ഫുഡ് ക്രാഫ്റ്റിംഗ് ഒരു കലതന്നെയാണ്. കേറ്ററിംഗ് പാര്‍ട്ടികളില്‍ ഒഴിച്ചുകൂടാനാകാത്ത ഒന്നായി വളര്‍ന്നിരിക്കുന്ന ഇതിനായി പ്രത്യേക സ്റ്റാഫിനെവരെ നിയമിക്കാന്‍ തുടങ്ങിയിരിക്കുന്നു.
എര്‍ണാകുളത്തു നടന്ന ഒരു കല്യാണപ്പാര്‍ട്ടിയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഒരൈറ്റം ശ്രദ്ധിക്കൂ...
പാര്‍ട്ടി നടക്കുന്ന ഓഡിറ്റോറിയത്തില്‍ എത്തിയ പഴവര്‍ഗങ്ങള്‍ കലാകാരന്റെ കരവിരുതിലൂടെ മിനിറ്റുകള്‍ക്കുള്ളില്‍ മനോഹര ദൃശ്യമായി മാറിയത് കാണികളില്‍ അമ്പരപ്പുളവാക്കി...
Tuesday, August 30, 2011
Saturday, August 27, 2011
പഠനം ഭാരമാകാത്ത ജീവിതവേഷങ്ങള്‍..

ഉന്നത ബിരുദം നേടിയതിനുശേഷം , ഈ മൂഢ സങ്കല്‍പ്പങ്ങള്‍ക്കതീതമായി , തൊഴില്‍ ചെയ്ത് പ്രചോദനാത്മക ജീവിതം നയിക്കുന്ന മൂന്നു ചെറുപ്പക്കാരെ പരിചയപ്പെടുക... സ്ത്രീധനം മാസികയില്‍ വന്ന ഈ ജീവിതാനുഭവങ്ങള്‍ വായിക്കുവാനായി മുകളിലുള്ള Be Positive എന്ന പേജ് സന്ദര്‍ശിക്കുക..
Tuesday, August 23, 2011
ഉണ്ണിക്കണ്ണന്‍മാര്‍ അണിനിരന്ന ശ്രീകൃഷ്ണജയന്തി ആഘോഷം..
Thursday, August 18, 2011
ഓണപ്പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കുന്നതിനുള്ള ചോദ്യശേഖരം ...(LP,UP,HS)
ഓണപ്പരീക്ഷയുടെ ചോദ്യപ്പേപ്പറുകള്‍ തയ്യാറാക്കുന്നതിനുള്ള ചോദ്യശേഖരം SCERT-യുടെയും SSA-യുടെയും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചിരിക്കുന്നു. 1മുതല്‍ 10 വരെ ക്ലാസുകളിലെ ചോദ്യശേഖരമാണ് ഇവിടെനിന്ന് ലഭിക്കുക. സ്കൂളുകള്‍ക്ക് ഇ-മെയില്‍ വഴി ലഭ്യമായിരിക്കുന്ന യൂസര്‍ നെയിമും പാസ് വേര്‍ഡും ഉപയോഗിച്ച് വെബ്സൈറ്റില്‍ പ്രവേശിച്ച് ചോദ്യങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.
ഹൈസ്കൂള്‍ ക്ലാസുകളിലെ ചോദ്യശേഖരമടങ്ങിയ SCERT വെബ്സൈറ്റില്‍ പ്രവേശിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക..
LP,UP ക്ലാസുകളിലെ ചോദ്യശേഖരത്തിനായി (General Education Department Website) ഇവിടെ ക്ലിക്ക് ചെയ്യുക..
LP,UP ക്ലാസുകളിലെ ചോദ്യശേഖരത്തിനായി (SSA Website) ഇവിടെ ക്ലിക്ക് ചെയ്യുക..
LP,UP പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക..
അദ്ധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും ഉപകാരപ്രദമായ കൂടുതല്‍ വിവരങ്ങള്‍ക്കായി മുകളിലുള്ള School Corner എന്ന പേജ് സന്ദര്‍ശിക്കുക..

