Friday, December 24, 2010
ഓലിയാനിയില്‍ അംഗന്‍വാടി ഉദ്ഘാടനം ചെയ്തു
കുന്നോന്നി : അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനും അമ്മമാരുടെയും കുട്ടികളുടെയും ആര്യോഗ്യസംരക്ഷണത്തിനും വേണ്ടി സാമൂഹ്യക്ഷേമവകുപ്പിന്റെ കീഴില്‍ എല്ലാ ഗ്രാമങ്ങളിലും അംഗന്‍വാടികള്‍ പ്രവര്‍ത്തിച്ചുവരികയാണ്.ആയിരം ജനസംഖ്യക്ക് ഒരു അംഗന്‍വാടി എന്നതാണ് സര്‍ക്കാര്‍സ്വീകരിച്ച നയം. അതിന്റെ അടിസ്ഥാനത്തില്‍ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്തില്‍ പന്ത്രണ്ടാം വാര്‍ഡില്‍ അനുവദിച്ച അംഗന്‍വാടി , ഓലിയാനിഭാഗത്ത് ആരംഭിച്ചു. അംഗന്‍വാടിയുടെ ഔപചാരിക ഉദ്ഘാടനം പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് എ. റ്റി. ജോര്‍ജ്ജ് അരീപ്ലാക്കല്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ സിന്ധു ഷാജി അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ ഷൈലജ കെ.ജി. (സി.ഡി.പി.ഒ. ഈരാറ്റുപേട്ട) മുഖ്യപ്രഭാഷണം നടത്തി.
Subscribe to:
Post Comments (Atom)
No comments:
Post a Comment