Tuesday, September 3, 2019

2019-20 മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു..

2019-20 മൈനോരിറ്റി പ്രീമെട്രിക് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു..
(ഔദ്യോഗിക വെബ്സൈറ്റ് - www.scholarships.gov.in)
1. ക്രിസ്ത്യൻ, മുസ്ലീം, ജൈനർ, സിഖ്, പാഴ്സി എന്നീ വിഭാഗങ്ങൾ ഓൺലൈൻ വഴി അപേക്ഷ നൽകണം. (1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ)


2.
A. മുൻ വാർഷിക പരീക്ഷയിൽ 50% -ത്തിൽ കൂടുതൽ മാർക്ക് ലഭിച്ചിരിക്കണം. ഒന്നാം ക്ലാസിലെ കുട്ടികൾക്ക് മാർക്ക് നിബന്ധന ബാധകമല്ല.
B. വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം.
C. ഒരു കുടുംബത്തിൽ രണ്ട് കുട്ടികൾക്ക് മാത്രമേ അപേക്ഷിക്കാൻ സാധിക്കുകയുള്ളു.
D. ആദ്യമായി അപേക്ഷിക്കുന്നവർ Fresh  അപേക്ഷയും കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ Renewal അപേക്ഷയും സമർപ്പിക്കണം.

കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ചവർ അവരുടെ ആപ്ലിക്കേഷൻ ഐ.ഡി. നമ്പരും പാസ് വേർഡും കൊണ്ടു പോയാൽ റിന്യൂവൽ എളുപ്പത്തിൽ നടക്കും. അത് നഷ്ടപ്പെട്ടാലും കണ്ടെത്താനുള്ള മാർഗ്ഗം വെബ്സൈറ്റിൽ ഉണ്ട്. കഴിഞ്ഞ വർഷത്തെ മൊബൈൽ നമ്പർ മാറിയെങ്കിൽ മൊബൈൽ നമ്പർ അപ്ഡേഷനും നടത്തേണ്ടിവരും.

3. ഓൺലൈൻ അപേക്ഷ പൂരിപ്പിക്കുമ്പോൾ താഴെ പറയുന്ന വിവരങ്ങൾ   ഓർത്തിരിക്കേണ്ടതാണ്.
a. കുട്ടിയുടെ ജനന തീയതി
b. കുട്ടിയുടെ ആധാർ നമ്പർ
c. കുട്ടിയുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ട്, IFS കോഡ്
d. കഴിഞ്ഞ വാർഷിക പരീക്ഷയിലെ മാർക്ക് ശതമാനം
e. കുടുംബത്തിന്റെ വാർഷിക വരുമാനം
f. മൊബൈൽ ഫോൺ

മേൽ വിവരങ്ങൾ സ്കാൻ ചെയ്യേണ്ടതില്ല.
അപേക്ഷ സമർപ്പിച്ചതിനു ശേഷം പ്രിന്റെടുത്ത് സൂക്ഷിക്കുക, കോപ്പി സ്കൂളിൽ വേരിഫിക്കേഷനായി നൽകണം.

ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2019 ഒക്ടോബർ 15 ആണെങ്കിലും അവസാന ദിവസങ്ങളിലെ തിരക്ക് ഒഴിവാക്കാൻ സെപ്റ്റംബർ 30-നകം അപേക്ഷയുടെ പ്രിന്റൗട്ട്  വേരിഫിക്കേഷനായി സ്കൂളിൽ നൽകാൻ ശ്രമിക്കുക.

No comments:

Post a Comment