പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമത്തില്‍ പുതുതായി അനുവദിച്ച ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ഏപ്രില്‍ 26-ന് ഉദ്ഘാടനം ചെയ്യും. പൂഞ്ഞാര്‍ കുളത്തുങ്കല്‍ ജംഗ്ഷനിലുള്ള പഴയ പഞ്ചായത്ത് കെട്ടിടത്തിലാണ് ഡിസ്പെന്‍സറി പ്രവര്‍ത്തനമാരംഭിക്കുക.
ഇരുപത്തിയാറാം തീയതി വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.
No comments:
Post a Comment