പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യ ദിനാഘോഷവും വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. 2011 ആഗസ്റ്റ് 15 തിങ്കളാഴ്ച്ച രാവിലെ ഒന്‍പതുമണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.റ്റി. ജോര്‍ജ്ജ് അരീപ്ലാക്കല്‍ ദേശീയ പതാക ഉയര്‍ത്തും. തുടര്‍ന്നു നടക്കുന്ന പൊതു സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സാബു പൂണ്ടിക്കുളം ഉദ്ഘാടനം ചെയ്യുകുയും പൂഞ്ഞാര്‍ ഭൂമിക സെക്രട്ടറി എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയും ചെയ്യുന്നു.
തദവസരത്തില്‍ പഞ്ചായത്ത് വാര്‍ഡ് മെമ്പര്‍മാര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കുന്നു.
ക്വിസ് മത്സരത്തില്‍ പഞ്ചായത്തിലെ സ്കൂളുകളില്‍നിന്ന് രണ്ടുപേര്‍ വീതമുള്ള എത്ര ടീമിനും പങ്കെടുക്കാം. LP,UP,HS വിഭാഗങ്ങള്‍ക്ക് പ്രത്യേക മത്സരങ്ങള്‍ ഉണ്ടായിരിക്കും. രജിസ്ട്രേഷന്‍ ഫീസ് ഉണ്ടായിരിക്കുന്നതല്ല.
No comments:
Post a Comment