Sunday, April 29, 2012

ഇവര്‍ സെന്റ് ആന്റണീസിന്റെ അഭിമാനങ്ങള്‍... പൂഞ്ഞാറിന്റെയും..

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും SSLC പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും A+ ഗ്രേഡ് കരസ്ഥമാക്കിയ ഹരികൃഷ്ണന്‍ എസ്. കുമാര്‍ , രോഹിത് രാജ് , ശ്രീലക്മി പി.  എന്നിവര്‍.

പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിന്നും SSLC പരീക്ഷയില്‍  ഒരു വിഷയത്തിന്  ഒഴികെ മറ്റ് ഒന്‍പത് വിഷയങ്ങള്‍ക്കും A+ കരസ്ഥമാക്കിയവര്‍ - അബു ജോസ് ജോര്‍ജ്ജ് , ഐവിന്‍ മാത്യു , ജോയ്സ് ജോയി  , റിയാ റോസ് ജോണ്‍സ് ,  വിന്നി ജോര്‍ജ്ജ്

Saturday, April 28, 2012

SSLC ' സോഷ്യല്‍ സയന്‍സ് ദുരന്തം...' പരിശോധകന്റെ പക പാലാക്കാരോടോ..!

            കോട്ടയം ജില്ലയിലെ , പ്രത്യേകിച്ച് പാലാ കേന്ദ്രീകരിച്ചുള്ള സ്കൂളുകളിലെ കുട്ടികളെ SSLC പരീക്ഷയില്‍ ഒരു പ്രത്യേക വിഷയത്തില്‍ തോല്‍പ്പിച്ച് , കോട്ടയം ജില്ലയുടെ വിജയ ശതമാനം കുറയ്ക്കുവാന്‍ ആസൂത്രിത ശ്രമം നടന്നതായി തെളിയുന്നു. എന്തിന്റെ പേരിലാണെങ്കിലും , ഉത്തരക്കടലാസുകള്‍ പരിശോധിക്കുന്ന അദ്ധ്യാപകര്‍ക്ക് ഇത്ര തരംതാണ രീതിയില്‍ ചിന്തിക്കുവാനും പ്രവര്‍ത്തിക്കുവാനും കഴിയുമോ..! ഒരു അദ്ധ്യാപകനായ എനിക്ക് ഇതു ചിന്തിക്കുവാന്‍പോലും കഴിയുന്നില്ല. 
            മലയാള മനോരമ ദിനപ്പത്രത്തില്‍ ഇന്ന് (28/04/2012) ഒന്നാം പേജ് വാര്‍ത്തയായിവന്ന റിപ്പോര്‍ട്ട് ചുവടെ ചേര്‍ക്കുന്നു. അതിനു തുടര്‍ച്ചയായി ഈ വിഷയത്തില്‍ ഞങ്ങള്‍ക്കുണ്ടായ അനുഭവവും നല്‍കിയിരിക്കുന്നു. രണ്ടും വായിക്കുക..ഷെയര്‍ ചെയ്യുക..

            പൂഞ്ഞാര്‍ സെന്റ് ആന്റണീസ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി SSLC പരീക്ഷയില്‍  100%  വിജയം കരസ്ഥമാക്കിവരികയായിരുന്നു. ഇത്തവണ റിസല്‍ട്ട് വന്നപ്പോള്‍ കുട്ടികളും അദ്ധ്യാപകരും രക്ഷിതാക്കളും ഒരുപോലെ ഞെട്ടി. ആറു കുട്ടികള്‍ സോഷ്യല്‍ സയന്‍സ് എന്ന ഒരു വിഷയത്തിനു മാത്രം തോറ്റിരിക്കുന്നു. ഭാഷാ വിഷയങ്ങള്‍ക്ക്  A+ ഉള്‍പ്പെടെയുള്ള ഗ്രേഡുകളും സയന്‍സ് വിഷയങ്ങള്‍ക്ക്  C ഗ്രേഡില്‍ കുറയാത്ത മാര്‍ക്കുകളും നേടിയ കുട്ടികളാണ്  ഇവര്‍ എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
            സൂക്ഷ്മമായി നിരീക്ഷിച്ചപ്പോള്‍ മറ്റൊരു കാര്യം കൂടി തെളിഞ്ഞു. തോല്‍പ്പിക്കപ്പെട്ട കുട്ടികള്‍ തുടര്‍ച്ചയായ രജിസ്റ്റര്‍ നമ്പരില്‍ ഉള്ളവരാണ്. തുടര്‍ച്ചയായ രജിസ്റ്റര്‍ നമ്പരിലുള്ള , 12 എണ്ണം വീതമുള്ള കെട്ടുകളായാണ് സോഷ്യല്‍ സയന്‍സ് പേപ്പര്‍ നോക്കുക. അതായത് ഏതോ ഒരു അദ്ധ്യാപകന്റെ ക്രൂര വിനോദത്തിന് ഇരയായവരാണ്  ഈ പാവം കുട്ടികള്‍ ..! റീ-വാല്യുവേഷനില്‍ ഇവര്‍  വിജയിച്ചേക്കാം.. സ്കൂളിന് നൂറു ശതമാനവും നേടാം.. പക്ഷേ ഈ കുട്ടികളുടെ കണ്ണീരിന് ആരു സമാധാനം പറയും. ഈ കാലയളവില്‍ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരും അനുഭവിക്കുന്ന മാനസിക വിഷമം പറഞ്ഞറിയിക്കുവാന്‍ കഴിയുമോ.. ! ഇത് ഒരു സ്കൂളിന്റെ മാത്രം കഥയല്ല. കോട്ടയം ജില്ലയിലെ നിരവധി സ്കൂളുകള്‍ക്ക് ഇതേ ദരന്തം വിവരിക്കാനുണ്ട്..
            ഈ പേപ്പറുകള്‍ നോക്കിയരോട് ഒരു വാക്ക്.. പാവം കുട്ടികളോട് ഇത്ര ക്രൂരത പാടില്ലായിരുന്നു. നിങ്ങള്‍ക്കുമില്ലേ കുട്ടികള്‍ ? അവര്‍ക്ക് ഇങ്ങനെ ഒരു അവസ്ഥ വന്നാല്‍..! അദ്ധ്യാപക സമൂഹത്തിനു മുഴുവന്‍ കളങ്കം വരുത്തുന്ന ഇത്തരം പ്രവര്‍ത്തനം ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും ശക്തമായി എതിര്‍ക്കപ്പെടേണ്ടതാണ്.. അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ കര്‍ശനമായ നടപടി എടുക്കുവാന്‍ ബന്ധപ്പെട്ട അധികാരികള്‍ ശ്രദ്ധിക്കുമെന്നു കരുതാം.. 

