പൂഞ്ഞാര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പൂഞ്ഞാര്‍ തെക്കേക്കര ബ്രാഞ്ചിനുവേണ്ടി പണി തീര്‍ത്ത ഓഫിസ് സമുച്ചയത്തിന്റെ ഉദ്ഘാടന കര്‍മ്മത്തിനായി മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പൂഞ്ഞാറിലെത്തി (08/11/2011). കേരള നിയമസഭാ ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ആന്റോ ആന്റണി എം.പി. ബാങ്ക് വെബ്സൈറ്റിന്റെ ഉദ്ഘാടനവും കോട്ടയം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് അഡ്വ.വി.എന്‍.ശശിധരന് സേഫ് ഡിപ്പോസിറ്റ് ലോക്കറിന്റെ ഉദ്ഘാടനവും നിര്‍വ്വഹിച്ചു.
ബാങ്ക് പ്രസിഡന്റ് ബേബി അറയ്ക്കപ്പറമ്പില്‍ സ്വാഗതവും വൈസ് പ്രസിഡന്റ് എം.ചന്ദ്രന് മൈലാടുംപാറ നന്ദിയും നേര്‍ന്നപ്പോള്‍ ജില്ലാ-ബ്ലോക്ക്-പഞ്ചായത്ത് പ്രതിനിധികളും നിരവധി സാമൂഹ്യ-രാഷ്ട്രീയ നേതാക്കളും ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പൂഞ്ഞാറിലെ ജനങ്ങളുടെ ഹൃദയം നിറഞ്ഞ സ്വീകരണത്തിന് നന്ദി പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്.
No comments:
Post a Comment