ഈരാറ്റുപേട്ട ഉപജില്ല കലോത്സവത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്കൂള്‍ ഓവറോള്‍ കിരീടങ്ങള്‍ കരസ്ഥമാക്കിക്കൊണ്ട് മികച്ച നേട്ടം കൈവരിച്ചു.യു.പി.വിഭാഗത്തില്‍ ഓവറോള്‍ ഫസ്റ്റും ഹൈസ്കൂള്‍,ഹയര്‍ സെക്കന്ററി വിഭാഗങ്ങളില്‍ ഓവറോള്‍ തേര്‍ഡും സ്വന്തമാക്കാന്‍ സ്കൂളിനു കഴിഞ്ഞു.മികച്ച വിജയം കൈവരിച്ച കുട്ടികളെയും പരിശീലിപ്പിച്ച അധ്യാപകരെയും സ്കൂള്‍ മാനേജര്‍ ഫാ.സേവ്യര്‍ കിഴക്കേമ്യാലില്‍,പി.റ്റി.എ. പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍,ഹെഡ്മാസ്റ്റര്‍ T.M ജോസഫ്,പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് തുടങ്ങിയവര്‍ അഭിനന്ദിച്ചു.
യു.പി.വിഭാഗത്തില്‍ ഓവറോള്‍ ഫസ്റ്റ് കരസ്തമാക്കിയ ടീമംഗങ്ങള്‍ സ്കൂള്‍ മാനേജര്‍ ഫാ.സേവ്യര്‍ കിഴക്കേമ്യാലില്‍,ഹെഡ്മാസ്റ്റര്‍ T.M ജോസഫ് , ടീം മാനേജര്‍ ആലീസ് ജേക്കബ് എന്നിവര്‍ക്കൊപ്പം |
No comments:
Post a Comment