Friday, April 27, 2012

SSLC പരീക്ഷയില്‍ ഈരാറ്റുപേട്ട പ്രദേശത്തെ സ്കൂളുകളുടെ വിജയശതമാനം...

പൂഞ്ഞാര്‍ - ഈരാറ്റുപേട്ട പ്രദേശങ്ങളിലെ സ്കൂളുകളുടെ വിജയ ശതമാനം ചുവടെ ചേര്‍ക്കുന്നു..
St Antony's HSS Poonjar (32014) - 97%
SMV HSS Poonjar (32013) - 100%
St Augustin's HS Peringulam (32022) - 98%
St Mary's HSS Teekoy (32015) - 99%
St George HSS Aruvithura (32001) - 98%
MG HSS Erattupetta (32003) - 99%
St Mariya Goretti's HS Chennad (32002) - 100%
LF HS Chemmalamattom (32005) - 99%
AM HSS Kalaketty (32004) - 100%
Govt. HSS Erattupetta (32008) - 100%
MRS Erattupetta - 100%
St Antony's HSS Plasanal (31075) - 99%
SHGHS Bharananganam (31076) - 98%
St Mary's HSS Bharananganam (31077) - 98%
JJ Murphy Memorial HSS Yendayar (32011) - 96%
St George's HS Koottickal (32012) - 93%
MGPNSS HS Thalanad (32016) - 96%
Govt HS Adukkom (32017) - 88%
St Antony's HS Vellikulam (32018) -95%

Thursday, April 26, 2012

SSLC പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു..

             
        SSLC പരീക്ഷയുടെ ഫലത്തിനായി ചുവടെ തന്നിരിക്കുന്ന ലിങ്കുകള്‍ ഉപയോഗിക്കുക.  രജിസ്റ്റര്‍ നമ്പര്‍ നല്‍കി വ്യക്തിഗത റിസല്‍ട്ടും , സ്കൂള്‍ കോഡ് നല്‍കി സ്കൂളിലെ എല്ലാ കുട്ടികളുടെ റിസല്‍ട്ടും മനസിലാക്കാം. 



  പൂഞ്ഞാര്‍-ഈരാറ്റുപേട്ട-ഭരണങ്ങാനം പ്രദേശങ്ങളിലെ 

സ്കൂളുകളുടെ കോഡ് നമ്പരുകള്‍ ചുവടെ ചേര്‍ക്കുന്നു.

St Antony's HSS Poonjar (32014)
SMV HSS Poonjar (32013)
St Augustin's HS Peringulam (32022)
St Mary's HSS Teekoy (32015)
St George HSS Aruvithura (32001)
MG HSS Erattupetta (32003)
St Mariya Goretti's HS Chennad (32002)
LF HS Chemmalamattom (32005)
AM HSS Kalaketty (32004)
Govt. HSS Erattupetta (32008)
St Antony's HSS Plasanal (31075)
SHGHS Bharananganam (31076)
St Mary's HSS Bharananganam (31077)
KTJM HS Idamattom (31079)
JJ Murphy Memorial HSS Yendayar (32011)
St George's HS Koottickal (32012)
MGPNSS HS Thalanad (32016)
Govt HS Adukkom (32017)
St Antony's HS Vellikulam (32018)
കാഞ്ഞിരപ്പള്ളി - പാലാ വിദ്യാഭ്യാസ ജില്ലകളിലെ എല്ലാ സ്കൂളുകളുടെയും കോഡുകള്‍ മനസിലാക്കുവാന്‍ ചുവടെ കാണുന്ന Read more >> -ല്‍ ക്ലിക്ക് ചെയ്യുക..

