പാത വീതികൂട്ടുന്നതിന്റെ ഭാഗമായി ഈരാറ്റുപേട്ട-വാഗമണ്‍ റൂട്ടില്‍ ജനുവരി ഒന്നു മുതല്‍ വാഹനഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ രാവിലെ 11 മണി മുതല്‍ ഉച്ചകഴിഞ്ഞ് 3 വരെ ഗതാഗതം പൂര്‍ണ്ണമായി തടസപ്പെടും. വെള്ളികുളം ഒറ്റയീട്ടിമുതല്‍ വാഗമണ്‍ വഴിക്കടവ് വരെയാണ് സഞ്ചാരം പൂര്‍ണ്ണമായും വിലക്കിയിരിക്കുന്നത്. വളവുകള്‍ നേരേയാക്കുന്നതിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിലെ കൂറ്റന്‍ പാറക്കെട്ടുകള്‍ പൊട്ടിച്ചുമാറ്റേണ്ടതിനാലാണ് ഈ നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്.
Sunday, December 30, 2012
Saturday, December 15, 2012
ഇവര്‍ പൂഞ്ഞാറിന്റെ അഭിമാനങ്ങള്‍...
ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നടന്ന ദേശീയ ക്വിക് ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ , 75 കി.ഗ്രാം. വിഭാഗത്തില്‍ വെങ്കലമെഡല്‍ കരസ്ഥമാക്കിയ പൂഞ്ഞാര്‍ മൂക്കന്‍തോട്ടത്തില്‍ ആന്റണി ജോഷി... |
Tuesday, December 11, 2012
പൂഞ്ഞാറിന്റെ കളിക്കളങ്ങള്‍ വീണ്ടുമുണരുന്നു..
പൂഞ്ഞാര്‍ സിറ്റിസണ്‍ ക്ലബ് എന്ന പേര് കേരളത്തിലെ കായികമത്സര വേദികളില്‍ , പ്രത്യേകിച്ച് വോളിബോള്‍ കോര്‍ട്ടുകളില്‍ നിറഞ്ഞുനിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. ക്ലബ് പ്രവര്‍ത്തനങ്ങള്‍ നിലച്ചതോടെ പൂഞ്ഞാറിന്റെ കളിക്കളങ്ങളും നിശബ്ദമായി. ഈ നിര്‍ജ്ജീവതയില്‍ വേദനതോന്നിയ ഒരു പറ്റം കായിക പ്രേമികള്‍ സിറ്റിസണ്‍ ക്ലബുമായി വീണ്ടുമെത്തുന്നു. സജിമോന്‍ കെ.ആര്‍. (കൊച്ചുമണി കുളത്തുങ്കള്‍) , റ്റി.കെ.റെജി തോട്ടാപ്പള്ളില്‍ എന്നിവരാണ് ഈ ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കുന്നവരില്‍ പ്രധാനികള്‍. 1978-ല്‍ ആരംഭിച്ച സിറ്റിസണ്‍ ക്ലബിലൂടെ താരമായി എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായി വിരമിച്ച വ്യക്തിയാണ് പ്രധാന പരിശീലകനായ റ്റി.കെ.റെജി. മുന്‍ ഇന്റര്‍നാഷണല്‍ വോളീബോള്‍ താരവും ഇപ്പോള്‍ ഇന്‍ഡ്യന്‍ ജൂനിയര്‍ അത്ലെറ്റിക് ടീം കോച്ചുമായ കെ.എസ്.അജിമോനും സമയം കിട്ടുന്നതനുസരിച്ച് പരിശീലകനായി ഇവിടെ എത്തുന്നുണ്ട്. ഇവരുടെ നേതൃത്വത്തില്‍ രാവിലെയും വൈകുന്നേരങ്ങളിലും പ്രത്യേക പരിശീലന പരിപാടികള്‍ ആരംഭിച്ചുകഴിഞ്ഞു.
പൂഞ്ഞാര്‍ സെന്റ് ആന്റണീസ് സ്കൂള്‍ ഗ്രൗണ്ടില്‍ നാലു വയസുമുതല്‍ മുപ്പതു വയസുവരെയുള്ള നൂറോളം പേര്‍ ഈ പരിശീലന പദ്ധതിയുടെ ഭാഗമായി എത്തുന്നു. വോളിബോള്‍ , ഹാന്‍ഡ് ബോള്‍, ഫുട്ബോള്‍ എന്നീ ഇനങ്ങളിലാണ് ഇപ്പോള്‍ പരിശീലനം നല്‍കിവരുന്നത്. പരിശീലന പരിപാടികളുടെ ഔപചാരികമായ ഉദ്ഘാടനം കേരള യുവജനക്ഷേമ ബോര്‍ഡ് മെമ്പര്‍ അഡ്വ.ഷോണ്‍ ജോര്‍ജ്ജ് നിര്‍വ്വഹിച്ചു. തികച്ചും സൗജന്യമായാണ് സിറ്റിസണ്‍ ക്ലബിന്റെ നേതൃത്വത്തില്‍ കായിക പരിശീലനം നടക്കുന്നത്. നാട്ടുകാര്‍ നല്‍കുന്ന സംഭാവനകള്‍ ഉപയോഗിച്ചാണ് പരിശീലനത്തിനാവശ്യമായ സാമഗ്രികള്‍ വാങ്ങിയത്. സെന്റ് ആന്റണീസ് സ്കൂള്‍ മാനേജര്‍ ഫാ. ചാണ്ടി കിഴക്കയില്‍ CMI , ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , PTA പ്രസിഡന്റ് മാത്യൂസ് മുതിരേന്തിക്കല്‍ എന്നിവര്‍ പരിപാടികള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നു. ക്ലബ് പ്രസിഡന്റ് മോഹനകുമാര്‍ വടക്കേക്കര , സെക്രട്ടറിയും പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് അംഗവുമായ അനില്‍കുമാര്‍ മഞ്ഞപ്ലാക്കല്‍ , മുന്‍ കായികതാരം ദേവസ്യാച്ചന്‍ കാട്ടറാത്ത് തുടങ്ങിയ കായിക പ്രേമികളായ ഒരു കൂട്ടം പൂഞ്ഞാര്‍ നിവാസികളുടെ പിന്തുണയാല്‍ മുന്നേറുന്ന ഈ സംരംഭത്തിലൂടെ രാജ്യത്തിനുതന്നെ മുതല്‍ക്കൂട്ടാവുന്ന കായികതാരങ്ങള്‍ ഉയര്‍ന്നുവരുമെന്ന പ്രതീക്ഷയിലാണ് ഏവരും.
Monday, December 3, 2012
'My Clickzzz' - ഇത് അനന്ദുവിന്റെ ക്യാമറാ മാജിക്...
എ.എസ്.അനന്ദു |
സ്റ്റില്‍ ക്യാമറയില്‍ കവിത രചിക്കുകയാണ് പൂഞ്ഞാര്‍ സ്വദേശി ആനന്ദഭവനില്‍ എ.എസ്. അനന്ദു. ഏതാനും ആഴ്ച്ചകള്‍ക്കു മുന്‍പ് മാതൃഭൂമി ദിനപ്പത്രത്തില്‍ , മുത്തങ്ങ-മൈസൂര്‍ ഹൈവേ മുറിച്ചു കടന്നുപോകുന്ന ആനക്കൂട്ടത്തിന്റെ ചിത്രം വന്നിരുന്നു. അടിക്കുറിപ്പ് വായിച്ച പൂഞ്ഞാറുകാരും ഒന്നമ്പരന്നു. ഈ ഫോട്ടോ എടുത്തിരിക്കുന്നത് ഒരു പൂഞ്ഞാറുകാരനോ..! അയലത്തെ ഈ പയ്യന്റെ വിശേഷം ഏതാനും ദിവസങ്ങള്‍ക്കുശേഷം വീണ്ടും പത്രങ്ങളില്‍ വന്നു. കോട്ടയം പ്രസ് ക്ലബിന്റെ ഫോട്ടോ ജേര്‍ണ്ണലിസം കോഴ്സില്‍ ഈ വര്‍ഷം ഒന്നാം റാങ്ക് അനന്ദുവിന് ലഭിച്ചിരിക്കുന്നു..!
മാതൃഭൂമി ദിനപ്പത്രത്തില്‍.. |
പൂഞ്ഞാറിന്റെ അഭിമാനമായി മാറിയിരിക്കുന്ന അനന്ദുവിന് പൂഞ്ഞാര്‍ ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങളും ആശംസകളും... പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ പൂര്‍വ്വ വിദ്യാര്‍ഥിയാണ് അനന്ദു എന്നതില്‍ ഞങ്ങള്‍ക്കുള്ള പ്രത്യക ആഹ്ലാദവും ഇവിടെ പങ്കുവയ്ക്കുന്നു. സെന്റ് ആന്റണീസ് കുടുംബത്തിന്റെയും ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍.. സ്റ്റില്‍ ഫോട്ടോഗ്രഫി രംഗത്തെ യുവപ്രതിഭയായി മാറിക്കഴിഞ്ഞിരിക്കുന്ന അനന്ദുവിനെക്കുറിച്ച് കൂടുതല്‍ അറിയുവാനും അദ്ദേഹത്തിന്റെ വ്യത്യസ്തങ്ങളായ കൂടുതല്‍ ചിത്രങ്ങള്‍ക്കായും ഫേസ് ബുക്ക് പേജായ MyClickzzzAnanthuPhotography സന്ദര്‍ശിക്കൂ..
മാതൃഭൂമി ദിനപ്പത്രം പ്രസിദ്ധീകരിച്ച അനന്ദുവിന്റെ ചിത്രം.. ബന്ദിപ്പൂര്‍ വനത്തിലെ മുത്തങ്ങ-മൈസൂര്‍ ഹൈവേ മുറിച്ചു കടന്നുപോകുന്ന ആനക്കൂട്ടത്തിന്റെ ഈ ചിത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.. |
Saturday, December 1, 2012
പൂഞ്ഞാര്‍ ബ്ലോഗിന് ഇന്ന് രണ്ടുവയസ് തികയുന്നു..
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ച് മലയാളമനോരമ പറഞ്ഞത്.. |
പൂഞ്ഞാര്‍ ബ്ലോഗിന്റെ ഔദ്യോഗികമായ ഉദ്ഘാടനം നടന്നിട്ട് ഇന്ന് (ഡിസംബര്‍ 1) രണ്ടു വര്‍ഷം പൂര്‍ത്തിയാകുന്നു. കഴിഞ്ഞുപോയ രണ്ടു വര്‍ഷങ്ങളിലേയ്ക്ക് നോക്കുമ്പോള്‍ അഭിമാനം തോന്നുന്നു..അതോടൊപ്പം ആശ്ചര്യവും. ബ്ലോഗ് തുടങ്ങുന്ന സമയത്ത് ഇതിന്റെ ഭാവിയെക്കുറിച്ച് മനസിലുണ്ടായിരുന്ന സ്വപ്നങ്ങളെല്ലാം എപ്പോഴേ പൂവണിഞ്ഞുകഴിഞ്ഞു.. ഇപ്പോള്‍ പുതിയപുതിയ സ്വപ്നങ്ങള്‍ മുളപൊട്ടിത്തുടങ്ങിയിരിക്കുന്നു.
ഇന്റര്‍നെറ്റ് പരിചിതമാകുകയും ബ്ലോഗിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കുകയും ചെയ്തതോടെയാണ് എന്തുകൊണ്ട് കുട്ടികളുടെ ഒരു ബ്ലോഗ് തുടങ്ങിക്കൂടാ എന്ന ചിന്ത മനസില്‍ വന്നത്. കുട്ടികളുടെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ സെന്റ് ആന്റണീസില്‍നിന്നും ഞങ്ങള്‍ ആരംഭിച്ച 'അന്റോണിയന്‍ ' എന്ന ത്രൈമാസ പ്രാദേശിക പ്രസിദ്ധീകരണം സാമ്പത്തിക പരാധീനതമൂലം നിന്നുപോയ അവസരവുമായിരുന്നു അത്. ബ്ലോഗ് ആകുമ്പോള്‍ സാമ്പത്തികബുദ്ധിമുട്ട് ഒഴിവാക്കാമല്ലോ. അന്ന് സ്കൂള്‍ മാനേജറായിരുന്ന ഫാ.സേവ്യര്‍ കിഴക്കേമ്യാലില്‍ , ഹെഡ്മാസ്റ്ററായിരുന്ന ശ്രീ.റ്റി.എം.ജോസഫ് ,പ്രിന്‍സിപ്പാള്‍ ശ്രീ.എ.ജെ.ജോസഫ് , പി.റ്റി.എ. അംഗങ്ങള്‍ തുടങ്ങിയവര്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചതോടെ അന്റോണിയന്‍ ക്ലബിന്റെ നേതൃത്വത്തില്‍ പൂഞ്ഞാര്‍ ബ്ലോഗ് തുടങ്ങുവാന്‍ തീരുമാനമായി.

