Tuesday, September 3, 2019

പൂഞ്ഞാർ സെന്റ് ആന്റണീസിൽ ലളിതവും ഹൃദ്യവുമായ ഓണാഘോഷം..

പ്രളയപശ്ചാത്തലത്തിൽ, ലളിതമായ ചടങ്ങുകളോടെ, എന്നാൽ ആവേശം ഒട്ടും ചോരാത്ത ഓണാഘോഷമാണ് ഇത്തവണ പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടന്നത്.
പതിവു യൂണിഫോമിനു പകരം നിറപ്പകിട്ടാർന്ന വസ്ത്രങ്ങൾ ധരിച്ചാണ് കുട്ടികൾ സ്കൂളിൽ എത്തിയത്. വടംവലി, കസേരകളി, ബോൾ പാസിംഗ്, തിരികത്തിച്ചോട്ടം.. തുടങ്ങിയ രസകരമായ മത്സരങ്ങളും കുട്ടികൾക്കായി നടത്തി.
തുടർന്നു നടന്ന പൊതു മീറ്റിംഗിൽ സ്കൂൾ മാനേജർ ഫാ. ജെയിംസ് നീണ്ടൂശ്ശേരി CMI അദ്ധ്യക്ഷത വഹിച്ചു. പ്രളയ ദുരിതാശ്വാസ നിധിയുടെ ഉദ്ഘാടനം PTA പ്രസിഡന്റ് ശ്രീ. എം.സി. വർക്കി നിർവ്വഹിച്ചു. പ്രിൻസിപ്പൽ ശ്രീ. എ.ജെ.ജോസഫ്, ഹെഡ്മാസ്റ്റർ ശ്രീ. ജോസ് ജോർജ്ജ്, MPTA പ്രസിഡന്റ് ശ്രീമതി. ആഷ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.

ബഹു. വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥിന്റെ ഓണസന്ദേശം ചടങ്ങിൽ വായിച്ചു. മനോഹരമായ ഓണപ്പാട്ടുകൾ യോഗത്തിന്റെ മോടി കൂട്ടി. മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങൾ വിതരണം ചെയ്ത്, ഓണപ്പായസത്തിന്റെ മാധുര്യവും ആസ്വദിച്ചാണ് കുട്ടികൾ വീടുകളിലേക്ക് മടങ്ങിയത്.
















No comments:

Post a Comment