ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ്
അവസാന തീയതി : സെപ്റ്റംബർ 30
*9, 10, +1, +2 ക്ലാസുകളിൽ പഠിക്കുന്ന, ന്യൂനപക്ഷ വിഭാഗത്തിലെ (ക്രിസ്ത്യൻ, മുസ്ലീം,..) പെൺകുട്ടികൾക്ക് അപേക്ഷിക്കാവുന്ന സ്കോളർഷിപ്പ്.*
5000 രൂപ ലഭിക്കുന്ന ഈ സ്കോളർഷിപ്പിന് അപേക്ഷിക്കണമെങ്കിൽ ചുവടെ പറയുന്ന യോഗ്യതകളും ഉണ്ടായിരിക്കണം.
കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ 50% -ൽ കുറയാത്ത മാർക്ക്.
രക്ഷിതാവിന്റെ വാർഷിക വരുമാനം 2 ലക്ഷം രൂപയിൽ കുറവ്.
*അപേക്ഷിക്കേണ്ട വിധം ചുരുക്കത്തിൽ*
ഇന്റർനെറ്റ് സേവനം ലഭ്യമാകുന്ന സ്ഥാപനങ്ങള്‍ വഴിയോ, സ്വന്തമായോ ഓൺലൈൻ അപേക്ഷയുടെ ആദ്യഘട്ടം പൂർത്തിയാക്കണം. അപ്പോൾ ലഭിക്കുന്ന സ്കൂൾ വേരിഫിക്കേഷൻ ഫോം പ്രിന്റ് എടുത്ത്, അതിൽ ഫോട്ടോ ഒട്ടിച്ച് സ്കൂളിൽ എത്തിക്കണം. ഹെഡ്മാസ്റ്ററുടെ ഒപ്പ് ലഭിച്ച ശേഷം വീണ്ടും ഓൺലൈനിൽ റീ-ലോഗിൻ ചെയ്ത് വിവിധ രേഖകൾ അപ് ലോഡ് ചെയ്ത് ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കാം.
*Step 1*
www.maef.nic.in -ൽ പ്രവേശിക്കുക.
ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ നൽകുക.
*സ്കൂളിന്റെ UDISE കോഡ് (eg. St. Antony's Poonjar - 32100200606) നൽകുക.*
സബ്മിറ്റ് ചെയ്യുമ്പോൾ, ഓൺലൈനിൽ നൽകുന്ന മൊബൈൽ നമ്പരിൽ ഒരു OTP (വൺ ടൈം പാസ് വേർഡ് വരും.) *മൊബൈൽ ഫോൺ കൈയിൽ കരുതാൻ മറക്കരുത്.*
OTP - യും നൽകിയാൽ ആദ്യഘട്ടം പൂർത്തിയാകും.
*ഇപ്പോൾ സ്കൂൾ വേരിഫിക്കേഷൻ ഫോം പ്രിന്റ് എടുക്കാവുന്നതാണ്.*
*Step 2*
സ്കൂൾ വേരിഫിക്കേഷൻ ഫോം സ്കൂളിൽ കൊണ്ടുവരുക. ഹെഡ്മാസ്റ്റർ പരിശോധിച്ച് ഒപ്പും സീലും രേഖപ്പെടുത്തും. (ഫോട്ടോയിൽ ഉൾപ്പെടെ ഹെഡ്മാസ്റ്ററുടെ ഒപ്പും സീലും ആവശ്യമാണ്.) കൂടാതെ, കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയുടെ മാർക്ക് ഷീറ്റും വാങ്ങുക. (കഴിഞ്ഞ വർഷത്തെ ക്ലാസ് അധ്യാപകർ നൽകും.) ഫീസ് റെസിപ്റ്റും സ്കൂളില്‍നിന്ന് വാങ്ങേണ്ടതാണ്.
*Step 3*
ചുവടെ പറഞ്ഞിരിക്കുന്ന രേഖകൾ തയ്യാറാക്കുക.
വില്ലേജ് ഓഫീസർ നൽകുന്ന, *ഇംഗ്ലീഷിൽ തയ്യാറാക്കിയ*, വരുമാന സർട്ടിഫിക്കറ്റ്,
ബാങ്ക് പാസ്ബുക്കിന്റെ സെൽഫ് അറ്റസ്റ്റഡ് കോപ്പി,
ആധാർ കാർഡ് / ജനന സർട്ടിഫിക്കറ്റ് / റേഷൻ കാർഡ് / ... ഇവയിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ രേഖയുടെ കോപ്പി,
കൂടാതെ, Step 2-ൽ പറഞ്ഞിരിക്കുന്ന സ്കൂൾ വേരിഫിക്കേഷൻ ഫോമും മാർക്ക് ഷീറ്റും ഫീസ് റെസിപ്റ്റും.
ഇവ സ്കാൻ ചെയ്യണം.
*Step 4*
ആദ്യഘട്ട രജിസ്ട്രേഷന്റെ ബാക്കിയാണ് ഇത്.
ഓൺലൈനായി വെബ്സൈറ്റിൽ പ്രവേശിച്ച് റീ ലോഗിൻ ചെയ്യുക. അതിനായി പേരും ജനന തീയതിയും നൽകിയാൽ മതി.
ഇനി, കൈവശം കൊണ്ടു വന്നിരിക്കുന്ന രേഖകളുടെ സോഫ്റ്റ് കോപ്പി (സ്കാൻ ചെയ്തത് ) ഉൾപ്പെടെ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകി രജിസ്ട്രേഷൻ പൂർത്തിയാക്കുക.
ഒരു കുടുംബത്തിൽ നിന്ന് രണ്ടിൽ കൂടുതൽ കുട്ടികൾ അപേക്ഷിക്കാൻ പാടില്ല.

No comments:
Post a Comment