പൂഞ്ഞാര്‍ ബ്ലോഗിന്റെ തുടക്കത്തെക്കുറിച്ച് മംഗളം പത്രത്തില്‍ വന്ന റിപ്പോര്‍ട്ട്... |
2010 ഡിസംബര്‍ ഒന്നാം തീയതി പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ശ്രീ.എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ പൂഞ്ഞാര്‍ ബ്ലോഗ് ഉദ്ഘാടനം ചെയ്തു.
ബാലാരിഷ്ടതകള്‍ അലട്ടിയ പ്രാരംഭകാലത്ത് സഹായ ഹസ്തവുമായി ഓടിയെത്തിയ സുഹൃത്തുക്കളാണ് ബ്ലോഗിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കു വഹിച്ചതെന്ന് നിസംശ്ശയം പറയാം. ഇപ്പോള്‍ കടപ്പൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അദ്ധ്യാപകനായ നിധിന്‍സാറിനെ നന്ദിയോടെ ഓര്‍ക്കുന്നു. ബ്ലോഗിന് ഇന്നത്തെ രൂപവും ഭാവവും വന്നതില്‍ ഒരു പ്രധാന പങ്കു വഹിച്ചത് അദ്ദേഹമാണ്. നേരിട്ടു പരിചയമില്ലെങ്കിലും ഫോണിലൂടെ പരിചയപ്പെട്ട രണ്ടു വ്യക്തികള്‍ ബ്ലോഗിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിട്ടുണ്ട്. മാത്സ് ബ്ലോഗിന്റെ അണിയറ ശില്‍പ്പികളായ ഹരിസാറും നിസാര്‍ സാറും . പൂഞ്ഞാര്‍ ബ്ലോഗിന്റെ ശ്രദ്ധേയമായ ചില പോസ്റ്റുകള്‍ മാത്സ് ബ്ലോഗിലൂടെ അവര്‍ പങ്കുവച്ചതോടെയാണ് പൂഞ്ഞാറിനും കോട്ടയം ജില്ലയ്ക്കും അപ്പുറത്തേയ്ക്ക് ബ്ലോഗ് അറിയപ്പെട്ടു തുടങ്ങിയത്. മാധ്യമ സുഹൃത്തുക്കളെയും നന്ദിയോടെ ഓര്‍ക്കുന്നു. ദീപികയും മനോരമയും ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസും സംസ്ഥാന വാര്‍ത്തയായും മംഗളം , ദേശാഭിമാനി , കേരളകൗമുദി തുടങ്ങിയ പത്രങ്ങള്‍ ജില്ലാ വാര്‍ത്തയായും പ്രസിദ്ധീകരിച്ചുകൊണ്ട് കുട്ടികളുടെ ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചിരുന്നു.

പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ച് ദി ന്യൂ ഇന്‍ഡ്യന്‍ എക്സ്പ്രസ്.. |
ഈരാറ്റുപേട്ട എ.ഇ.ഒ. ശ്രീ.ടി.വി.ജയമോഹന്റെ പ്രത്യേക താത്പ്പര്യപ്രകാരം കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉപജില്ലാ കലോത്സവത്തിന്റെയും ശാസ്ത്രമേളയുടെയും റിസല്‍ട്ടുകള്‍ പൂഞ്ഞാര്‍ ബ്ലോഗു വഴി തത്സമയംതന്നെ പ്രസിദ്ധപ്പെടുത്തിയത് ബ്ലോഗിന്റെ ജനപ്രീതി വര്‍ദ്ധിപ്പിച്ചു. CMI സ്കൂളുകളുടെ കലോത്സവമായ സാന്‍ജോ ഫെസ്റ്റിന്റെ ലൈവ് ടെലിക്കാസ്റ്റും പൂഞ്ഞാര്‍ ബ്ലോഗിലൂടെ നല്‍കിയിരുന്നു. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കി ഞങ്ങളെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ഏവരെയും നന്ദിപൂര്‍വ്വം ഓര്‍മ്മിക്കുന്നു. വാകക്കാട് സെന്റ് അല്‍ഫോന്‍സാ സ്കൂള്‍ അദ്ധ്യാപകനായ ശ്രീ. സന്തോഷ് കീച്ചേരി , കോഴഞ്ചേരി സെന്റ് തോമസ് കോളേജ് അദ്ധ്യാപകനായ ശ്രീ. ജെയ്സണ്‍ ജോസ് എന്നിവരുടെ പേരുകള്‍ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ബ്ലോഗ് ആരംഭിച്ചതുമുതല്‍ സ്ഥിരമായി ബ്ലോഗ് പോസ്റ്റിലുള്ള കമന്റുകളിലൂടെയും കൂടാതെ നേരിട്ടും ഈ സംരംഭത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുന്നവരാണ് ഇവര്‍.
ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ച് ദീപിക പറയുന്നു.. |
അന്റോണിയന്‍ ക്ലബിലെ നിരവധി കുട്ടികള്‍ ബ്ലോഗ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. മലയാളം ടൈപ്പിംഗിന്റെ ചുമതല വഹിച്ചിരുന്ന അശ്വിന്‍ ആര്‍. , ഇന്റര്‍വ്യൂ നടത്തിപ്പിന്റെ ചുമതല വഹിച്ചിരുന്ന ഗൗതം കൃഷ്ണ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ബ്ലോഗ് ടീം , പ്രദേശം തിരിഞ്ഞ് , ലോക്കല്‍ റിപ്പോര്‍ട്ടര്‍മാര്‍ എന്ന നിലയില്‍ വാര്‍ത്തകള്‍ ശേഖരിക്കുകയും പ്രസിദ്ധീകരണയോഗ്യമാക്കുകയും ചെയ്തിരുന്നു. ഇവരുടെ സ്ഥാനത്തേയ്ക്ക് ഇപ്പോള്‍ പുതിയ കുട്ടികള്‍ കടന്നുവന്നുകൊണ്ടിരിക്കുന്നു. ഫാ.റോമിയോ CMI ,ശ്രീ. പി.ജെ.ആന്റണി , സി.മെര്‍ളി കെ ജേക്കബ് , ശ്രീമതി.ആലീസ് ജേക്കബ് , ശ്രീമതി. ഡാലിയാ ജോസ് , ശ്രീമതി. മിനി കെ. ജോര്‍ജ്ജ് എന്നിങ്ങനെ അദ്ധ്യാപകരുടെ ഒരു നിരതന്നെ ബ്ലോഗ് ടീമിനെ സഹായിക്കാനുണ്ട്.
യാതൊരു ലാഭേച്ഛകളുമില്ലാതെ പ്രവര്‍ത്തിക്കുന്ന പൂഞ്ഞാര്‍ ബ്ലോഗിനായി കഴിഞ്ഞ രണ്ടു വര്‍ഷംകൊണ്ട് ആയിരത്തിലേറെ മണിക്കൂറുകള്‍ ഞങ്ങള്‍ മാറ്റിവച്ചിട്ടുണ്ട്. മടുപ്പ് തോന്നുന്ന പല അവസരങ്ങളും ഉണ്ടായിട്ടുണ്ടെങ്കിലും ഇടയ്ക്കിടെ നിങ്ങളില്‍നിന്ന് ലഭിക്കുന്ന ഇത്തരം പ്രോത്സാഹനങ്ങളാണ് ഞങ്ങളെ മുന്നോട്ടു നയിക്കുന്നത്. ബ്ലോഗില്‍ നിങ്ങള്‍ എഴുതുന്ന ഓരോ കമന്റും പുതിയ പോസ്റ്റുകള്‍ തയ്യാറാക്കി ഈ രംഗത്ത് സജീവമായി നില്‍ക്കാന്‍ ഞങ്ങളെ പ്രേരിപ്പിക്കുന്നുണ്ട്.

ബ്ലോഗിന്റെ തുടക്കത്തെക്കുറിച്ചുള്ള പത്ര റിപ്പോര്‍ട്ടുകള്‍... |
ഏവര്‍ക്കും നന്ദി.. ഗ്രാമത്തിന്റെ വിശേഷങ്ങള്‍ മാത്രമല്ല രസകരവും വിജ്ഞാനപ്രദവുമായ നിരവധി അറിവുകളും ഇപ്പോള്‍ പൂഞ്ഞാര്‍ ബ്ലോഗ് സമ്മാനിക്കുന്നുണ്ട്. ഹോം പേജ് കൂടാതെ സ്കൂള്‍ വാര്‍ത്തകള്‍ക്കായി സെന്റ് ആന്റണീസ് ന്യൂസ് , വിദ്യാഭ്യാസ അറിയിപ്പുകള്‍, കലാ-സാഹിത്യ രചനകള്‍ പ്രസിദ്ധീകരിക്കുന്ന അക്ഷരായനം , കുട്ടികളുടെ പേജ് , പത്രമാധ്യമങ്ങളില്‍ വരുന്ന നന്മനിറഞ്ഞ വാര്‍ത്തകള്‍ എടുത്തുകാണിക്കുന്ന ബി പോസിറ്റീവ് , ഫോട്ടോ ഗ്യാലറി , വീഡിയോ ഗ്യാലറി , സുപ്രധാന വെബ്സൈറ്റുകളിലേയ്ക്കുള്ള ലിങ്കുകള്‍ അടങ്ങിയ 'Links' തുടങ്ങിയവയും പൂഞ്ഞാര്‍ ബ്ലോഗില്‍ ക്രമീകരിച്ചിരിക്കുന്നു. ബ്ലോഗ് പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കിക്കൊണ്ടിരിക്കുന്ന സ്കൂള്‍ മാനേജര്‍ ഫാ.ചാണ്ടി കിഴക്കയില്‍ CMI, ഹെഡ്മാസ്റ്റര്‍ തോമസ് മാത്യു , പ്രിന്‍സിപ്പാള്‍ എ.ജെ.ജോസഫ് , അദ്ധ്യാപകര്‍ , അനദ്ധ്യാപകര്‍ , PTA തുടങ്ങിയവരോടുള്ള നന്ദിയും ഈ അവസരത്തില്‍ അര്‍പ്പിക്കുന്നു.
Sunday, November 25, 2012
Friday, November 23, 2012
ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്...
ഇന്ന് ഫെയ്സ്ബുക്കില്‍ അക്കൗണ്ടില്ലാത്ത ഒരാളെ കണ്ടെത്തുവാന്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിച്ചില്ലെങ്കില്‍ ഇതു വരുത്തിവയ്ക്കാവുന്ന നാശങ്ങളെക്കുറിച്ച് അറിവുള്ളവര്‍ ചുരുക്കവും..! മാതൃഭൂമി ഓണ്‍ലൈനില്‍ , 'ഫെയ്സ്ബുക്കിലെ കുബുദ്ധികള്‍' എന്നപേരില്‍ വന്ന ലേഖനം യാദൃശ്ചികമായാണ് കണ്ണില്‍പെട്ടത്. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്ന ഏതൊരു വ്യക്തിയും അറിഞ്ഞിരിക്കേണ്ട എല്ലാ സുരക്ഷാ വിവരങ്ങളുംതന്നെ വിശദമായി ഇതില്‍ എഴുതിയിരിക്കുന്നു. ഫെയ്സ്ബുക്ക് അക്കൗണ്ടുള്ളവര്‍ നിര്‍ബന്ധമായും ഇത് വായിച്ചിരിക്കണം... ഷെയര്‍ ചെയ്യണം... ലേഖനം തയ്യാറാക്കിയ സുജിത് കുമാറിന് പൂഞ്ഞാര്‍ ബ്ലോഗിന്റെ അഭിനന്ദനങ്ങള്‍..
Wednesday, November 21, 2012
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് വര്‍ണ്ണാഭമായ തുടക്കം..
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവത്തിന് തിടനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ തുടക്കമായി. ഉപജില്ലയിലെ 65 സ്കൂളുകളില്‍നിന്നായി 2100 കലാകാരന്‍മാര്‍ അണിനിരക്കുന്ന ഈ കലാ മേള ഗവ. ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്തു. നവംബര്‍ 19,20,21,22 തീയതികളില്‍ നടത്തപ്പെടുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനം 22-ന് വൈകുന്നേരം നാലിന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ജോമോന്‍ ഐക്കര ഉദ്ഘാടനം ചെയ്യും.
വിശദ വിവരങ്ങള്‍ക്കും കലോത്സവ റിസല്‍ട്ടിനുമായി മുകളില്‍ കാണുന്ന Etpa Kalolsavam എന്ന പേജ് സന്ദര്‍ശിക്കുക..
വിശദ വിവരങ്ങള്‍ക്കും കലോത്സവ റിസല്‍ട്ടിനുമായി മുകളില്‍ കാണുന്ന Etpa Kalolsavam എന്ന പേജ് സന്ദര്‍ശിക്കുക..
Friday, November 16, 2012
കോട്ടയം ജില്ലാ ശാസ്ത്രോത്സവം - റിസല്‍ട്ട്
ചങ്ങനാശേരിയില്‍ നടക്കുന്ന കോട്ടയം റവന്യൂ ജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര , സാമൂഹ്യശാസ്ത്ര , ഐ.റ്റി. പ്രവൃത്തിപരിചയ മേളകളുടെ റിസല്‍ട്ടിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
Tuesday, November 13, 2012
Friday, November 9, 2012
ഈരാറ്റുപേട്ട ഉപജില്ലാ സ്കൂള്‍ കലോത്സവം തിടനാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍..
മത്സരങ്ങളുടെ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നവംബര്‍ 18 , തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചുമണിയ്ക്ക് അവസാനിക്കും.
വിശദ വിവരങ്ങള്‍ മുകളില്‍ കാണുന്ന Etpa Kalolsavam എന്ന പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
Wednesday, November 7, 2012
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് ആവേശോജ്ജ്വലമായ സമാപനം..
വിശദ വിവരങ്ങള്‍ക്കും ഫോട്ടോ ഗ്യാലറിയ്ക്കുമായി മുകളില്‍ കാണുന്ന Etpa Sastrolsavam എന്ന പേജ് സന്ദര്‍ശിക്കുക..
Monday, November 5, 2012
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിന് തിരി തെളിഞ്ഞു..
രണ്ടുദിവസം നീളുന്ന ശാസ്ത്രോത്സവത്തിന്റെ ആദ്യ ദിനമായ ഇന്ന് ശാസ്ത്ര-ഗണിതശാസ്ത്ര മേളകള്‍ നടന്നു. നാളെ സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-ഐ.റ്റി. മേളകള്‍ നടക്കും.
മത്സരഫലങ്ങള്‍ക്കായി മുകളില്‍ കാണുന്ന Etpa Sastrolsavam എന്ന പേജ് സന്ദര്‍ശിക്കുക..
Thursday, November 1, 2012
ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തിലേയ്ക്ക് സ്വാഗതം..
കൂടുതല്‍ വിവരങ്ങള്‍ക്കായി മുകളില്‍ കാണുന്ന ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം എന്ന പേജ് സന്ദര്‍ശിക്കുക..
Wednesday, October 31, 2012
സ്കൂള്‍ ശാസ്ത്രോത്സവ മാനുവലില്‍ മാറ്റം.. ഒരു കുട്ടിയ്ക്ക് രണ്ടിനങ്ങളില്‍ പങ്കെടുക്കാം..
ശാസ്ത്രമേളയിലും വര്‍ക്ക് എക്സ്പീരിയന്‍സിലും ഓരോ ഇനങ്ങളില്‍ പങ്കെടുക്കുവാന്‍ കുട്ടികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് കേരളാ സ്കൂള്‍ ശാസ്ത്രോത്സവ മാനുവലില്‍ മാറ്റം വരുത്തിയിരിക്കുന്നു. ഇതനുസരിച്ച് ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവത്തില്‍ ആദ്യ ദിനത്തിലെ ഗണിതശാസ്ത്രമേളയിലോ ശാസ്ത്രമേളയിലോ പങ്കെടുക്കുന്ന കുട്ടിയ്ക്ക് രണ്ടാം ദിവസത്തെ വര്‍ക്ക് എക്സ്പീരിയന്‍സ് മേളയിലും പങ്കെടുക്കുവാന്‍ സാധിക്കും. ആവശ്യമെങ്കില്‍ സ്കൂളുകള്‍ക്ക് ഇതിനനുസരിച്ച് മാറ്റങ്ങള്‍ വരുത്തി വിവരങ്ങള്‍ അപ് ലോഡ് ചെയ്യാവുന്നതാണ്. അതിനുള്ള അവസാന തീയതി നവംബര്‍ 1 , ബുധനാഴ്ച്ച 4 pm ആയിരിക്കുമെന്നും ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.
Sunday, October 28, 2012
സാമ്പത്തിക വിദ്യാഭ്യാസം ഇന്നിന്റെ ആവശ്യം...
മാധ്യമങ്ങളും പരസ്യങ്ങളും ചൂണ്ടിക്കാണിക്കുന്ന ആഢംബരങ്ങള്‍ക്കു പിന്നാലേ പായുകയും അവസാനം കടക്കെണിയില്‍ കുരുങ്ങുകയും ചെയ്യുന്ന പുതു തലമുറയ്ക്ക് സാമ്പത്തിക അച്ചടക്കത്തിന്റെ പാഠങ്ങള്‍ പകര്‍ന്നുനല്‍കുവാനായി പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് (പൂഞ്ഞാര്‍ ബ്ലോഗ് ടീം) സംഘടിപ്പിച്ച സാമ്പത്തിക വിദ്യാഭ്യാസ സെമിനാര്‍ ശ്രദ്ധേയമായി.
