Monday, July 18, 2011

DCL (ദീപികാ ബാല സഖ്യം) അരുവിത്തുറ മേഖലാ ഭാരവാഹികള്‍ സ്ഥാനമേറ്റു..

DCL അരുവിത്തുറ മേഖലാ ഭാരവാഹികള്‍ ,പ്രസിഡന്റ് സന്തോഷ് കീച്ചേരി, മേഖലാ ഓര്‍ഗനൈസര്‍ വി.റ്റി. ജോസഫ്,കോട്ടയം പ്രവിശ്യാ കോ-ഓഡിനേറ്റര്‍ പി.റ്റി.തോമസ്,സെക്രട്ടറി സി. ലീനാ വള്ളിയാംതടം എന്നിവര്‍ക്കൊപ്പം.
     DCL അരുവിത്തുറ മേഖലാ ഡയറക്റ്റേഴ്സ് മീറ്റും പുതിയ ഭാരവാഹികളുടെ തെരഞ്ഞടുപ്പും നടന്നു. ജൂലൈ 16 ശനിയാഴ്ച്ച നടന്ന പ്രോഗ്രാമിന് , കോട്ടയം പ്രവിശ്യാ കോ-ഓഡിനേറ്ററായ പി.റ്റി.തോമസ് നേതൃത്വം നല്‍കി .  മേഖലാ ഓര്‍ഗനൈസറായി വി.റ്റി. ജോസഫും (ടീച്ചര്‍ , സെന്റ് ജോര്‍ജ്ജ്  H.S.അരുവിത്തുറ) പ്രസിഡന്റായി സന്തോഷ് കീച്ചേരിയും (ടീച്ചര്‍ , അല്‍ഫോന്‍സാ G.H.S.വാകക്കാട് ) സെക്രട്ടറിയായി സി. ലീനാ വള്ളിയാംതടവും (L.F.H.S.ചെമ്മലമറ്റം) തെരഞ്ഞെടുക്കപ്പെട്ടു.
സന്തോഷ് കീച്ചേരി
പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞ
     തുടര്‍ന്ന് നടന്ന പ്രസംഗ പരിശീലന ക്ലാസ് സന്തോഷ് കീച്ചേരി  നയിച്ചു. 
     ഉച്ചകഴിഞ്ഞുനടന്ന പുതിയ ഭാരവാഹികളുടെ തെരഞ്ഞടുപ്പില്‍ വിജയികളായി സ്ഥാനമേറ്റവര്‍ ഇവരാണ്..
ഡയാനാ സ്ക്കറിയ , സെന്റ് അഗസ്റ്റിന്‍സ്  HS പെരിങ്ങുളം (ജനറല്‍ ലീഡര്‍)
ഷെറിന്‍ സെബാസ്റ്റ്യന്‍ , LF HS ചെമ്മലമറ്റം (കൗണ്‍സിലര്‍)
ജിബിന്‍ ബാബു , സെന്റ് ജോസഫ്സ്  UPS മണിയംകുന്ന് (കൗണ്‍സിലര്‍)
അനിറ്റ സെബാസ്റ്റ്യന്‍ , അല്‍ഫോന്‍സാ GHS വാകക്കാട് (ജന. സെക്രട്ടറി)
അനുരഞ്ച് മാത്യു , സെന്റ് തോമസ്  UPS മേലുകാവുമറ്റം (ജന. സെക്രട്ടറി)
ഡോണാ ജോര്‍ജ്ജ് , സെന്റ് മേരീസ്  HSS തീക്കോയി (ട്രഷറര്‍)
ബോബി കുര്യന്‍ , സെന്റ് മരിയാ ഗൊരേത്തി HS ചേന്നാട് (പ്രോജക്റ്റ് സെക്രട്ടറി)
ജെയ്സ് ജോസഫ് , സെന്റ് ആന്റണീസ്  HSS പൂഞ്ഞാര്‍ (ഡെപ്യൂട്ടി ലീഡര്‍)

No comments:

Post a Comment