Monday, September 21, 2020

പൂഞ്ഞാറിൽ പെയ്യുന്ന മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്തി തുടങ്ങി..

(കഴിഞ്ഞ 48 മണിക്കൂറിൽ പൂഞ്ഞാറിൽ പെയ്ത മഴയുടെ അളവ് 66 mm)

പൂഞ്ഞാർ (21/09/20) : ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ വെളളപ്പൊക്ക ഭീക്ഷണി നേരിടുവാനായി, കിഴക്കൻ മേഖലയിലെ മഴ - ജലനിരപ്പ് വിവരങ്ങൾ, മീനച്ചിൽ നദീസംരക്ഷണ സമിതിയുടെ 'സേവ് മീനച്ചിലാർ ' ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ശേഖരിക്കുകയാണ്. പൂഞ്ഞാറിലെ വിവരങ്ങൾ നൽകാനുള്ള ചുമതല പൂഞ്ഞാർ സെൻ്റ് ആൻ്റണീസ് ഹയർ സെക്കൻ്ററി സ്കൂളിലെ Antonian Club ഏറ്റെടുത്ത് നിർവ്വഹിക്കുകയാണ്. മഴമാപിനി ഉപയോഗിച്ച് ഓരോ 12 മണിക്കൂറിലും ചെയ്യുന്ന മഴയുടെ അളവ് കൃത്യമായി രേഖപ്പെടുത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ 48 മണിക്കൂറിൽ പൂഞ്ഞാറിൽ പെയ്ത മഴയുടെ അളവ് 66 mm ആണ്. വിശദ വിവരങ്ങൾ ചുവടെ..

Poonjar - 21/09/20, തിങ്കൾ, 7.45 am
ഇടവിട്ടു മാത്രം ശക്തമായ മഴ. അല്ലാത്തപ്പോൾ ചെറിയ മഴയോ തൂളലോ. ഇടക്ക് ചിലപ്പോൾ ചെറുതായി തെളിയും. ഉടൻ ഇരുണ്ടുമൂടി മഴയും എത്തും. ഇതാണ് കഴിഞ്ഞ 2 ദിവസമായി പൂഞ്ഞാറിലെ അവസ്ഥ. ഇങ്ങനെ മഴ പെയ്യുമ്പോൾ സ്വോഭാവികമായി എത്തുന്ന വെള്ളമേ മീനച്ചിലാറ്റിൽ ഉള്ളൂ. ഇപ്പോൾ പേടിക്കേണ്ട അവസ്ഥ ഒന്നുമില്ല. ഈ സമയത്തും (21/09/20, 7.45 am) മേൽ പറഞ്ഞ രീതിയിൽതന്നെ മഴ തുടരുന്നു.

കഴിഞ്ഞ 2 ദിവസത്തെ മഴ അളവ്
സെപ്റ്റംബർ 19, ശനി, 6 am - 6 pm  : 28.8 mm
സെപ്റ്റംബർ 19, ശനി, 6 pm - സെപ്റ്റംബർ 20, ഞായർ, 6 am : 9.2 mm
സെപ്റ്റംബർ 20, ഞായർ, 6 am - 6 pm  : 14.2 mm
സെപ്റ്റംബർ 20, ഞായർ, 6 pm - സെപ്റ്റംബർ 21, തിങ്കൾ, 6 am : 13.8 mm

കഴിഞ്ഞ 48 മണിക്കൂറിൽ പൂഞ്ഞാറിൽ പെയ്ത ആകെ മഴയുടെ അളവ് : 66 mm

1 comment:

  1. Thanks for sharing the amazing idea! Om International Packers and Movers provide the wide range of shifting services like home, office shifting across India with fast & Professional services.
    Om International Packers & Movers | Packers and movers in Delhi

    ReplyDelete