സെബിയുടെ (SEBI - Securities and Exchange Board of India) റിസോഴ്സ് പേഴ്സണായ ആമോദ് മാത്യു സെമിനാറിന് നേതൃത്വം നല്‍കി. ചെറുപ്പകാലത്തുതന്നെ സാഹചര്യങ്ങള്‍ക്കനുസരിച്ച് സാമ്പത്തിക കാര്യങ്ങളില്‍ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകള്‍ , വിവിധ ബാങ്കുകള്‍ , അവയുടെ പ്രവര്‍ത്തന രീതികള്‍ , ഉപഭോക്താക്കള്‍ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങള്‍ , വിവിധതരം നിക്ഷേപ പദ്ധതികള്‍ , ആധുനിക ബാങ്കിംഗ് രീതികള്‍ തുടങ്ങിയ വിഷയങ്ങളാണ് സെമിനാറില്‍ ചര്‍ച്ച ചെയ്തത്.
അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ക്കായുള്ള ഈ ഏകദിന സെമിനാറിന്റെ ഭാഗമായിത്തന്നെ പ്രസംഗ പരിശീലനവും ഡിബേറ്റ് മത്സരവും നടന്നു.
അഭിമുഖപ്പരീക്ഷകളുടെ ഭാഗമായി മാറിയിരിക്കുന്ന ഗ്രൂപ്പ് ചര്‍ച്ചകളിലും കൂടാതെ പൊതു വേദികളിലും സഭാകമ്പമില്ലാതെ സംസാരിക്കുവാനും സാമൂഹ്യാവബോധവും പ്രതികരണശേഷിയുമുള്ള യുവതലമുറയായി മാറുവാനും കുട്ടികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടത്. ഡിബേറ്റ് മത്സരത്തില്‍ പി.ജെ. ആന്റണി മോഡറേറ്ററായിരുന്നു. റ്റോണി തോമസ് , സി.മെര്‍ളി കെ. ജേക്കബ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Saturday, October 20, 2012
ഉപജില്ലാ ശാസ്ത്രമേളകള്‍ വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളില്‍..
2012-13 വര്‍ഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-സാമൂഹ്യശാസ്ത്ര-പ്രവൃത്തിപരിചയ-എ.റ്റി. മേളകള്‍ നവംബര്‍ 5 , 6 തീയതികളില്‍ വലിയകുമാരമംഗലം സെന്റ് പോള്‍സ് ഹൈസ്കൂളില്‍ നടക്കുന്നു. സമയക്രമവും വിഷയങ്ങളുമടക്കമുള്ള വിശദ വിവരങ്ങള്‍ മുകളില്‍ കാണുന്ന 'ഈരാറ്റുപേട്ട ഉപജില്ലാ ശാസ്ത്രോത്സവം' എന്ന പേജില്‍ നല്‍കിയിട്ടുണ്ട്. പുതുതായി ലഭ്യമാകുന്ന വിവരങ്ങളും അതാതുസമയങ്ങളില്‍ ഈ പേജില്‍ ചേര്‍ക്കുന്നതാണ്. മേളയുടെ റിസല്‍ട്ടും തത്സമയം ഈ പേജിലൂടെ ലഭ്യമാക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു..
Wednesday, October 3, 2012
പാല്‍പോലെ ശുദ്ധമെന്നു പറയാനാകുമോ..!
ഏതാനും മാസങ്ങള്‍ക്കുമുന്‍പ് മലയാളമനോരമ ദിനപ്പത്രത്തില്‍ ഭക്ഷ്യവസ്തുക്കളില്‍ ചേര്‍ക്കുന്ന മായങ്ങളെക്കുറിച്ചുള്ള വിശദമായ പഠനറിപ്പോര്‍ട്ട് വന്നിരുന്നു. നാം ഏറ്റവും ശുദ്ധമെന്നു കരുതിയിരുന്ന പാലില്‍ പോലും ചേര്‍ക്കപ്പെടുന്ന മായങ്ങള്‍ എന്തെല്ലാമാണെന്നറിഞ്ഞാലേ സ്വന്തം വീട്ടുവളപ്പില്‍ ഉദ്പ്പാദിപ്പിക്കുന്ന ഭക്ഷ്യവിഭവങ്ങളുടെ പ്രാധാന്യം മനസിലാക്കാനാകൂ.. പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഏറെയുണ്ടെങ്കിലും പാരമ്പര്യ രീതികളിലേയ്ക്ക് കുറേയൊക്കെ തിരികെ പോകുവാന്‍ ഈ ലേഖനപരമ്പര ഉപകരിക്കും. പൊതുജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായ ആ റിപ്പോര്‍ട്ടുകള്‍ ചുവടെ ചേര്‍ക്കുന്നു.
Sunday, September 23, 2012
പാചകവാതകത്തിന് വിലകൂടിയാലെന്താ..! വീട്ടില്‍ വെയ്സ്റ്റില്ലേ..!
ഒരു വര്‍ഷം ഇനിമുതല്‍ എത്ര പാചകവാതക സിലിണ്ടര്‍ കിട്ടുമെന്നത് കാത്തിരുന്നു കാണേണ്ട കാഴ്ച്ചയാണ്..! കിട്ടിയാല്‍ തന്നെ വിലയുടെ കാര്യത്തില്‍ കൈപൊള്ളുമെന്നതില്‍ യാതൊരു സംശയവും വേണ്ട. അതേ സമയം വീട്ടമ്മമാരെ കുഴയ്ക്കുന്ന മറ്റൊരു പ്രശ്നമാണ് അടുക്കളയിലെ മാലിന്യങ്ങള്‍ എവിടെ നിക്ഷേപിക്കും എന്നത്. രണ്ടിനുംകൂടി ഒരൊറ്റ പരിഹാരമുണ്ടെങ്കില്‍..! അതാണ് ബയോഗ്യാസ് പ്ലാന്റ്.
