നാളെ മുതൽ (06/09/2020) മൂന്നു ദിവസത്തേക്ക് പൂഞ്ഞാർ ടൗണിൽ കർശന നിയന്ത്രണം - കടകൾ അടക്കും, ഓട്ടോ ടാക്സി സർവ്വീസ് നിർത്തും. - വിശദ വിവരങ്ങൾ..
പൂഞ്ഞാർ ടൗണിലെ പച്ചക്കറി വ്യാപാരിക്ക് കോവിഡ് രോഗം സ്ഥിരീകരിക്കുകയും രോഗവ്യാപന സാധ്യത നിലനിൽക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ മൂന്നുദിവസത്തേക്ക് പൂഞ്ഞാർ തെക്കേക്കര ഒന്നാം വാർഡിൽ (ടൗൺ വാർഡ്) കർശന നിയന്ത്രണങ്ങൾ. ഇന്ന് നടന്ന സർവ്വകക്ഷി യോഗത്തിലാണ് തീരുമാനമുണ്ടായത്.
അവശ്യ സാധനങ്ങൾ വാങ്ങേണ്ടവർക്കായി, നാളെ (സെപ്റ്റംബർ 6, ഞായർ) രാവിലെ 11 വരെ കടകൾ തുറന്ന് പ്രവർത്തിക്കും. തുടർന്ന് 3 ദിവസത്തേക്ക് (ഞായർ, തിങ്കൾ, ചൊവ്വ) പൂഞ്ഞാർ ടൗൺ വാർഡിലെ മുഴുവൻ കടകളും മറ്റു സ്ഥാപനകളും പൂർണ്ണമായി അടച്ചിടും. ഓട്ടോ-ടാക്സി സർവീസുകളും ഉണ്ടാകില്ല.
പ്രദേശം കണ്ടെയിൻമെൻ്റ് സോൺ ആക്കുവാനുള്ള റിപ്പോർട്ടും ജില്ലാഭരണകൂടത്തിന് നൽകിക്കഴിഞ്ഞു. ഉടൻ ഇതിൻ്റെ തീരുമാനമുണ്ടാകും. ശേഷം, ജില്ലാ കളക്ടറുടെ നിർദേശപ്രകാരമുള്ള ഇളവുകളായിരിക്കും ഉണ്ടാവുക.
ടൗണിൽ അണുനശീകരണം നടത്താനും ചൊവ്വാഴ്ച്ച ആൻ്റിജൻ ടെസ്റ്റ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ആർക്കെങ്കിലും കോവിഡ് രോഗലക്ഷണങ്ങൾ (പനി, തൊണ്ടവേദന, ശ്വാസംമുട്ടൽ,..) അനുഭവപ്പെട്ടാൽ, അതാതു വാർഡിലെ ആശാവർക്കറുമായി ഫോണിൽ ബന്ധപ്പെടണമെന്ന് അധികൃതർ അറിയിച്ചു.
പഞ്ചായത്തിലെ 14 വാർഡുകളിലെയും ആശാവർക്കർമാരുടെ ഫോൺ നമ്പരുകൾ ചുവടെ നൽകുന്നു.
1. മായാ ശശി - 9656647851
2. ഓമന ചന്ദ്രൻ - 9048817610,
സരിത - 9747763798
3. കൊച്ചുത്രേസ്യ - 9497097682
4. ദീപ ജോണി - 9446955629
5. മിനി ബാബു - 9605107482
6. റ്റോണിയ - 7034052630
7. ആശ - 6238123887
8. ബിന്ദു - 9544332841
9. സാലി - 9388575068
10. ബീന - 9747765538
11. രാധ - 9744642008
12. ശകുന്തള - 9562188303
13. ലാലി - 9745390432
14. മഞ്ചു - 7559072384
No comments:
Post a Comment