Tuesday, August 16, 2011
പൂഞ്ഞാറിന്റയും സെന്റ് ആന്റണീസിന്റെയും അഭിമാനമായി രോഹിത് രാജ്...
സയന്‍സ് സെമിനാറില്‍ സംസ്ഥാനതല മത്സരത്തിന് അര്‍ഹനായിക്കൊണ്ട് രോഹിത് രാജ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിന്റെ അഭിമാനമായി മാറി. വിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന സയന്‍സ് സെമിനാറില്‍ കോട്ടയം ജില്ലയില്‍ ഒന്നാം സ്ഥാനം നേടിക്കൊണ്ടാണ് രോഹിത് സംസ്ഥാന മത്സരത്തിന് യോഗ്യത നേടിയത്.
പൂഞ്ഞാര്‍ കല്ലേക്കുളം ഒഴാങ്കല്‍ ബാബു രാജിന്റെയും സതിയുടെയും മകനായ രോഹിത് രാജ് പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. ബി.ഡി.എസ്. വിദ്യാര്‍ഥിയായ നിഖില്‍ രാജ് ജേഷ്ഠ സഹോദരനാണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment