ദര്‍പ്പണം (ഭാഗം 1)
വാമനന്‍ വീണ്ടും വന്നു.
ബലിയെ കണ്ടു.
വീണ്ടും യാചിച്ചു.
ഒരടി മണ്ണുമാത്രം.
പക്ഷേ !
മൊബൈല്‍ ടവറിന്റെ
റേഡിയേഷനേല്‍ക്കാത്ത
ഒരടി മണ്ണുവേണം.
ബലിയൊന്നുമുരിയാടിയില്ല.
ഇന്നലെ നമ്മുടെ പാതയോരത്ത്
തുമ്പയും കുറന്തോട്ടിയും
പൂതച്ചടയനുമായിരുന്നു.
ഇന്നോ?
നാശമില്ലാ പ്ലാസ്റ്റിക് കവറുകള്‍!
അതിലോ?
ബ്രോയിലര്‍ കോഴിത്തലകള്‍,
കുടല്‍ മാലകള്‍,
പിന്നെ?
ലേഡീസ് ഹോസ്റ്റലിന്റെ
ബാക്കിപത്രംപോലെ
ചോരകുടിച്ചു വീര്‍ത്ത
കുറെ നാപ്കിന്‍ പാഡുകളും
പൂതച്ചടയനുമായിരുന്നു.
ഇന്നോ?
നാശമില്ലാ പ്ലാസ്റ്റിക് കവറുകള്‍!
അതിലോ?
ബ്രോയിലര്‍ കോഴിത്തലകള്‍,
കുടല്‍ മാലകള്‍,
പിന്നെ?
ലേഡീസ് ഹോസ്റ്റലിന്റെ
ബാക്കിപത്രംപോലെ
ചോരകുടിച്ചു വീര്‍ത്ത
കുറെ നാപ്കിന്‍ പാഡുകളും
പൂതന മുലക്കണ്ണുകളില്‍
വിഷം പുരട്ടി!
കണ്ണനെ കുടിപ്പിച്ചു.
അമ്മമാര്‍ ഇന്നോ?
വിഷലിപ്തസ്തന്യരസം
കുട്ടിയെ കുടിപ്പിക്കുന്നു.
ഞാനൊരു സ്വപ്നം കണ്ടു
കാലുകളില്‍ ചക്രം പിടിപ്പിച്ച
മനുഷ്യര്‍!
നിരത്തിലൂടെ പായുന്നു.
അവര്‍ക്ക്
നടക്കാനറിഞ്ഞുകൂടാ!
കാലുകളില്‍ ചക്രം പിടിപ്പിച്ച
മനുഷ്യര്‍!
നിരത്തിലൂടെ പായുന്നു.
അവര്‍ക്ക്
നടക്കാനറിഞ്ഞുകൂടാ!
മാതാവുതന്നുണ്ണിയെ
ചേര്‍ത്തുപിടിക്കുന്നു.
സസ്നേഹം ചോദിക്കുന്നു,
മോന്‍!അമ്മയ്ക്കെന്തുനല്‍കും?
ജീന്‍സിന്റെ പോക്കറ്റില്‍
കയ്യിട്ട മകന്‍!
ടോക്കണരൊണ്ണെം വലിച്ചെടുക്കുന്നു.
നഗരത്തിലെ വൃദ്ധസദനത്തില്‍
നാലുകാലുള്ളൊരു കട്ടില്‍
കാലേ കൂട്ടി
തരപ്പെടുത്തിയിരിക്കുന്നു.
ലേഖകനെക്കുറിച്ച്...
നര്‍മ്മ സാഹിത്യകാരന്‍ എന്ന നിലയില്‍ പ്രശസ്തനാണ് പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ ജി. പത്മകുമാര്‍. ക്ലാസ് മുറികളിലും സ്റ്റാഫ് റൂമിലും നടക്കുന്ന ഫലിതങ്ങള്‍ 'പള്ളിക്കൂടം ഫലിതങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ രാഷ്ട്ര ദീപിക ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ' സഞ്ജയന്റെ ഫലിതങ്ങള്‍ ' ശേഖരിച്ച് പ്രസിദ്ധീകരിക്കുകയും സണ്‍ഡേ ദീപികയില്‍ നിരവധി നര്‍മ്മ ലേഖനങ്ങള്‍ എഴുതുകയും ചെയ്തിട്ടുണ്ട്.
KAPTU സംഘടന നടത്തിയ അദ്ധ്യാപകര്‍ക്കുള്ള സംസ്ഥാനതല ചെറുകഥാ മത്സരത്തില്‍ 'സ്ത്രീ പര്‍വ്വം' മികച്ച രചനയ്ക്കുള്ള പുരസ്കാരം നേടി. പാലാ നര്‍മ്മവേദി സംഘടിപ്പിച്ച നര്‍മ്മ ലേഖന മത്സത്തിലും ലേഖകന്റെ രചന ഒന്നാമതെത്തി. ഇപ്പോള്‍ പൂഞ്ഞാര്‍ SMV ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ അദ്ധ്യാപകനായും വിദ്യാരംഗം കലാസാഹിത്യ വേദി ഈരാറ്റുപേട്ട ഉപജില്ലയുടെ നേതൃനിരയിലും സേവനം അനുഷ്ടിക്കുന്നു.
* ബ്ലോഗില്‍ കമന്റ് എഴുതുന്നതെങ്ങനെ എന്നറിയുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക
Congratulations Sir..
ReplyDeleteവ്യത്യസ്തത പുലര്‍ത്തുന്ന രചനാ ശൈലി.. ഇരുത്തി ചിന്തിപ്പിക്കുന്ന ആശയങ്ങള്‍.. കൊള്ളാം..ആക്ഷേപഹാസ്യ രചന എന്നും വിളിക്കാം..അഭിനന്ദനങ്ങള്‍..
ആധുനികതയുടെ ജീര്‍ണതകള്‍, മറയില്ലാതെ ആക്ഷേപ ഹാസ്യത്തിന്റെ മേമ്പൊടിയോടെ തുറന്നെഴുതി വായനക്കാരെ ചിന്തിപ്പിക്കാന്‍ കഴിഞ്ഞ കവിക്ക് അഭിനന്ദനങ്ങള്‍
ReplyDeleteചിരിയും ചിന്തയുമുറ്റി നില്‍ക്കുന്ന രചന കാലികപ്രസക്തിയുള്ളതാണ്.
ReplyDeleteBrief and thought provoking...
ReplyDeleteCongrats dear Sir
Pappan sarineyorthu njangalkku abhimanam thonnunnu.
ReplyDeleteNandakumar R.