പ്രിയപ്പെട്ടവരെ,
പൂഞ്ഞാർ ടൗൺ വാർഡിനെ ജില്ലാ കലക്ടർ കണ്ടെയ്ൻമെൻ്റ് സോൺ ആയി പ്രഖ്യാപിച്ചിരിക്കുകയാണ്. ചൊവ്വാഴ്ച വരെ പൂഞ്ഞാർ ടൗൺ പൂർണ്ണമായും അടച്ചിടുന്നതാണ്. ബുധനാഴ്ച മുതൽ ജില്ലാ കലക്ടർ നൽകിയിരിക്കുന്ന ഇളവുകൾ പ്രകാരം രാവിലെ 7 മണി മുതൽ 2 മണി വരെ അവശ്യ സർവ്വീസുകൾ അനുവദിക്കുന്നതാണ്. അടച്ചിട്ട റോഡുകളിൽ താമസിക്കുന്നവർ ആ ഭാഗത്തെ വോളണ്ടിയർമാരെ വിവരമറിയിച്ച് അവർ മുഖേന മാത്രം, പണം നൽകി അവശ്യ സാധനങ്ങൾ വാങ്ങാവുന്നതാണ്. കണ്ടെയ്ൻമെൻ്റ് സോണിൻ്റെ കാലാവധി അവസാനിച്ചതായി ജില്ലാ കലക്ടർ പ്രഖ്യാപിക്കുന്നതു വരെ എല്ലാവരും അവരുടെ വീടുകളിൽ കഴിയേണ്ടതാണ്. ആശുപത്രി ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങി നടക്കുകയോ മറ്റുള്ളവരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്യാൻ പാടില്ല.
നമ്മൾ എല്ലാവരും ഒത്തൊരുമയോടെ ശ്രമിച്ചാൽ കോവിഡ് എന്ന ഈ മഹാമാരിയെ നമ്മുടെ നാട്ടിൽ നിന്നും തുരത്തുവാൻ സാധിക്കും. ആയതിനാൽ നിങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകളെ സദയം ക്ഷമച്ചും സഹകരിച്ചും ഈ പ്രവർത്തനങ്ങളോട് യോജിക്കണമെന്ന് വിനയപൂർവ്വം എല്ലാവരോടും ആവശ്യപ്പെടുന്നു.
എന്ന് ടെസ്സി ബിജു
വൈസ് പ്രസിഡൻ്റ് പൂഞ്ഞാർ തെക്കേക്കര
9539093647
No comments:
Post a Comment