Saturday, September 19, 2020

ജെയ്മോന്റെ നക്ഷത്രം ലോകം കീഴടക്കുന്നു..

     പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ ഓഫീസ് സ്റ്റാഫായ ജെയ്മോൻ നിർമ്മിച്ച ക്രിസ്മസ് സ്റ്റാർ, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രിസ്മസ് നക്ഷത്രത്തിനുള്ള ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെയും അറേബ്യൻ ബുക്ക് ഓഫ് വേൾഡ് റിക്കോർഡ്സിന്റെയും അംഗീകാരം കരസ്ഥമാക്കി. 108.9 അടി ഉയരമുള്ള നക്ഷത്രം കടുത്തുരുത്തി പൂഴിക്കോൽ സെന്റ് ആന്റണീസ് പള്ളിയിൽ 2019 ഡിസംബർ മാസമാണ് ഉയർത്തിയത്. ജി.ഐ. പൈപ്പും ക്ലോത്ത് ഫ്ലെക്സും ഉപയോഗിച്ച് നിർമ്മിച്ച കൂറ്റൻ നക്ഷത്രത്തിന് മൂന്നര ലക്ഷം രൂപയോളം ചെലവ് വന്നു. എർണാകുളത്തുനിന്ന് മൂന്ന് ക്രെയിനുകൾ എത്തിച്ചാണ് നക്ഷത്രം ഉയർത്തുകയും പിന്നീട് താഴ്ത്തുകയും ചെയ്തത്. 

        പൂഴിക്കോൽ ദേവാലയ അങ്കണത്തിൽ ചേർന്ന അനുമോദന യോഗത്തിൽ മോൻസ് ജോസഫ് എം.എൽ.എ. ജെയ്മോന് ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്സിന്റെ പുരസ്കാരം കൈമാറി.

ഫാ.തോമസ് കിഴക്കേകൊല്ലിത്താനത്ത്, ഫാ. സ്കറിയ മോടിയിൽ, ഫാ. ടൈറ്റസ് തട്ടാമറ്റത്തിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു കുന്നേൽ, പഞ്ചായത്തംഗങ്ങളായ ജെസ്സി ലൂക്കോസ്, ബിജു കുര്യൻ, പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്ക്കൂൾ പ്രിൻസിപ്പാൾ ബെന്നി തോമസ്, മുൻ പ്രിൻസിപ്പാൾ എ. ജെ. ജോസഫ്, മുൻ ഹെഡ്മാസ്റ്റർ ജോസ് ജോർജ് തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

        അറുന്നൂറ്റിമംഗലം കൊല്ലംക്കുഴിയിൽ പരേതരായ ജോസഫ് - റോസമ്മ ദമ്പതികളുടെ മകനായ ജയ്മോൻ ചെറുപ്പം മുതൽ തന്നെ നിരവധി കലാശില്പങ്ങളും കൗതുക വസ്തുക്കളും നിർമ്മിച്ച് ശ്രദ്ധേയനായ വ്യക്തിയാണ്. ഭാര്യ ജിൻസി. മകൻ സാം ക്രിസ്റ്റി ജെ.കെ.



No comments:

Post a Comment