Thursday, November 17, 2011

ഗണിതശാസ്ത്ര - പ്രവൃത്തിപരിചയ മേളകളിലും കായിക മേളയിലും മികവു തെളിയിച്ച് പൂഞ്ഞാര്‍ സെന്റ് ആന്റണീസ്..

ഗണിതശാസ്ത്ര മേളയില്‍ ഓവറോള്‍ കീരീടം
കരസ്ഥമാക്കിയ ടീമംഗങ്ങള്‍ , സ്കൂള്‍ മാനേജര്‍
ഫാ. ചാണ്ടി കിഴക്കയില്‍ , ഹെഡ്മാസ്റ്റര്‍ റ്റി.എം.ജോസഫ് ,
ടീം മാനേജര്‍ റ്റോണി തോമസ് എന്നിവര്‍ക്കൊപ്പം..
        ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-​ഐ.റ്റി. മേളകളിലും കായിക മേളയിലും പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളിന് മികച്ച നേട്ടം. യു.പി. വിഭാഗം ഗണിത ശാസ്ത്ര മേളയില്‍ നാല് ഒന്നാം സ്ഥാനങ്ങളോടെ ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ്  കരസ്ഥമാക്കാന്‍ സ്കൂളിന് സാധിച്ചു.
        ഹൈസ്കൂള്‍ വിഭാഗം വര്‍ക്ക് എക്സ്പീരിയന്‍സില്‍ , പങ്കെടുത്ത പതിനഞ്ച് ഇനങ്ങളില്‍ ഒന്‍പത് ഫസ്റ്റ് എ ഗ്രേഡും നാല് സെക്കന്‍ഡ് എ ഗ്രേഡും ഉള്‍പ്പെടെ തിളക്കമാര്‍ന്ന പ്രകടനമാണ് സെന്റ് ആന്റണീസ് കാഴ്ച്ചവച്ചത്. ശാസ്ത്ര-സാമൂഹ്യശാസ്ത്ര-ഐ.റ്റി. മേളകളിലും  നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.
        ഉപജില്ലാ കായിക മേളയില്‍ ജൂണിയര്‍ ബോയ്സ് വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരാകുവാനും  സ്കൂളിന് സാധിച്ചു . 6 സ്വര്‍ണ്ണം ഉള്‍പ്പെടെ  മെഡല്‍ പട്ടികയില്‍ മികച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. ജോസ് നീരാക്കല്‍ , രഞ്ജിത്ത് കെ,ആര്‍. എന്നിവര്‍ ജൂണിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യന്‍മാരുമായി

2 comments: