കണ്ടെയിൻമെൻ്റ് സോണിൽ ആയതിനാൽ പൂഞ്ഞാർ ബസ് സ്റ്റാൻഡ് അടച്ചിരിക്കുകയാണ്. ഈരാറ്റുപേട്ടയിൽനിന്ന് വരുമ്പോൾ പൂഞ്ഞാർ സെൻ്റ് മേരീസ് ഇടവക പള്ളിയുടെ ഭാഗത്ത് ബസ്സുകൾ നിർത്തും. പെരിങ്ങുളം, അടിവാരം ബസുകൾക്ക് പിന്നെ സ്റ്റോപ്പുള്ളത് ജിജോ ഹോസ്പിറ്റലിന്റെ മുൻപിലാണ്. കുന്നോന്നി, കൈപ്പള്ളി, പാതാമ്പുഴ ഭാഗങ്ങളിലേക്കുള്ള ബസുകൾക്ക് പൂഞ്ഞാർ പള്ളിവാതിൽ കഴിഞ്ഞാൽ ഈസ്റ്റ് ബാങ്ക് ജംഗ്ഷനിൽ മാത്രമേ സ്റ്റോപ്പ് അനുവദിച്ചിട്ടുള്ളൂ. തിരിച്ചു പോകുമ്പോളും ഇതേ രീതിയിൽതന്നെയാണ് സ്റ്റോപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം വാർഡിലൂടെ പ്രധാന റോഡ് കടന്നു പോകുന്നത് പൂഞ്ഞാർ പള്ളിവാതിൽ മുതൽ പൂഞ്ഞാർ ടൗണിലെ പാലം വരെയാണ്.
No comments:
Post a Comment