സെന്റ് തോമസ് മിഷനറി സൊസൈറ്റി (MST) ഒരുക്കുന്ന സാന്തോം മിഷന്‍ ഫെസ്റ്റ് (Mission Exhibition) 20/04/2011 , വെള്ളിയാഴ്ച്ച സമാപിക്കും. ഭരണങ്ങാനം മേലമ്പാറ ദീപ്തി മൗണ്ടില്‍ നടക്കുന്ന ഈ പ്രദര്‍ശനം കാണുവാന്‍ ഓരോ ദിവസവും ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
മിഷനറിമാര്‍ എപ്രകാരമാണ് വിവിധ സാഹചര്യങ്ങളില്‍ സുവിശേഷമറിയിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം 20 മനോഹ ദൃശ്യാവിഷ്ക്കാരങ്ങളിലൂടെ കാണിച്ചുതരുന്നു. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളുടെ തനിയാവിഷ്ക്കരണം അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചതന്നെയാണ്. ഗ്രാമീണജീവിതത്തിന്റെ എല്ലാ വശങ്ങളും - വീടുകള്‍ , വസ്ത്രധാരണ രീതികള്‍ , വളര്‍ത്തു മൃഗങ്ങള്‍ , ജോലികള്‍ , ആഹാര രീതികള്‍ .. എല്ലാം അതേപടി പുനരാവിഷ്ക്കരിച്ചിരിക്കുന്നു.

മിഷനറിമാരോടൊപ്പമുള്ള ട്രെയിന്‍യാത്ര -മിഷന്‍ എക്സ്പ്രസ് - പ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളുടെ വേഷവിധാനവും കരകൗശല വസ്തുക്കളും കാണുവാനുള്ള അവസരവും ഇവിടെയുണ്ട്. താത്പ്പര്യമുള്ളവര്‍ക്ക് ഉത്തരേന്ത്യന്‍ പലഹാരങ്ങള്‍ ചൂടോടെ രുചിച്ചു നോക്കാം. ലൈറ്റ് & സൗണ്ട് ഷോയും വൈകുന്നേരങ്ങളിലെ കലാ സന്ധ്യയും സാന്തോം ഫെസ്റ്റിന്റെ മറ്റുചില സവിശേഷതകളാണ്.
ഫെസ്റ്റിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും.. CLICK HERE..
Thank You for posting the news and Photos of santhome Mission fest. Good photos. Wish you all the best
ReplyDelete