Wednesday, July 13, 2011

പൂഞ്ഞാര്‍ - പറത്താനം റൂട്ടില്‍ യാത്രാക്ലേശം രൂക്ഷം...

     സ്കൂള്‍ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പൂഞ്ഞാര്‍ - പറത്താനം റൂട്ടില്‍ യാത്രാദുരിതം അനുഭവിക്കുന്നു. വൈകുന്നേരം 4-നും 5.15-നുമുള്ള സര്‍വ്വീസുകള്‍ കഴിഞ്ഞാല്‍ പിന്നെ നേരമിരുട്ടിയതിനു ശേഷമാണ് പറത്താനം ബസുകള്‍ പൂഞ്ഞാറെത്തുന്നത്.
     ചോലത്തടം,പറത്താനം ഭാഗത്തുള്ള വിദ്യാര്‍ഥികളില്‍ പലരും ബസിറങ്ങി കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കേണ്ടവരാണ്. രാവിലെ മൂന്നു ബസുകളില്‍ നിറഞ്ഞെത്തുന്ന യാത്രക്കാര്‍ വൈകുന്നേരം 4-നുള്ള ഒരു ബസില്‍ യാത്ര ചെയ്യുവാന്‍ നിര്‍ബന്ധിതരാകുന്നു. അധിക ഭാരം വഹിക്കേണ്ടി വരുന്നതിനാലുണ്ടാകുന്ന തകരാര്‍ മൂലം പലദിവസങ്ങളിലും  ബസ് പാതി വഴിയില്‍ യാത്ര അവസാനിപ്പിക്കേണ്ടി വരുന്നുമുണ്ട്. ഇതുവരെ അപകടമുണ്ടാകാത്തത് ദൈവാനുഗ്രഹമായാണ് നാട്ടുകാര്‍ കരുതുന്നത്. ഈ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി അധികൃതര്‍ക്ക് പല തവണ പരാതി നല്‍കിയിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും ഇവര്‍ പറയുന്നു. 

     പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ PTA -യുടെ നേതൃത്ത്വത്തില്‍ ചോലത്തടം-പറത്താനം നിവാസികള്‍ MLA-യ്ക്കും ഈരാറ്റുപേട്ട ATO-യ്ക്കും നിവേദനം നല്‍കിയിരിക്കുകയാണ്. സാധിക്കുന്നത്ര വേഗതയില്‍ പ്രശ്നത്തിന് പരിഹാരം കാണാമെന്ന MLA-യുടെ വാക്കുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍.

No comments:

Post a Comment