Tuesday, August 16, 2011
പൂഞ്ഞാറിന്റയും സെന്റ് ആന്റണീസിന്റെയും അഭിമാനമായി രോഹിത് രാജ്...
സയന്‍സ് സെമിനാറില്‍ സംസ്ഥാനതല മത്സരത്തിന് അര്‍ഹനായിക്കൊണ്ട് രോഹിത് രാജ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ അഭിമാനമായി മാറി. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സയന്‍സ് സെമിനാറില്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് രോഹിത് സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്.
പൂഞ്ഞാര്‍ കല്ലേക്കുളം ഒഴാങ്കല്‍ ബാബു രാജിന്റെയും സതിയുടെയും മകനായ രോഹിത് രാജ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ബി.ഡി.എസ്. വിദ്യാര്‍ഥിയായ നിഖില്‍ രാജ് ജേഷ്ഠ സഹോദരനാണ്.
Sunday, August 14, 2011
'പ്രിയപ്പെട്ട ഇന്ത്യ അറിയുന്നതിന്..'
ഏവര്‍ക്കും പൂഞ്ഞാര്‍ ന്യൂസിന്റെ സ്വാതന്ത്ര്യദിനാശംസകള്‍......
'പ്രിയപ്പെട്ട ഇന്ത്യ അറിയുന്നതിന്..' എന്ന പേരില്‍ ഒരു കവിത ഫേസ് ബുക്കില്‍ ഗദ്യരൂപത്തില്‍ രണ്ടുദിവസമായി ലഭ്യമാണ്. പിന്നീട് പലരുടെയും പോസ്റ്റ് ആയി ഇതു കാണുന്നു. ആശയ സമ്പുഷ്ടമായതിനാല്‍ ചില എഡിറ്റിംഗുകള്‍ നടത്തി കവിതാ രൂപത്തില്‍ ഇത് പുനപ്രസിദ്ധീകരിക്കുന്നു. യഥാര്‍ത്ഥ രചയിതാവ് ആരാണെന്നറിയില്ലെങ്കിലും ആ കവിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നുകൊണ്ട്..
പ്രിയപ്പെട്ട ഇന്ത്യ അറിയുന്നതിന്....
നിനക്ക് വേണ്ടി ഒരു പാവം രാജ്യസ്നേഹി കുറിക്കുന്ന വരികള്‍.....
Read More...

പ്രിയപ്പെട്ട ഇന്ത്യ അറിയുന്നതിന്....
നിനക്ക് വേണ്ടി ഒരു പാവം രാജ്യസ്നേഹി കുറിക്കുന്ന വരികള്‍.....
Read More...
Saturday, August 13, 2011
സ്വാതന്ത്ര്യ ദിനാഘോഷവും ക്വിസ് മത്സരവും..
പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. 2011 ആഗസ്റ്റ് 15 തിങ്കളാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.റ്റി. ജോര്‍ജ്ജ് അരീപ്ലാക്കല്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാബു പൂണ്ടിക്കുളം ഉദ്ഘാടനം ചെയ്യുകുയും പൂഞ്ഞാര്‍ ഭൂമിക സെക്രട്ടറി എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യുന്നു.
തദവസരത്തില്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കുന്നു.
ക്വിസ് മത്സരത്തില്‍ പഞ്ചായത്തിലെ സ്കൂളുകളില്‍നിന്ന് രണ്ടുപേര്‍ വീതമുള്ള എത്ര ടീമിനും പങ്കെടുക്കാം. LP,UP,HS വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.

ക്വിസ് മത്സരത്തില്‍ പഞ്ചായത്തിലെ സ്കൂളുകളില്‍നിന്ന് രണ്ടുപേര്‍ വീതമുള്ള എത്ര ടീമിനും പങ്കെടുക്കാം. LP,UP,HS വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
Wednesday, August 10, 2011
സമയത്തിന്റെ വില അന്വേഷിക്കുന്ന മകന്‍
ഗൂഗിള്‍ പ്ലസിലും ഫേസ് ബുക്കിലും ഓര്‍ക്കൂട്ടിലുമൊക്കെ സമയം ചിലവഴിക്കാന്‍ നാം തയ്യാറാണ്. എന്നാല്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം സംസാരിച്ചിരിക്കാനോ വിശേഷങ്ങള്‍ പങ്കിടാനോ പലര്‍ക്കും സമയം ലഭിക്കാറില്ല. ശാലോം മാസികയില്‍ വന്ന കൊച്ചു കഥ Be Positive പേജില്‍ നല്‍കിയിരിക്കുന്നു. വായിക്കുക...സുഹൃത്തുക്കളുമായി പങ്കുവയ്ക്കുക...
അദ്ധ്യാപകരുടെ ശ്രദ്ധയ്ക്ക്..
ഈരാറ്റുപേട്ട ഉപജില്ലയിലെ സ്കൂളുകളില്‍ പഠിക്കുന്ന , ശ്രവണ-ചലന വൈകല്യമുള്ള കുട്ടികള്‍ക്കായുള്ള മെഡിക്കല്‍ ക്യാമ്പ് ഈരാറ്റുപേട്ട BRC-യില്‍ 12-08-2011 വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ നടക്കുന്നു...
മീനച്ചില്‍ താലൂക്കില്‍പ്പെട്ട സ്കൂളുകളില്‍ ഒന്‍പതാം ക്ലാസില്‍ സോഷ്യല്‍ സയന്‍സ് പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കുവേണ്ടി 12-08-2011 വെള്ളിയാഴ്ച്ച അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഹൈസ്കൂളില്‍ വച്ച് നിയമപാഠ ക്ലാസ് ഉണ്ടായിരിക്കുമെന്ന് കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ അറിയിച്ചു...
Monday, August 8, 2011
കനത്ത മഴയില്‍ പൂഞ്ഞാര്‍ പ്രദേശത്ത് വന്‍ കൃഷി നാശം