പുതിയ കാര്യമല്ല എങ്കിലും നാം ഇനിയും ഇതിലേയ്ക്ക് വേണ്ടത്ര ശ്രദ്ധ നല്‍കിയിട്ടില്ല. സ്രീധനം മാസികയില്‍ വന്ന ഒരു ലേഖനം ചുവടെ ചേര്‍ക്കുന്നു. മാലിന്യനിര്‍മാര്‍ജ്ജനത്തിനും ഊര്‍ജ്ജസംരക്ഷണത്തിനും ബയോഗ്യാസ് പ്ലാന്റുകള്‍ വഹിക്കുന്ന പങ്കിനെക്കുറിച്ചും അതിന്റെ നിര്‍മ്മാണ-സംരക്ഷണ രീതികളെക്കുറിച്ചും ഇവിടെ വിശദമാക്കുന്നു.. വായിച്ചുനോക്കൂ..

Saturday, September 15, 2012
"ബ്ലോഗ് ടീമിന് സ്നേഹപൂര്‍വ്വം..."
പൂഞ്ഞാര്‍ ബ്ലോഗിനും അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന കുരുന്നുകള്‍ക്കും അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നുകൊണ്ട് കൊണ്ട് നിരവധി ഇ-മെയിലുകളും ഫോണ്‍ സന്ദേശങ്ങളും ഞങ്ങള്‍ക്കു വന്നിട്ടുണ്ട്. എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും ആശംസകള്‍ക്കും മറുപടി അയയ്ക്കാന്‍ ഞങ്ങള്‍ ശ്രദ്ധിക്കാറുമുണ്ട്. യാതൊരു ലാഭേച്ഛയുമില്ലാതെ പ്രവര്‍ത്തിക്കുന്ന ഈ ബ്ലോഗിനെ മുന്നോട്ടു നയിക്കുന്നത് നിങ്ങള്‍ നല്‍കുന്ന ഈ പ്രോത്സാഹനം ഒന്നു മാത്രമാണ്. ഓണപ്പരീക്ഷയും മറ്റുതിരക്കുകളും വന്നതിനാല്‍ ഇപ്പോള്‍ ആഴ്ച്ചയില്‍ ഒരിക്കല്‍മാത്രമേ പുതിയ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കുവാന്‍ സാധിക്കുന്നുള്ളൂ എന്നതുമാത്രമാണ് ഞങ്ങളുടെ സങ്കടം.
ഈ കാര്യങ്ങള്‍ സൂചിപ്പിച്ചത് ഞങ്ങള്‍ക്കു ലഭിച്ച ഒരു കത്തിനെപ്പറ്റി പറയുവാനാണ്. എല്ലാ ദിവസവും ഇ-മെയില്‍ ഇന്‍ബോക്സ് പരിശോധിക്കുന്ന തിരക്കില്‍ സ്കൂള്‍ അഡ്രസില്‍ വന്ന ഒരു കത്ത് ശ്രദ്ധയില്‍പെട്ടില്ല. കുറെ ദിവസങ്ങള്‍ക്കു ശേഷമാണ് ഈ എഴുത്ത് ബ്ലോഗ് ടീമിന് ലഭിച്ചത്. കൈപ്പടയിലുള്ള എഴുത്തുകള്‍ വിരളമായിക്കൊണ്ടിരിക്കുന്ന കാലമാണല്ലോ ഇത്. വായിച്ചുകഴിഞ്ഞപ്പോള്‍ , ആഴ്ച്ചകളോളം ഈ കത്ത് അവഗണിക്കപ്പെട്ടുകിടന്നതില്‍ ദു:ഖം തോന്നി.
പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ആദ്യകാല വിദ്യാര്‍ഥിയായിരുന്ന (50 വര്‍ഷങ്ങള്‍ക്ക് മുന്‍പ്) കുന്നോന്നി സ്വദേശി ജോസഫ് ചാത്തംപുഴയുടേതായിരുന്നു ആ എഴുത്ത്. പത്രത്തില്‍നിന്ന് ബ്ലോഗിന്റെയും അന്റോണിയന്‍ ക്ലബിന്റെയും പ്രവര്‍ത്തനങ്ങള്‍ മനസിലാക്കി അഭിനന്ദനങ്ങള്‍ അര്‍പ്പിച്ച അദ്ദേഹം ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന ക്ലബ് അംഗങ്ങളെ നേരില്‍കാണുവാനും ആഗ്രഹം പ്രകടിപ്പിച്ചു. കത്തിന്റെ അവസാനമുണ്ടായിരുന്ന എട്ടു വരികളുള്ള അദ്ദേഹത്തിന്റെ കവിതയാണ് ഞങ്ങളെ കൂടുതല്‍ ആകര്‍ഷിച്ചത്. അദ്ദേഹത്തിന്റ ആത്മാര്‍ഥമായ സ്നേഹാഭിനന്ദനങ്ങള്‍ക്ക് നന്ദിയര്‍പ്പിച്ചുകൊണ്ട് ആ കൊച്ചു കവിത ചുവടെ ചേര്‍ക്കുന്നു..

Tuesday, September 4, 2012
Tuesday, August 28, 2012
ഇത്തവണ 'കൂട്ടുകൂടുന്ന' ഓണമാകട്ടെ..!
നന്മയുടെയും സ്നേഹത്തിന്റെയും ഐശ്വര്യത്തിന്റെയും സന്ദേശം പകര്‍ന്നുകൊണ്ട് വീണ്ടുമൊരോണക്കാലം വരവായി. ഏവര്‍ക്കും പൂഞ്ഞാര്‍ ബ്ലോഗിന്റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍. (പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ ഈ വര്‍ഷത്തെ ഓണാഘോഷത്തിന്റെ ചില ചിത്രങ്ങളാണ് ഇവിടെ ചേര്‍ത്തിരിക്കുന്നത്.)
