Thursday, December 8, 2011

"മുല്ലപ്പെരിയാറില്‍ പുതിയ ഡാം ഉടന്‍ നിര്‍മ്മിക്കണം.." - മുരുകന്‍ കാട്ടാക്കട

         പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ സംഘടിപ്പിച്ച മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യസമ്മേളനത്തില്‍ പ്രശസ്ത കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടയുടെ സാന്നിധ്യം ആവേശമായി. ഉജ്ജ്വല പ്രസംഗവും കവിതാലാപനവും വഴി മുല്ലപ്പെരിയാര്‍ പ്രശ്നത്തില്‍ കേരളജനതയുടെ ആശങ്കയും പ്രതിഷേധവും അദ്ദേഹം പങ്കുവച്ചു.   
        പി.റ്റി.എ. പ്രസിഡന്റ്  M.C.മുതിരേന്തിക്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , ഹെഡ്മാസ്റ്റര്‍ റ്റി.എം. ജോസഫ് , ദേവസ്യാ ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു.

         സമ്മേളനത്തോടനുബന്ധിച്ച്  ഐക്യദാര്‍ഢ്യ റാലിയും സംഘടിപ്പിച്ചിരുന്നു. സ്കൂളിലെ 1200 കുട്ടികളും എല്ലാ അദ്ധ്യാപകരും പങ്കെടുത്ത റാലി അക്ഷരാര്‍ഥത്തില്‍ പൂഞ്ഞാര്‍ ടൗണിനെ പ്രകമ്പനം കൊള്ളിച്ചു. 
പ്ലാക്കാര്‍ഡുകള്‍ കൈയിലേന്തി , "മുല്ലപ്പെരിയാറില്‍ പുതിയ ഡാം , കേരളത്തിന് സുരക്ഷ , തമിഴ് നാടിന് ജലം" തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടാണ് കുരുന്നുകള്‍ റാലിയില്‍ അണിനിരന്നത്.
പരിപാടികളുടെ വീഡിയോ ദൃശ്യങ്ങള്‍ക്കായും ഫോട്ടോകള്‍ക്കായും ചുവടെ കാണുന്ന Read More >> ലിങ്ക് ഉപയോഗിക്കുക..








മുല്ലപ്പെരിയാര്‍ ഐക്യദാര്‍ഢ്യ റാലിയും സമ്മേളനവും..(വീഡിയോ ദൃശ്യം)



2 comments:

  1. ഇനിയും തകരാത്ത മുല്ലപ്പെരിയാറേ
    നീയൊന്നു തുമ്മിയാല്‍
    പെരിയാറൊരു കൊലയാറാകും
    മലനാടൊരു പാഴ് നാടാകും

    ReplyDelete
  2. Dear friends,
    you are requested to send THOUSANDS OF S.O.S MESSAGES (SAVE OUR SOUL) to central government and all the M.P.ies

    ReplyDelete