Friday, August 5, 2011

ചിരിപ്പിച്ചും ചിന്തിപ്പിച്ചും ഡോ. സി.ഒ.പൗലോസ്...

     സി.എം.​​​ഐ. കോട്ടയം സെന്റ് ജോസഫ്സ് പ്രൊവിന്‍സിനു കീഴിലുള്ള സ്കൂളുകളിലെ അദ്ധ്യാപകര്‍ക്കായി നടന്ന ഏക ദിന സെമിനാര്‍ , ചിരിയും ചിന്തയും പകര്‍ന്ന ഡോ. സി.ഒ.പൗലോസിന്റെ ക്ലാസിനാല്‍ ശ്രദ്ധേയമായി. 
    
     പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂളിലെ അദ്ധ്യാപകരുള്‍പ്പെടെ പ്രൊവിന്‍സിനു കീഴിലുള്ള 13 സ്കൂളുകളില്‍നിന്നായി എഴുന്നൂറോളം അദ്ധ്യാപകര്‍ , രണ്ടു ബാച്ചുകളിലായി ക്രമീകരിച്ചിരുന്ന ഈ സെമിനാറില്‍ പങ്കെടുത്തു. 
   
       ഇന്റര്‍നാഷണല്‍ ട്രെയിനറും രാജഗിരി കോളേജിലെ പ്രൊഫസറുമായ ഡോ. സി.ഒ.പൗലോസ് നയിച്ച ക്ലാസ് , സ്കൂള്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പോസിറ്റീവായ മാറ്റങ്ങള്‍ വരുത്തുന്നതും പുതിയ ചിന്തകള്‍ പ്രദാനം ചെയ്യുന്നതുമായിരുന്നു.

No comments:

Post a Comment