യുദ്ധഭീകരത കണ്ടും കേട്ടും അവര്‍ ഹിരോഷിമാ ദിനം ആചരിച്ചു...

ഹിരോഷിമായിലും നാഗസാക്കിയിലും ആറ്റം ബോംബ് വര്‍ഷിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ അടങ്ങിയ ഡോക്കുമെന്ററി ഫിലിമിന്റെ പ്രദര്‍ശനവും നടന്നു. യുദ്ധത്തിന് ഇരയാകുന്ന സാധാരണ മനുഷ്യരുടെ ദയനീയ ദൃശ്യങ്ങള്‍ കണ്ടപ്പോള്‍ , ഇനിയൊരു യുദ്ധമുണ്ടാകരുതേ.. എന്ന പ്രാര്‍ഥന കുട്ടികളില്‍നിന്ന് ഉയര്‍ന്നു.

സ്കിറ്റ് , അനുസ്മരണ ഗാനം , പ്രസംഗങ്ങള്‍ , കഥാകഥനം , യുദ്ധ വിരുദ്ധ പ്രതിജ്ഞ , പോസ്റ്റര്‍ മത്സരം എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.
Friday, August 5, 2011
ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഡോ. സി.ഒ.പൗലോസ്...
സി.എം.ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായി നടന്ന ഏക ദിന സെമിനാര്‍ , ചിരിയും ചിന്തയും പകര്‍ന്ന ഡോ. സി.ഒ.പൗലോസിന്റെ ക്ലാസിനാല്‍ ശ്രദ്ധേയമായി.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അദ്ധ്യാപകരുള്‍പ്പെടെ പ്രൊവിന്‍സിനു കീഴിലുള്ള 13 സ്കൂളുകളില്‍നിന്നായി എഴുന്നൂറോളം അദ്ധ്യാപകര്‍ , രണ്ടു ബാച്ചുകളിലായി ക്രമീകരിച്ചിരുന്ന ഈ സെമിനാറില്‍ പങ്കെടുത്തു.
ഇന്റര്‍നാഷണല്‍ ട്രെയിനറും രാജഗിരി കോളേജിലെ പ്രൊഫസറുമായ ഡോ. സി.ഒ.പൗലോസ് നയിച്ച ക്ലാസ് , സ്കൂള്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തുന്നതും പുതിയ ചിന്തകള്‍ പ്രദാനം ചെയ്യുന്നതുമായിരുന്നു.

Thursday, August 4, 2011
ഡി.പി.ഐ. സര്‍ക്കുലര്‍
ഓണപ്പരീക്ഷയെക്കുറിച്ചുള്ള പുതിയ സര്‍ക്കുലറിനായി ഇവിടെ ക്ലിക്ക് ചെയ്യുക ഓണപ്പരീക്ഷയെക്കുറിച്ചുള്ള ഡി.പി.ഐ. സര്‍ക്കുലര്‍ ലഭിക്കുവാനായി ഇവിടെ ക്ലിക്ക് ചെയ്യുക..
Tuesday, August 2, 2011
ഓണപ്പരീക്ഷ ആഗസ്ത് 22 മുതല്‍
സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണപ്പരീക്ഷ ആഗസ്ത് 22 മുതല്‍ 29 വരെ നടക്കും. പൊതുവിദ്യാഭ്യാസ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗമാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്. എന്‍.സി.ഇ.ആര്‍.ടി തയ്യാറാക്കുന്ന ചോദ്യപേപ്പറിന്റെ അടിസ്ഥാനത്തിലാവും പരീക്ഷ.
Subscribe to:
Posts (Atom)