A News Blog initiated by SPC & Antonian Club, St Antony's HSS Poonjar
Sunday, November 27, 2011
മുല്ലപ്പെരിയാര്‍..!! എല്ലാ മലയാളികളും ഈ വീഡിയോ ദൃശ്യങ്ങള്‍ കാണണം...
ലക്ഷക്കണക്കിന് കേരളീയരുടെ ജീവന് ഭീഷണിയായി മുല്ലപ്പെരിയാര്‍ ഡാം നിലകൊള്ളാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ദുരന്ത സാധ്യത മനസിലാക്കിയ ഒറ്റപ്പെട്ട ചില ശബ്ദങ്ങള്‍ മാത്രമായിരുന്നു ഇതുവരെ ഉണ്ടായിരുന്നത്. വര്‍ഷങ്ങളായി മുല്ലപ്പെരിയാറില്‍ സ്ഥിരം സമരപ്പന്തല്‍ തീര്‍ത്ത് പ്രതിഷേധിച്ചിരുന്നവര്‍ക്ക് പിന്തുണയുമായി നിരവധിയാളുകളും സംഘടനകളും മുന്നോട്ടുവന്നുകഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലെ ഭൂചലനമാണ് ഈ പ്രശ്നത്തിലേക്ക് കൂടുതല്‍ ജനശ്രദ്ധ ഉണ്ടാകാന്‍ കാരണമായിരിക്കുന്നത്. കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ കേരള ജനത ഒറ്റക്കെട്ടായി നിന്നാല്‍ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം ഉണ്ടാകാവുന്നതേയുള്ളൂ. ഇതുമായി ബന്ധപ്പെട്ട് ഇന്റര്‍ നെറ്റിലൂടെ ലഭ്യമായ ചില വീഡിയോ ഡോക്കുമെന്ററികള്‍ ചുവടെ നല്‍കിയിക്കുന്നു. ഡാം 999 ന്റെ സംവിധായകന്‍ സോഹന്‍ റോയ് തയ്യാറാക്കിയ വീഡിയോയും ഇതില്‍ ഉള്‍പ്പെടുന്നു. യൂ-ട്യൂബിലും ഫേസ് ബുക്കിലുമായി നിരവധിയാളുകള്‍ ഇതു കണ്ടുകഴിഞ്ഞു. മുല്ലപ്പെരിയാറിനെ സംബന്ധിക്കുന്ന ഞെട്ടിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമായ ചില സത്യങ്ങള്‍ ഇതിലുണ്ട്... എല്ലാ കേരളീയരും തീര്‍ച്ചയായും ഈ വീഡിയോ കാണണം.. നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തണം.. ഈ പ്രശ്നത്തിന് ശുഭകരമായ ഒരു അന്ത്യം ഉണ്ടാകട്ടേ എന്നു് എല്ലാ കേരളീയരേയും പോലെ ഞങ്ങളും ആഗ്രഹിക്കുന്നു... പ്രാര്‍ഥിക്കുന്നു...
പലരുടെയും ചോദ്യം , ഡാം പൊട്ടിയാല്‍ നമ്മള്‍ താമസിക്കുന്ന സ്ഥലത്തിന് കുഴപ്പമുണ്ടാകുമോ എന്നാണ്... ഈ പ്രശ്നം പരിഹാരമുണ്ടാകാതെ ഇത്രയുംനാള്‍ ദീര്‍ഘിച്ചതിന് മറ്റുകാരണങ്ങള്‍ തേടേണ്ടതില്ലല്ലോ..
Really touching and informative, but we are helpless. Only the political leadership can find a sudden solution for it. they are not determined, they want fame and publicity.
ethoke arodu parayan..dam pottiyal polum arum thirinju nokilla...
ReplyDeleteപലരുടെയും ചോദ്യം , ഡാം പൊട്ടിയാല്‍ നമ്മള്‍ താമസിക്കുന്ന സ്ഥലത്തിന് കുഴപ്പമുണ്ടാകുമോ എന്നാണ്... ഈ പ്രശ്നം പരിഹാരമുണ്ടാകാതെ ഇത്രയുംനാള്‍ ദീര്‍ഘിച്ചതിന് മറ്റുകാരണങ്ങള്‍ തേടേണ്ടതില്ലല്ലോ..
ReplyDeleteReally touching and informative, but we are helpless. Only the political leadership can find a sudden solution for it. they are not determined, they want fame and publicity.
ReplyDelete