Sunday, July 31, 2011
ഡ്രൈവറുടെ മോട്ടിവേഷന്‍ ക്ലാസ്
ജീവിതത്തോടും ജോലിയോടുമുള്ള നമ്മുടെ സമീപനം എങ്ങനെ..? ഏതു വിധത്തിലാണ് അത് മറ്റുള്ളവരെ സ്വാധീനിക്കുന്നത്..?
ശാലോം മാസികയില്‍ വന്ന ഈ കൊച്ചു കഥ വായിക്കുവാനായി മുകളിലുള്ള Be Positive എന്ന പേജ് സന്ദര്‍ശിക്കുക..
Thursday, July 28, 2011
+1 റിസല്‍ട്ട് പ്രഖ്യാപിച്ചു..
2011-ലെ ഹയര്‍ സെക്കന്‍ഡറി പരീക്ഷയുടെ ഒന്നാം വര്‍ഷ റിസല്‍ട്ട് പ്രഖ്യാപിച്ചു.
വ്യക്തിഗത റിസല്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
സ്കൂള്‍ തിരിച്ചുള്ള വിശദമായ റിസല്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
സെന്റ് ആന്റണീസ് HSS പൂഞ്ഞാര്‍ സ്കൂള്‍ കോഡ് - 05087
സ്കൂള്‍ തിരിച്ചുള്ള വിശദമായ റിസല്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
സെന്റ് ആന്റണീസ് HSS പൂഞ്ഞാര്‍ സ്കൂള്‍ കോഡ് - 05087
Wednesday, July 27, 2011
Saturday, July 23, 2011
അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്....
2011-12 വര്‍ഷത്തെ സമ്പൂര്‍ണ്ണ കായിക ക്ഷമതാ പദ്ധതിയുടെ (TPFP) നടത്തിപ്പു സംബന്ധിച്ചുള്ള പൊതു വിദ്യാഭ്യാസ ഡയറക്റ്ററുടെ സര്‍ക്കുലര്‍ , പൊതു വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സമാന്തര ഇംഗ്ലീഷ് മീഡിയം ഡിവിഷനുകള്‍ അനുവദിക്കുന്നതിന് ഈ വര്‍ഷവും തല്‍സ്ഥിതി നിലനിര്‍ത്തിക്കൊണ്ടുള്ള പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് , RMSA പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സര്‍ക്കാര്‍ സെക്കന്‍ഡറി സ്കൂളുകള്‍ക്ക് ലഭിച്ച തുക ചിലവാക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ചുള്ള സ്റ്റേറ്റ് പ്രോജക്റ്റ് ഡയറക്റ്ററുടെ സര്‍ക്കുലര്‍ തുടങ്ങിയവ പൂഞ്ഞാര്‍ ന്യൂസില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. മുകളില്‍ കാണുന്ന School Corner എന്ന പേജ് സന്ദര്‍ശിക്കുക...
Friday, July 22, 2011
'കുടുബശ്രീ'കള്‍ അണിനിരന്ന വാര്‍ഷികാഘോഷം
പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കുടുബ ശ്രീ യൂണിറ്റുകളുടെ വാര്‍ഷികാഘോഷം നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ നടന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് പൂഞ്ഞാര്‍ ടൗണ്‍ വരെ റാലിയായി എത്തിയ കടംബ ശ്രീ അംഗങ്ങള്‍ പഞ്ചായത്ത് ഹാളില്‍ ഒരുമിച്ചു കൂടി.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനാമ്മ ഫ്രാന്‍സീസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാബു പൂണ്ടിക്കുളം , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് കുടുബ ശ്രീ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 120 കുടുബ ശ്രീ യൂണിറ്റുകളാണ് ഉള്ളത്. 1997-98 വര്‍ഷങ്ങളില്‍ ആരംഭിച്ച കുടുബ ശ്രീ യൂണിറ്റുകളുടെ പതിമൂന്നാം വാര്‍ഷികാഘോഷമാണ് ഈ വര്‍ഷം നടന്നത്.

Wednesday, July 20, 2011
ഇങ്ങനെയും ഗണിതം പഠിക്കാം...
പഠന രീതികള്‍ മാറി... കാണാതെയുള്ള പഠനത്തിന്റെ കാലമല്ല ഇത്. ഗണിത ക്ലാസില്‍ ചതുരത്തിന്റെ നീളവും വീതിയും കണ്ട് വിസ്തീര്‍ണ്ണം കണ്ടെത്തുക മാത്രം ചെയ്യുന്ന പതിവു രീതികള്‍ മാറിയിരിക്കുന്നു. ആ ക്രിയകള്‍ ഉപയോഗിച്ച് സ്വന്തമായി പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍. പാഠപുസ്തകത്തില്‍ പഠിച്ച ഇത്തരം കാര്യങ്ങള്‍ പ്രവൃത്തിയിലുടെ അനുഭവവേദ്യമാകുമ്പോള്‍ , ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒന്നായി പഠനം മാറും.
പരീക്ഷ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പഠനമല്ല ഇന്ന് പൊതു വിദ്യാലയങ്ങളില്‍ നടക്കുന്നത്. അതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് ഈ കാഴ്ച്ച . LCD പ്രൊജക്റ്ററുകളും ലാപ് ടോപ്പുമൊക്കെ ക്ലാസ് മുറികളുടെ അവിഭാജ്യ ഘടകമായിരിക്കുന്നു. പൊതു വിദ്യാലയങ്ങളിലെ പഠന രീതികളുടെ കുറ്റങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ ഈ നന്‍മകള്‍ ഒരിക്കലെങ്കിലും ഒന്നു പരാമര്‍ശിച്ചിരുന്നെങ്കില്‍.....
- റ്റോണി പൂഞ്ഞാര്‍ -

Monday, July 18, 2011
DCL (ദീപികാ ബാല സഖ്യം) അരുവിത്തുറ മേഖലാ ഭാരവാഹികള്‍ സ്ഥാനമേറ്റു..
DCL അരുവിത്തുറ മേഖലാ ഭാരവാഹികള്‍ ,പ്രസിഡന്റ് സന്തോഷ് കീച്ചേരി, മേഖലാ ഓര്‍ഗനൈസര്‍ വി.റ്റി. ജോസഫ്,കോട്ടയം പ്രവിശ്യാ കോ-ഓഡിനേറ്റര്‍ പി.റ്റി.തോമസ്,സെക്രട്ടറി സി. ലീനാ വള്ളിയാംതടം എന്നിവര്‍ക്കൊപ്പം. |
സന്തോഷ് കീച്ചേരി |
പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ |
ഉച്ചകഴിഞ്ഞുനടന്ന പുതിയ ഭാരവാഹികളുടെ തെരഞ്ഞടുപ്പില്‍ വിജയികളായി സ്ഥാനമേറ്റവര്‍ ഇവരാണ്..
ഡയാനാ സ്ക്കറിയ , സെന്റ് അഗസ്റ്റിന്‍സ് HS പെരിങ്ങുളം (ജനറല്‍ ലീഡര്‍)
ഷെറിന്‍ സെബാസ്റ്റ്യന്‍ , LF HS ചെമ്മലമറ്റം (കൗണ്‍സിലര്‍)
ജിബിന്‍ ബാബു , സെന്റ് ജോസഫ്സ് UPS മണിയംകുന്ന് (കൗണ്‍സിലര്‍)
അനിറ്റ സെബാസ്റ്റ്യന്‍ , അല്‍ഫോന്‍സാ GHS വാകക്കാട് (ജന. സെക്രട്ടറി)
അനുരഞ്ച് മാത്യു , സെന്റ് തോമസ് UPS മേലുകാവുമറ്റം (ജന. സെക്രട്ടറി)
ഡോണാ ജോര്‍ജ്ജ് , സെന്റ് മേരീസ് HSS തീക്കോയി (ട്രഷറര്‍)
ബോബി കുര്യന്‍ , സെന്റ് മരിയാ ഗൊരേത്തി HS ചേന്നാട് (പ്രോജക്റ്റ് സെക്രട്ടറി)
ജെയ്സ് ജോസഫ് , സെന്റ് ആന്റണീസ് HSS പൂഞ്ഞാര്‍ (ഡെപ്യൂട്ടി ലീഡര്‍)
Sunday, July 17, 2011
ഈരാറ്റുപേട്ട ബിഎഡ് സെന്ററില്‍ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു...
എം. ജി. സര്‍വകലാശാല കോളേജ് ഓഫ് ടീച്ചര്‍ എഡ്യൂക്കേഷനില്‍ മലയാളം , അറബിക് , സോഷ്യല്‍ സയന്‍സ് , ഫിസിക്കല്‍ സയന്‍സ് , കൊമേഴ്സ് എന്നീ വിഷയങ്ങളില്‍ ബിഎഡ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷ ജുലൈ 20-നു മുന്‍പ് കോളേജ് ഓഫീസില്‍ നല്‍കണം.
ഫോണ്‍ : 04822 275781 , 9447713592
ഫോണ്‍ : 04822 275781 , 9447713592
Wednesday, July 13, 2011
പൂഞ്ഞാര്‍ - പറത്താനം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം...
സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പൂഞ്ഞാര്‍ - പറത്താനം റൂട്ടില്‍ യാത്രാദുരിതം അനുഭവിക്കുന്നു. വൈകുന്നേരം 4-നും 5.15-നുമുള്ള സര്‍വ്വീസുകള്‍ കഴിഞ്ഞാല്‍ പിന്നെ നേരമിരുട്ടിയതിനു ശേഷമാണ് പറത്താനം ബസുകള്‍ പൂഞ്ഞാറെത്തുന്നത്.
ചോലത്തടം,പറത്താനം ഭാഗത്തുള്ള വിദ്യാര്‍ഥികളില്‍ പലരും ബസിറങ്ങി കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ടവരാണ്. രാവിലെ മൂന്നു ബസുകളില്‍ നിറഞ്ഞെത്തുന്ന യാത്രക്കാര്‍ വൈകുന്നേരം 4-നുള്ള ഒരു ബസില്‍ യാത്ര ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നു. അധിക ഭാരം വഹിക്കേണ്ടി വരുന്നതിനാലുണ്ടാകുന്ന തകരാര്‍ മൂലം പലദിവസങ്ങളിലും ബസ് പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നുമുണ്ട്. ഇതുവരെ അപകടമുണ്ടാകാത്തത് ദൈവാനുഗ്രഹമായാണ് നാട്ടുകാര്‍ കരുതുന്നത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പല തവണ പരാതി നല്‍കിയിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ PTA -യുടെ നേതൃത്ത്വത്തില്‍ ചോലത്തടം-പറത്താനം നിവാസികള്‍ MLA-യ്ക്കും ഈരാറ്റുപേട്ട ATO-യ്ക്കും നിവേദനം നല്‍കിയിരിക്കുകയാണ്. സാധിക്കുന്നത്ര വേഗതയില്‍ പ്രശ്നത്തിന് പരിഹാരം കാണാമെന്ന MLA-യുടെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍.

Sunday, July 10, 2011
കേരളാ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് ലിസ്റ്റ്
കേരളാ എഞ്ചിനീയറിംഗ് പ്രവേശനപരീക്ഷയുടെ റാങ്ക് അറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക..
Saturday, July 9, 2011
PTA പൊതുയോഗം
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അദ്ധ്യാപക-രക്ഷാകര്‍ത്തൃ സംഘടനയുടെ 2011-12 അദ്ധ്യയന വര്‍ഷത്തെ ആദ്യ പൊതുയോഗം ജൂലൈ 8 , വെള്ളിയാഴ്ച്ച നടന്നു.
ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് സ്വാഗതവും PTA സെക്രട്ടറി റ്റോണി തോമസ് വാര്‍ഷിക റിപ്പോര്‍ട്ടു് അവതരണവും PTA പ്രസിഡന്റ് M.C.മാത്യൂസ് മുതിരേന്തിക്കല്‍ അദ്ധ്യക്ഷപ്രസംഗവും നിര്‍വഹിച്ച യോഗം , സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് ആശംസയും പൂതിയ PTA സെക്രട്ടറി സജിമോന്‍ ജോസഫ് നന്ദിയും അര്‍പ്പിച്ചപ്പോള്‍ പ്രശസ്ത സ്റ്റുഡന്റ്സ് കൗണ്‍സിലര്‍ മേരിക്കുട്ടി റ്റോമി MSW മുഖ്യപ്രഭാഷണം നടത്തി. തുടര്‍ന്ന് പൂതിയ ഭാരവാഹികളുടെ തിരഞ്ഞടുപ്പും നടന്നു.
PTA പ്രസിഡന്റായി , തൂടര്‍ച്ചയായ രണ്ടാം പ്രാവിശ്യവും M.C.മാത്യുസ് മുതിരേന്തിക്കല്‍ തെരഞ്ഞെടുക്കപ്പെട്ടു.
Tuesday, July 5, 2011
ആതുര സേവനത്തിന്റെ മഹിമ വിളിച്ചോതിയ ഡോക്ടേഴ്സ് ഡേ ആഘോഷം..
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ NSS യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഡോക്ടേഴ്സ് ഡേ ആഘോഷം ആതുര സേവനത്തിന്റെ മഹിമ വിളിച്ചോതുന്നതായിരുന്നു.
ഡോക്ടേഴ്സ് ഡേ ആചരിക്കുന്ന ജൂലൈ ഒന്നിന് പൂഞ്ഞാര്‍ പ്രദേശത്തുള്ള വിവിധ ആശുപത്രികളില്‍ എത്തിയ NSS വോളന്റിയേഴ്സ് , ഡോക്ടര്‍മാര്‍ക്ക് ആശംസകളര്‍പ്പിച്ചു.
സമൂഹത്തിന്റെ സ്നേഹാദരങ്ങളുടെ പ്രതീകമായി അവര്‍ക്ക് റോസാ പുഷ്പങ്ങള്‍ സമ്മാനിക്കുവാനും കുട്ടികള്‍ മറന്നില്ല.അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്..
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന , സവിശേഷ സഹായം ആവശ്യമുള്ള വിദ്യാര്‍ഥികളെ (CWSN) കണ്ടെത്തുന്നതിനുള്ള വൈദ്യ പരിശോധനാ ക്യമ്പ് സംഘടിപ്പിക്കുന്നതു സംബന്ധിച്ചുള്ള പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശങ്ങള്‍ അറിയുവാനും , സ്കൂളുകളില്‍ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് കാണുന്നതിനും School Corner എന്ന പേജ് സന്ദര്‍ശിക്കുക..
Monday, July 4, 2011
സ്കൂളുകളില്‍ ലഭിച്ച പാഠപുസ്തകങ്ങളുടെ വിശദാംശങ്ങള്‍ സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ്..
എല്ലാ സ്കൂളുകളും തങ്ങള്‍ക്കുലഭിച്ച പാഠപുസ്തകങ്ങളുടെ വിശദാംശങ്ങള്‍ , ജുലൈ 4 തിങ്കളാഴ്ച്ചയ്ക്കകം www.keralabooks.org എന്ന പോര്‍ട്ടലില്‍ ഓണ്‍ലൈനായി നല്‍കണമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.. വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച വരുത്തുന്നവര്‍ക്കെതിരെയും തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെയും കര്‍ശന നടപടികളെടുക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
വിശദ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
Friday, July 1, 2011
കണ്ടുപിടിക്കാമോ..?
ഇംഗ്ലീഷ് അക്ഷരമാലയിലെ A മുതല്‍ Z വരെയുള്ള എല്ലാ അക്ഷരങ്ങളും ഈ ചിത്രത്തില്‍ ഒളിഞ്ഞുകിടപ്പുണ്ട്. പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ഗൗതം കൃഷ്ണ വരച്ച ഈ കലാരൂപം വലുതായി കാണുന്നതിന് ചിത്രത്തില്‍ രണ്ടുപ്രാവിശ്യം ക്ലിക്ക് ചെയ്യുക.
Subscribe to:
Posts (Atom)