെയ്യുക..
No comments:
Post a Comment