പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികളുടെ മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം' ശ്രദ്ധേയമായി. 'മുല്ലപ്പെരിയാര്‍ ഭീഷണി' ഏറ്റവും കൂടുതല്‍ നേരിടുന്നതും പ്രതിഷേധ സമരങ്ങളുടെ സിരാ കേന്ദ്രവുമായ ' ചപ്പാത്തില്‍ ' എത്തിയ കുട്ടികള്‍ നാട്ടുകാരുടെ സഹകരണത്തോടെയാണ് മുല്ലപ്പെരിയാര്‍ 'മൃതക്ഷേധം' നടത്തിയത്.
ഡാം തകര്‍ന്നാല്‍ ഉണ്ടാകുന്ന വന്‍ ദുരന്തം വെളിപ്പെടുത്തുന്ന നിശ്ചല ദൃശ്യം ഏറെ ശ്രദ്ധേയമായി. അധികാരികള്‍ ഇനിയും അലംഭാവം കാട്ടിയാല്‍ സംഭവിക്കാവുന്ന ദുരന്തത്തിന്റെ നേര്‍ക്കാഴ്ച്ചയായിരുന്നു , ശവപ്പെട്ടികളില്‍ മൃതശരീരങ്ങളായുള്ള ഇവരുടെ കിടപ്പ് . പ്രസ്താവനകളോ ചര്‍ച്ചകളോ അല്ല മറിച്ച് ജീവരക്ഷയാണ് വേണ്ടത് എന്നു സൂചിപ്പിക്കുന്ന പ്ലാക്കാര്‍ഡുകളും ബാനറുകളും നിറഞ്ഞ പ്രതിഷേധ മാര്‍ച്ചും നടന്നു. മുല്ലപ്പെരിയാര്‍ സമര സമിതി നേതാക്കളും പരിപാടികളില്‍ സന്നിഹിതരായിരുന്നു.
പുതിയ ഡാമും പുതിയ കരാറും പ്രതീക്ഷിച്ചുള്ള കേരള ജനതയുടെ കാത്തിരിപ്പില്‍ , ഇതിനായി ഏറ്റവും കൂടുതല്‍ യത്നിക്കുന്ന സമര സമിതി നേതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും , പൂഞ്ഞാറിന്റെയും വിദ്യാര്‍ഥി സമൂഹത്തിന്റയും പിന്തുണയറിയിച്ചാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ഥികള്‍ മടങ്ങിയത്. സ്കൂളിലെ സോഷ്യല്‍ വര്‍ക്ക് അദ്ധ്യാപകനായ ദേവസ്യാ ജോസഫ് , അദ്ധ്യാപകരായ സജി ജോസഫ് , നിഷാ മാനുവല്‍ തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
മോര്‍വി ദുരന്തത്തിന്റെ ആവര്‍ത്തനം ഉണ്ടാകില്ലെന്നു പ്രത്യാശിക്കാം.
ReplyDeleteഇതിന്റെ വീഡിയോ youtubeല്‍ കൊടുക്കുന്നത് നന്ന്
ആത്മാര്‍ത്ഥപരിശ്രമങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍ !
This comment has been removed by the author.
ReplyDeleteകുട്ടികള്‍ പ്രതികരിക്കട്ടെ.......
ReplyDeleteപ്രതികരണ ശേഷിയുള്ള ഒരു തലമുറയെ വാര്‍ത്തെടുക്കാന്‍ പൂഞ്ഞാര്‍ സ്കൂളിനു കഴിയും..... തീര്‍ച്ച........