Friday, September 30, 2011

ഇതെന്തൊരു കുടി!!

        കേരളീയരുടെ മദ്യപാനശീലം ഓരോ വര്‍ഷവും കൂടിവരുന്നു. ഈ ദുദന്തം ഓരോ ഉത്സവ സീസണിനു ശേഷവും പത്രമാധ്യമങ്ങള്‍ക്ക് ആഘോഷിക്കുവാനുള്ള വാര്‍ത്തകളായി മാറുമ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളും പുറകോട്ടുപോകുന്നില്ല.  ഇപ്പോള്‍ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ഒരു ഫേസ്ബുക്ക്  ഫലിതം ചുവടെ ചേര്‍ക്കുന്നു. ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതായി കാണുക..

Tuesday, September 27, 2011

'സെയ്ന്റോണിയ ടാലന്റ്സ് 2011'

        പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ സെപ്റ്റംബര്‍  28 ബുധനാഴ്ച്ച  , 'സെയ്ന്റോണിയ ടാലന്റ്സ് 2011' (വിദ്യാഭ്യാസ പ്രദര്‍ശനം) നടക്കുന്നു. 

        ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയ സ്റ്റില്‍/വര്‍ക്കിംഗ് മോഡലുകള്‍, പ്രവൃത്തിപരിചയമേളയിലെ മികവാര്‍ന്ന ഇനങ്ങള്‍,തെരുവു നാടകം ,നിശ്ചല ദൃശ്യങ്ങള്‍ ,വീഡിയോ പ്രദര്‍ശനം തുടങ്ങിയവ മേളക്ക് മികവേകുന്നു. 

വിശദ വിവരങ്ങള്‍ക്ക് ചുവടെ നല്‍കിയിരിക്കുന്ന പ്രോഗ്രാം നോട്ടീസില്‍ ക്ലിക്ക് ചെയ്യുക..
 

Sunday, September 25, 2011

ഫോട്ടോ ഗ്യാലറി 'തുറന്നു'

         ആയിരം വാക്കുകളേക്കാള്‍ ശക്തമാണ് ചില ചിത്രങ്ങള്‍. അത്തരം ചിത്രങ്ങളുടെ ശേഖരമാണ് പൂഞ്ഞാര്‍ ന്യൂസിലെ പുതിയ പേജായ 'ഫോട്ടോ ഗ്യാലറി'. 
        ചില ചിത്രങ്ങള്‍ മനസിന് കുളിര്‍മ്മ നല്‍കുന്നതാണെങ്കില്‍ മറ്റുചിലത് നൂറായിരം ചോദ്യമുയര്‍ത്തി നമ്മുടെ മനസിനെ അസ്വസ്ഥതപ്പെടുത്തുന്നതാകാം.
'ചെറുതോണി ഡാമിലെ സുപ്രഭാതം' - ജെയ്സ് ചിത്രങ്ങളിലെ ശ്രദ്ധേയമായ ഒന്ന്..

        ഈ പേജിലെ ആദ്യ പോസ്റ്റ് പൂഞ്ഞാര്‍ ലിറ്റില്‍ ഫ്ലവര്‍ സ്റ്റുഡിയോയിലെ ജെയ്സ് ജോര്‍ജ്ജ് തന്റെ യാത്രാ വേളയില്‍ എടുത്ത ചില ചിത്രങ്ങളാണ്. 

        ഫോട്ടോ ഗ്യാലറി സന്ദര്‍ശിക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
         കൂടാതെ  നിങ്ങളെടുക്കുന്ന വ്യത്യസ്തത പുലര്‍ത്തുന്ന ഫോട്ടോകളും ഞങ്ങള്‍ക്കയച്ചുതരിക. E-mail : poonjarnews@gmail.com

Friday, September 23, 2011

റ്റിന്റുമോന്‍ വിദ്യാഭ്യാസ മന്ത്രിയായി..

        റ്റിന്റുമോനെ മലയാളികള്‍ രണ്ടു കൈയും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലൂടെ ഇപ്പോള്‍ ഏറ്റവും പ്രചാരത്തിലിരിക്കുന്ന ഒരു റ്റിന്റുമോന്‍ ഫലിതം ചുവടെ ചേര്‍ക്കുന്നു. ചിത്രത്തില്‍ ക്ലിക്ക് ചെയ്ത് വലുതായി കാണുക..

