പഠന രീതികള്‍ മാറി... കാണാതെയുള്ള പഠനത്തിന്റെ കാലമല്ല ഇത്. ഗണിത ക്ലാസില്‍ ചതുരത്തിന്റെ നീളവും വീതിയും കണ്ട് വിസ്തീര്‍ണ്ണം കണ്ടെത്തുക മാത്രം ചെയ്യുന്ന പതിവു രീതികള്‍ മാറിയിരിക്കുന്നു. ആ ക്രിയകള്‍ ഉപയോഗിച്ച് സ്വന്തമായി പേപ്പര്‍ ബാഗുകള്‍ നിര്‍മ്മിച്ചിരിക്കുകയാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥികള്‍. പാഠപുസ്തകത്തില്‍ പഠിച്ച ഇത്തരം കാര്യങ്ങള്‍ പ്രവൃത്തിയിലുടെ അനുഭവവേദ്യമാകുമ്പോള്‍ , ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത ഒന്നായി പഠനം മാറും.
പരീക്ഷ മാത്രം മുന്നില്‍ കണ്ടുകൊണ്ടുള്ള പഠനമല്ല ഇന്ന് പൊതു വിദ്യാലയങ്ങളില്‍ നടക്കുന്നത്. അതിന്റെ ചെറിയൊരു ഉദാഹരണം മാത്രമാണ് ഈ കാഴ്ച്ച . LCD പ്രൊജക്റ്ററുകളും ലാപ് ടോപ്പുമൊക്കെ ക്ലാസ് മുറികളുടെ അവിഭാജ്യ ഘടകമായിരിക്കുന്നു. പൊതു വിദ്യാലയങ്ങളിലെ പഠന രീതികളുടെ കുറ്റങ്ങളെക്കുറിച്ച് വാതോരാതെ പ്രസംഗിക്കുന്നവര്‍ ഈ നന്മകള് ഒരിക്കലെങ്കിലും ഒന്നു പരാമര്‍ശിച്ചിരുന്നെങ്കില്‍.....
- റ്റോണി പൂഞ്ഞാര്‍ -
No comments:
Post a Comment