Wednesday, April 11, 2012

വിദ്യാര്‍ത്ഥികളുടെ ആപ്റ്റിറ്റ്യൂഡ് തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ ടെസ്റ്റ്..

          സംസ്ഥാനത്തെ എട്ടാം ക്ലാസ് മുതല്‍ ബിരുദതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി SIET(State Institute of Educational Technology ) നടത്തുന്ന ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പരീക്ഷയുടെ മാര്‍ക്ക് , രക്ഷിതാക്കളുടെ താത്പ്പര്യം , മറ്റുള്ളവരുടെ അഭിപ്രായം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഉപരിപഠന-തൊഴില്‍ മേഖലകള്‍  നാം  തിരഞ്ഞെടുക്കുന്നത്. ഈ പരമ്പരാഗത രീതിക്കു പകരം വിദ്യാര്‍ഥികളെ ബൗദ്ധികമായും മാനസികമായും വിലയിരുത്തി ഏറ്റവും അനുയോജ്യമായത് നിര്‍ദ്ദേശിക്കുന്നതാണ് ഈ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്.
                ചുരുക്കത്തില്‍ ഓരോ വിദ്യാര്‍ഥിയുടെയും ജന്മസിദ്ധമായ താത്പ്പര്യം , അഭിരുചി , വ്യക്തിത്വ സവിശേഷതകള്‍ എന്നിവ ശാസ്ത്രീയമായി കണ്ടെത്തി അനുയോജ്യമായ ഉപരിപഠന മേഖലയും തൊഴില്‍ മേഖലയും കണ്ടെത്തി ശുപാര്‍ശ ചെയ്യുക എന്നതാണ് ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ ലക്ഷ്യം. ഏതു സിലബസില്‍ പഠിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.
                 ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ഉത്തരം രേഖപ്പെടുത്തുവാന്‍ നാല് ഓപ്ഷനുകളും ലഭിക്കും. ഇംഗ്ലീഷ് , മലയാളം എന്നീ രണ്ടു ഭാഷകളില്‍ ഇഷ്ടമുള്ളത്  പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാം. ടെസ്റ്റ് കഴിഞ്ഞ് മൂന്നു ദിവസത്തിനകം റിസല്‍ട്ട്  ഓണ്‍ലൈനായി വിദ്യാര്‍ഥിയുടെ ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കുന്നതാണ്. വിദ്യാഭ്യാസ-മനശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ തയ്യാറാക്കുന്ന ഈ റിപ്പോര്‍ട്ട്  വിദ്യാര്‍ഥിയുടെ ഭാവിയെ സംബന്ധിച്ച് വിലപ്പെട്ട നിര്‍ദ്ദേശങ്ങളാകും നല്‍കുക.
          www.sietkerala.gov.in എന്ന SIET-യുടെ വെബ് സൈറ്റുവഴിയുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ ഈ മാസം 20-നു മുമ്പായി 100 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവധിക്കാലമായതിനാല്‍ ഈ വിവരം കൂടുതല്‍ കുട്ടികള്‍ അറിയാനിടയില്ല എന്നതിനാല്‍ , മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകാവുന്ന ഈ വാര്‍ത്ത കൂട്ടുകാരുമായി ഷെയര്‍ ചെയ്യുമല്ലോ.. ടെസ്റ്റിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ SIET ഡയറക്ടറുടെ അറിയിപ്പ് ചുവടെ ചേര്‍ക്കുന്നു..




2 comments:

  1. Thank You very much Tonysir for your post....
    A lot of students will take advantage, I'm sure...
    Let them get a golden chance to shape their future.....

    ReplyDelete
  2. This comment has been removed by the author.

    ReplyDelete