Tuesday, September 20, 2011

പൊറോട്ട തിന്നാല്‍ പിറകോട്ട്.. (മലയാള മനോരമ)


        മലയാളിയുടെ സംസ്ഥാന ഭക്ഷണമായി മാറിയിരിക്കുന്ന പറോട്ടയെക്കുറിച്ച് ഇതുവരെ പലരും മനസിലാക്കാത്ത ചില കാര്യങ്ങള്‍.. അടുത്ത നാളിലാണ് മാധ്യമങ്ങള്‍ ഇതു സംബന്ധിച്ച വിവരങ്ങള്‍  കൂടുതലായി പുറത്തുവിടാന്‍ തുടങ്ങിയിരിക്കുന്നത്.. ഞെട്ടിപ്പിക്കുന്ന ഈ സത്യങ്ങള്‍ നിങ്ങളുടെ ഭക്ഷണത്തിലെ പറോട്ടയുടെ എണ്ണം കുറപ്പിക്കുമെന്നകാര്യം തീര്‍ച്ച...
        മലയാള മനോരമ ദിന പത്രത്തില്‍ , 19/09/2011 തിങ്കളാഴ്ച്ച  പറോട്ടയെക്കുറിച്ചു വന്ന  വിവരങ്ങള്‍ വായിക്കുന്നതിന്  ചുവടെയുള്ള വാര്‍ത്തയുടെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക..

        ഏഷ്യാനെറ്റിന്റെ 'നമ്മള്‍ തമ്മില്‍' പ്രോഗ്രാമിലൂടെ വെളിപ്പെടുത്തപ്പെട്ട വിവരങ്ങളുടെ വീഡിയോ ദൃശ്യങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..

Monday, September 19, 2011

ഇ-മെയില്‍ ഇല്ലാത്ത ബിസിനസുകാരന്‍

        ജീവിതത്തില്‍ ഉണ്ടാകുന്ന വിപരീതാനുഭവങ്ങളുടെ മുന്‍പില്‍ തളരാതെ അതില്‍ നിന്ന് ഊര്‍ജ്ജം ഉള്‍ക്കൊള്ളുന്നവരാകണം നാം...ഇ-മെയില്‍ ഇല്ലാത്ത ബിസിനസുകാരന്‍ എന്ന  ഈ കൊച്ചു കഥ വായിച്ചുനോക്കൂ... കൊട്ടിയടക്കപ്പെടുന്ന വാതിലുകള്‍ നന്മക്കായുള്ള വിളികളാണ് എന്നത് വ്യക്തമാകും. ഇതിനായി മുകളിലുള്ള Be Positive എന്ന പേജ് സന്ദര്‍ശിക്കൂ...

Friday, September 16, 2011

ഡൈനാമിക് പ്രസന്റര്‍ - കുട്ടികളുടെ റിയാലിറ്റി ഷോ

      പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ - ഡൈനാമിക് പ്രസന്റര്‍ - ശ്രദ്ധേയമായി. ക്ലബിന്റെ ദ്വിദിന വ്യക്തിത്വ വികസന ശില്‍പ്പശാലയായ ബ്ലൂമിംഗ് റോസസ് 2011 -ന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്. 
      പ്രമുഖ വ്യക്തികളുമായി കുട്ടികള്‍ മോക്ക് ഇന്റര്‍വ്യൂ നടത്തേണ്ട റോള്‍ പ്ലേ റൗണ്ട് , ഗ്രൂപ്പ് ഡിസ്കഷന്‍ റൗണ്ട് , നോളഡ്ജ് ക്വസ്റ്റ് റൗണ്ട് തുടങ്ങിയ ഘട്ടങ്ങള്‍ കാണികളിലും ആവേശമുണര്‍ത്തി. അണ്ണാ ഹസാരെ , അബ്ദുള്‍ കലാം , സിനിമാ താരങ്ങള്‍ , രാഷ്രീയ-സാംസ്ക്കാരിക നേതാക്കള്‍ തുടങ്ങിയവരുടെ റോളുകളില്‍ മത്സരാര്‍ഥികളും വിധികര്‍ത്താക്കളും ഒരുപോലെ തിളങ്ങി.

      ബിബിന്‍ മാടപ്പള്ളി (റിപ്പോര്‍ട്ടര്‍ , ദൃശ്യാ ടി.വി.) , ജോസ് ജെയിംസ് (സെന്റ് ജോസഫ്സ് കോളേജ് , മൂലമറ്റം) , സന്തോഷ് കീച്ചേരി (അല്‍ഫോന്‍സാ ജി.എച്ച്.എസ്. വാകക്കാട്) , പി.ജെ.ആന്റണി (സെന്റ് ആന്റണീസ് പൂഞ്ഞാര്‍) എന്നിവര്‍ വിവിധ റൗണ്ടുകളില്‍ വിധികര്‍ത്താക്കളായിരുന്നു.വിശദ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക

Monday, September 12, 2011

അമ്മ പറഞ്ഞ എട്ടു നുണകള്‍..

