Monday, August 8, 2011

കനത്ത മഴയില്‍ പൂഞ്ഞാര്‍ പ്രദേശത്ത് വന്‍ കൃഷി നാശം


     പൂഞ്ഞാര്‍ : കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ പെയ്ത കനത്ത മഴയില്‍ പൂഞ്ഞാറിലും പരിസരങ്ങളിലും മണ്ണിടിച്ചിലും വ്യാപകമായ കൃഷി നാശവുമുണ്ടായി. ശക്തമായ മഴയെത്തുടര്‍ന്ന് പ്രദേശത്തെ ആറുകള്‍ കരകവിഞ്ഞൊഴുകി.
     പൂഞ്ഞാര്‍-ചോലത്തടം റൂട്ടില്‍ ചോലത്തടത്തിനു സമീപം മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. JCB ഉപയോഗിച്ച് മണ്ണുമാറ്റിയതിനു ശേഷമാണ്  മണിക്കൂറുകളോളം തടസപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചത്. മണ്ണിടിച്ചിലുണ്ടായ സ്ഥലം ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് സന്ദര്‍ശിച്ചു.

No comments:

Post a Comment