പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തിലെ കുടുബ ശ്രീ യൂണിറ്റുകളുടെ വാര്‍ഷികാഘോഷം നിറപ്പകിട്ടാര്‍ന്ന ചടങ്ങുകളോടെ നടന്നു. പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ നിന്ന് പൂഞ്ഞാര്‍ ടൗണ്‍ വരെ റാലിയായി എത്തിയ കടംബ ശ്രീ അംഗങ്ങള്‍ പഞ്ചായത്ത് ഹാളില്‍ ഒരുമിച്ചു കൂടി.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോമോന്‍ ഐക്കര പൊതു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ബീനാമ്മ ഫ്രാന്‍സീസ് , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാബു പൂണ്ടിക്കുളം , പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ , വാര്‍ഡ് മെമ്പര്‍മാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
സമ്മേളനത്തോടനുബന്ധിച്ച് കുടുബ ശ്രീ അംഗങ്ങള്‍ അവതരിപ്പിച്ച വിവിധ കലാ പരിപാടികളും അരങ്ങേറി. പഞ്ചായത്തിലെ 14 വാര്‍ഡുകളിലായി 120 കുടുബ ശ്രീ യൂണിറ്റുകളാണ് ഉള്ളത്. 1997-98 വര്‍ഷങ്ങളില്‍ ആരംഭിച്ച കുടുബ ശ്രീ യൂണിറ്റുകളുടെ പതിമൂന്നാം വാര്‍ഷികാഘോഷമാണ് ഈ വര്‍ഷം നടന്നത്.
No comments:
Post a Comment