          അമ്മമാരുടെ സ്നേഹത്തിന് ചിലപ്പോള്‍ നുണയുടെ രൂപവും ഉണ്ടാകും. അമ്മയെ സ്നേഹിക്കുന്ന ഏവരും ശാലോം ടൈംസില്‍ വന്ന ഈ കഥ വായിക്കണം.. ഇത്തരം നുണകള്‍ അമ്മമാര്‍ നമ്മളോടും പറഞ്ഞിട്ടുണ്ട്.. തീര്‍ച്ച...മുകളിലുള്ള Be Positive പേജ് സന്ദര്‍ശിക്കുക..

Thursday, September 8, 2011

ഓണാശംസകള്‍.. ഓണാശംസകള്‍..

          നന്മയുടെയും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് വീണ്ടുമൊരു പൊന്നോണം വരവായി... ഏവര്‍ക്കും സമൃദ്ധിയും ഐശ്വര്യവും നിറഞ്ഞ ഓണക്കാലം ആശംസിക്കുന്നു..
പെരിങ്ങുളം സെന്റ് അഗസ്റ്റിന്‍സ് ഹൈസ്കൂളിലെ കുട്ടികള്‍ തയ്യാറാക്കിയ 15 മീറ്റര്‍ ചുറ്റളവുള്ള ഭീമന്‍ പൂക്കളം..

പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍ ഓണാശംസകള്‍ നേരുവാന്‍ മാവേലിത്തമ്പുരാന്‍ ഏഴുന്നള്ളിയപ്പോള്‍..

 സ്കൂളിലെ ഓണാഘോഷച്ചടങ്ങുകളുടെ കൂടുതല്‍ ചിത്രങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..

Tuesday, September 6, 2011

പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാള്‍

             പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോനാ ദൈവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെ പിറവി തിരുനാളും എട്ടുനോമ്പാചരണവും ഭക്ത്യാദരപൂര്‍വ്വം കൊണ്ടാടുന്നു. സെപ്റ്റംബര്‍ 7,8 തീയതികള്‍ പ്രധാന തിരുനാള്‍ ദിനങ്ങള്‍. വിശദ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന പെരുന്നാള്‍ നോട്ടീസില്‍ ക്ലിക്ക് ചെയ്ത് വലുതായി കാണുക.

Saturday, September 3, 2011

ബ്ലൂമിംഗ് റോസസ് 2011

          പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ  അന്റോണിയന്‍ ക്ലബ് നേതൃത്വം നല്‍കുന്ന ദ്വിദിന വ്യക്തിത്വ വികസന ശില്‍പ്പശാല സെപ്റ്റംബര്‍ 5,6 തീയതികളില്‍ നടക്കുന്നു.
          സെപ്റ്റംബര്‍ 5-ന്  9 am മുതല്‍ 3.30 pm വരെ ' മാര്‍ക്ക് അന്റോണിയന്‍സ് '   [ പ്രസംഗ പരിശീലനം നയിക്കുന്നത് - ശ്രീ.സന്തോഷ് കീച്ചേരി , അല്‍ഫോന്‍സാ ജി.എച്ച്.എസ്. വാകക്കാട് ] .
          സെപ്റ്റംബര്‍ 6-ന് രാവിലെ 9 മുതല്‍ നോളഡ്ജ് ക്വസ്റ്റ് പ്രോഗ്രാം (KQP)         [കരിയര്‍ ഗൈഡന്‍സ് സെമിനാര്‍ നയിക്കുന്നത് ശ്രീ. ജോസ് ജെയിംസ് , സെന്റ് ജോസഫ്സ് കോളേജ് മൂലമറ്റം] . 

        ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 'ഡൈനാമിക് പ്രസന്റര്‍' - റിയാലിറ്റി ഷോ ഫൈനല്‍
സ്റ്റിയറിംഗ് ജഡ്ജ് : ശ്രീ. ബിബിന്‍ മാടപ്പള്ളി ( റിപ്പോര്‍ട്ടര്‍ , ദൃശ്യാ ടി.വി.)

Friday, September 2, 2011

Resource Website for 10th Standard students

             IT@School Project has launched a Resource Website for 10th Standard students to aid them to learn the new textbooks in mathematics and science with the help of ICT.
        ഐ.റ്റി.@ സ്കൂള്‍ പ്രോജക്റ്റിന്റെ ഭാഗമായി പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി തയ്യാറാക്കിയിരിക്കുന്ന റിസോഴ്സ് വെബ്സൈറ്റില്‍ പ്രവേശിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക.. 
        ഈ വെബ്സൈറ്റില്‍ പ്രവേശിക്കുവാനുള്ള ലിങ്ക് സ്ഥിരമായി വലതുവശത്തുള്ള IMPORTANT LINKS എന്ന തലക്കെട്ടിനു ചുവടെ ഉണ്ടായിരിക്കും