പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച റിയാലിറ്റി ഷോ - ഡൈനാമിക് പ്രസന്റര്‍ - ശ്രദ്ധേയമായി. ക്ലബിന്റെ ദ്വിദിന വ്യക്തിത്വ വികസന ശില്‍പ്പശാലയായ ബ്ലൂമിംഗ് റോസസ് 2011 -ന്റെ ഭാഗമായാണ് ഈ പരിപാടി നടന്നത്.
ബിബിന്‍ മാടപ്പള്ളി (റിപ്പോര്‍ട്ടര്‍ , ദൃശ്യാ ടി.വി.) , ജോസ് ജെയിംസ് (സെന്റ് ജോസഫ്സ് കോളേജ് , മൂലമറ്റം) , സന്തോഷ് കീച്ചേരി (അല്‍ഫോന്‍സാ ജി.എച്ച്.എസ്. വാകക്കാട്) , പി.ജെ.ആന്റണി (സെന്റ് ആന്റണീസ് പൂഞ്ഞാര്‍) എന്നിവര്‍ വിവിധ റൗണ്ടുകളില്‍ വിധികര്‍ത്താക്കളായിരുന്നു.വിശദ വിവരങ്ങള്‍ക്കും ചിത്രങ്ങള്‍ക്കുമായി ഇവിടെ ക്ലിക്ക് ചെയ്യുക
പ്രമുഖ വ്യക്തികളുമായി കുട്ടികള്‍ മോക്ക് ഇന്റര്‍വ്യൂ നടത്തേണ്ട റോള്‍ പ്ലേ റൗണ്ട് , ഗ്രൂപ്പ് ഡിസ്കഷന് റൗണ്ട് , നോളഡ്ജ് ക്വസ്റ്റ് റൗണ്ട് തുടങ്ങിയ ഘട്ടങ്ങള്‍ കാണികളിലും ആവേശമുണര്‍ത്തി. അണ്ണാ ഹസാരെ , അബ്ദുള്‍ കലാം , സിനിമാ താരങ്ങള്‍ , രാഷ്രീയ-സാംസ്ക്കാരിക നേതാക്കള്‍ തുടങ്ങിയവരുടെ റോളുകളില്‍ മത്സരാര്ഥികളും വിധികര്‍ത്താക്കളും ഒരുപോലെ തിളങ്ങി.
No comments:
Post a Comment