ഇതിനിടയില്‍ വേറിട്ടൊരു ചിന്തകൂടി. റേറ്റിംഗ് കൂട്ടാന്‍ മത്സരിക്കുന്ന ടി.വി. ചാനലുകളും സമ്മാനപ്പെരുമഴയുമായി വ്യാപാരികളും മദ്യ വ്യവസായികളും ഓണം കൈയടക്കുന്ന കാഴ്ച്ചയാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി നാം കണ്ടുകൊണ്ടിരിക്കുന്നത്. , 'ഒറ്റപ്പെട്ട ജീവിതം' നയിച്ചു തുടങ്ങിയിരിക്കുന്ന മലയാളിയും തന്റേതുമാത്രമായ ലോകത്തെ ആഘോഷങ്ങളിലേയ്ക്ക് ഒതുങ്ങിക്കൂടുന്നു. ഒരുമിച്ചുള്ള ആഘോഷമെന്നത് 'വെള്ളമടി കൂട്ടായ്മയോ' അല്ലെങ്കില്‍ ജാതി/മത ലേബലുകളില്‍ നടക്കുന്ന ഓണാഘോഷങ്ങളോ ആയി ചുരുങ്ങുന്നു.
"സമയമില്ലാത്തപ്പോള്‍ എന്തിനാ ഈ ആഘോഷം.. വെറുതെ കാശു ചിലവാക്കാന്‍.. ഒത്തുകൂടാനൊന്നും ഇന്ന് ആളെ കിട്ടാനില്ലന്നേ.." ഇതൊക്കെയാണ് സാധാരണ കേള്‍ക്കുന്ന മറുപടികള്‍. പൂഞ്ഞാര്‍ ബ്ലോഗിനു നേതൃത്വം നല്‍കുന്ന പൂഞ്ഞാര്‍ സെന്റ് ആന്റണീസിലെ അന്റോണിയന്‍ ക്ലബ് അംഗങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് വ്യത്യസ്തമായ ഒരു ഓണാഘോഷം നടത്തിയിരുന്നു.
അന്ന് ഓണ ദിവസങ്ങളില്‍ ക്ലബ് അംഗങ്ങള്‍ വീട്ടില്‍ ടി.വി. ഓഫ് ചെയ്തു. പകല്‍ സമയം സ്കൂളില്‍ ഒരുമിച്ചുകൂടി ഓണവിശേഷങ്ങള്‍ പങ്കുവച്ചു.. ഓണക്കളികളില്‍ ഏര്‍പ്പെട്ടു.. ഇങ്ങനെയുള്ള കൂട്ടായ്മകള്‍ പകര്‍ന്നുതരുന്ന നന്മകള്‍ ഇന്ന് നമ്മുടെ സമൂഹത്തിന് നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്നത് സത്യമല്ലേ..
'പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക' എന്ന പേരില്‍ ബ്ലോഗില്‍ മുന്‍പ് പ്രസിദ്ധീകരിച്ചിരുന്ന (ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്ന) ഒരു ലേഖനം ഇവിടെ ഞങ്ങള്‍ പുന:പ്രസിദ്ധീകരിക്കുന്നു..
പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക
എല്ലാവര്‍ക്കും കൂടിച്ചേര്‍ന്ന് കാണാന്‍ കഴിയുന്ന ഒരു സ്വപനത്തില്‍ നാം എന്നാണ് ഒന്നായിത്തീരുന്നത് ?
എന്നാണ് മരത്തിന്റെ ചുവട്ടില്‍നിന്ന് എല്ലാവര്‍ക്കും ചേര്‍ന്ന് മഴയുടെ സംഗീതം ആസ്വദിക്കാന്‍ കഴിയുന്നത് ?
എല്ലാവര്‍ക്കും ചേര്‍ന്ന് ചൊല്ലാവുന്ന ഒരു പ്രാത്ഥനയില്‍ നാം എന്നാണ് ഒന്നായിതീരുന്നത് ?
-പെരുമ്പടവം
(വേനല്‍ എന്ന ചെറുകഥാ സമാഹാരത്തില്‍ നിന്ന്)
"പൊതു ഇടങ്ങള്‍ കൊണ്ടാണ് സമൂഹം ചൈതന്യവല്‍ക്കരിക്കപ്പെടുന്നത്.... അയല്‍പക്കങ്ങള്‍, സന്നദ്ധ സംഘടനകള്‍, വായനശാലകള്‍, പബ്ലിക്ക് ലൈബ്രറികള്‍, ചായക്കടകള്‍, ആല്‍ത്തറവട്ടങ്ങള്‍, ആര്‍ട്ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബുകള്‍, കളിക്കളങ്ങള്‍ തുടങ്ങി ആളുകള്‍ കൂടിയിരുന്നപ്പോഴൊക്കെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ രൂപപ്പെട്ടു.... സൗഹൃദവും വികസനവും വിജ്ഞാനവുമുണ്ടായി... എന്നാല്‍ ഇന്ന്... ഫേസ് ബുക്കിലും ബ്ലോഗിലും സ്കൈപ്പിലും ഗൂഗിള്‍ ടോക്കിലും യാഹു മെസഞ്ചറിലുമായി തീര്‍ക്കപ്പെടുന്ന പൊതു ഇടങ്ങളില്‍ കൗതുകമേറുമെങ്കിലും കരുത്തില്ല..."
ഇന്നിന്റെ ചില സാമൂഹ്യയാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചുപറയുകയാണ് ലേഖകനായ എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം. പൂഞ്ഞാര്‍ പാതാമ്പുഴ സ്വദേശിയായ എബി അറിയപ്പെടുന്ന സാമൂഹ്യ-പരിസ്ഥിതി പ്രവര്‍ത്തകനാണ്. ഭരണങ്ങാനം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന 'ശ്രദ്ധ'യുടെ (SRADHA-Society for Rural Development and Harmonious Action) ചെയര്‍മാനായും പൂഞ്ഞാര്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പരിസ്ഥിതി-സാമൂഹ്യ സംഘടനയായ 'ഭൂമിക'യുടെ സെക്രട്ടറിയായും ഇപ്പോള്‍ പ്രവര്‍ത്തിച്ചുവരുന്നു. നാടിന്റെ നന്മയും പുരോഗതിയും ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും ഈ ലേഖനം ആദ്യാവസാനം വായിക്കേണ്ടതാണ്.

എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം |

Subscribe to:
Posts (Atom)