Monday, September 9, 2019

'Speak English - 2019' കോഴ്സിന് തുടക്കമായി..

    പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന, 50 മണിക്കൂർ ദൈർഘ്യമുള്ള ഇംഗ്ലീഷ് സ്പീക്കിംഗ്‌ കോഴ്സിന്റെ ആദ്യഘട്ടം ആരംഭിച്ചു. ശ്രീ. പി.സി.ജോർജ്ജ് MLA പ്രോജക്ട് ഉദ്ഘാടനം ചെയ്തു.  സ്കൂൾ മാനേജർ ഫാ. ജെയിംസ് നീണ്ടൂശ്ശേരി CMI അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ, ഹെഡ്മാസ്റ്റർ ശ്രീ. ജോസ് ജോർജ്, PTA പ്രസിഡന്റ് ശ്രീ. എം.സി. വർക്കി തുടങ്ങിയവർ സംസാരിച്ചു.

     ബ്രിട്ടീഷ് കൗൺസിലിന്റെ പ്രത്യേക പരിശീലനം നേടി, ന്യൂഡൽഹി വിദ്യാഭ്യാസ വകുപ്പിൽ ഇംഗ്ലീഷ് അധ്യാപകനായും, അധ്യാപകരുടെ മാസ്റ്റർ ട്രെയിനറായും, ദൂരദർശൻ സി.ബി.എസ്.ഇ. പത്താം ക്ലാസ് കുട്ടികൾക്കായി നടത്തിയിരുന്ന ലൈവ് ടെലികാസ്റ്റിംഗ് പരിശീലനത്തിൽ ഇംഗ്ലീഷ് ഭാഷാ വിദഗ്ദ്ധനായും സേവനം ചെയ്ത   ശ്രീ. ആൽവിൻ ജോസഫാണ് 'Speak English - 2019' കോഴ്സിന്റെ പരിശീലകരിൽ ഒരാൾ. മറ്റൊരു പരിശീലകനായ ശ്രീ. ഷിജോമോൻ മാത്യു, കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷിൽ പി.ജി.-യും എം.ഫിലും എടുത്ത ശേഷം ഇപ്പോൾ ഡോക്ടറേറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇംഗ്ലീഷ് ഭാഷാവിദഗ്ദ്ധനും എഴുത്തുകാരനും തിരക്കഥാകൃത്തുമാണ് ഇദ്ദേഹം.

ആദ്യ ഘട്ടത്തിൽ  UP വിഭാഗം കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്. തുടര്‍ന്ന് മുതിര്‍ന്ന കുട്ടികളുടെ ബാച്ച് ആരംഭിക്കും. ഡിസംബര്‍ മാസം ആദ്യ ബാച്ചിന്റെ പരിശീലനം അവസാനിക്കും.
അധ്യാപകരായ ടോണി തോമസ്, ജോബിന്‍ കുരുവിള, മെറീന എബ്രാഹം, ജെസ്സി സൈമണ്‍, അന്‍സു ജോസഫ് കെ., ജെസീന ജോസഫ് തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.




No comments:

Post a Comment