Monday, September 9, 2019

ആടിയും പാടിയും കളിച്ചും ഒരു ഇംഗ്ലീഷ് പഠനം..

പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്കായി ആരംഭിച്ച  ഇംഗ്ലീഷ് സ്പീക്കിംഗ്‌ കോഴ്സിന് ഗംഭീര തുടക്കം. ആദ്യഘട്ടമായി ആരംഭിച്ച UP വിഭാഗം കുട്ടികളുടെ പരിശീലനത്തിൽ, വ്യത്യസ്ത കളികളിലൂടെ, കുട്ടികള്‍ സ്വോഭാവികമായിത്തന്നെ ഇംഗ്ലീഷ് പഠിക്കുന്ന രീതിയിലാണ് സിലബസ് ക്രമീകരിച്ചിരിക്കുന്നത്.
 
ഹോക്കിയും പന്തുകളിയും ഇന്റർവ്യൂവും പാട്ടും ഗ്രൂപ്പ് പ്രവർത്തനങ്ങളുമെല്ലാം കുട്ടികളെ ആവേശഭരിതരാക്കി. ഇംഗ്ലീഷ് ഭാഷ ലളിതമായി മനസിലാക്കുവാൻ ഈ രസകരമായ പ്രവർത്തനങ്ങൾ ഉപകരിക്കും. ഇന്ന് രണ്ട് ദിവസങ്ങൾ പൂർത്തിയായി. നാളെയും ക്ലാസ് തുടരും. ഓണാവധിക്കു ശേഷമായിരിക്കും ബാക്കി ക്ലാസുകൾ.








No comments:

Post a Comment