Wednesday, April 25, 2012

പൂഞ്ഞാറില്‍ ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി പ്രവര്‍ത്തനമാരംഭിക്കുന്നു..

        പൂഞ്ഞാര്‍ തെക്കേക്കര ഗ്രാമത്തില്‍ പുതുതായി അനുവദിച്ച ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറി ഏപ്രില്‍ 26-ന് ഉദ്ഘാടനം ചെയ്യും. പൂഞ്ഞാര്‍ കുളത്തുങ്കല്‍ ജംഗ്ഷനിലുള്ള പഴയ പഞ്ചായത്ത് കെട്ടിടത്തിലാണ് ഡിസ്പെന്‍സറി പ്രവര്‍ത്തനമാരംഭിക്കുക.
        ഇരുപത്തിയാറാം തീയതി വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് ചീഫ് വിപ്പ് പി.സി.ജോര്‍ജ്ജ് ഡിസ്പെന്‍സറി ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ്  എ.റ്റി.ജോര്‍ജ്ജ് അരീപ്ലാക്കല്‍ അദ്ധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ ആന്റോ ആന്റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍ , സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും.
  
  

Monday, April 23, 2012

അരുവിത്തുറ തിരുനാളിന് കൊടിയേറി..

                 അരുവിത്തുറ സെന്റ് ജോര്‍ജ്ജ് ഫൊറോനാ പള്ളിയിലെ വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. ഇന്ന് (23/04/2012) , രാവിലെ 9.30-ന് അരുവിത്തുറ വല്യച്ചന്റെ അത്ഭുത തിരുസ്വരൂപം മോണ്ടലത്തില്‍ പ്രതിഷ്ഠിക്കും. വൈകുന്നേരം 6.15-ന് ടൗണ്‍ ചുറ്റിയുള്ള പ്രദക്ഷിണം. രാത്രി എട്ടിന് വെടിക്കെട്ട്.
                പ്രധാന തിരുനാള്‍ ദിവസമായ 24-ന്  രാവിലെ 10-ന് ആഘോഷമായ റാസ. 12.15-ന് വിശുദ്ധന്റെ തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള  പ്രദക്ഷിണം. ഇരുപത്തിയഞ്ചാം തീയതി ഇടവകക്കാരുടെ തിരുനാള്‍. രാത്രി എട്ടിന് തിരുസ്വരൂപ പുനപ്രതിഷ്ഠ. മെയ് ഒന്നിന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും.
                   തിരുനാളിന്റെ വിശദമായ നോട്ടീസിനായി ഇവിടെ ക്ലിക്ക് ചെയ്യുക..
                   തിരുനാള്‍ ലൈവ് ... Click Me..
                   അരുവിത്തുറ പള്ളിയെക്കുറിച്ച് അറിയാന്‍ , സന്ദര്‍ശിക്കൂ...  www.aruvithurapally.com

ശാസ്ത്രം മെലിഞ്ഞു..! മനുഷ്യന്‍ .... ?

സോഷ്യല്‍ നെറ്റ് വര്‍ക്ക് സുഹൃത്തുക്കള്‍ പങ്കുവച്ച , അടിക്കുറിപ്പാവശ്യമില്ലാത്ത മറ്റൊരു ചിത്രം..

Tuesday, April 17, 2012

അത്ഭുതക്കാഴ്ച്ചകളുമായി സാന്തോം മിഷന്‍ ഫെസ്റ്റ് ..

            സെന്റ് തോമസ് മിഷനറി സൊസൈറ്റി (MST) ഒരുക്കുന്ന സാന്തോം മിഷന്‍ ഫെസ്റ്റ് (Mission Exhibition) 20/04/2011 , വെള്ളിയാഴ്ച്ച സമാപിക്കും. ഭരണങ്ങാനം മേലമ്പാറ ദീപ്തി മൗണ്ടില്‍ നടക്കുന്ന ഈ പ്രദര്‍ശനം കാണുവാന്‍ ഓരോ ദിവസവും ആയിരങ്ങളാണ് എത്തിക്കൊണ്ടിരിക്കുന്നത്.
            

            മിഷനറിമാര്‍ എപ്രകാരമാണ് വിവിധ സാഹചര്യങ്ങളില്‍ സുവിശേഷമറിയിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം 20 മനോഹ ദൃശ്യാവിഷ്ക്കാരങ്ങളിലൂടെ കാണിച്ചുതരുന്നു. വടക്കേ ഇന്ത്യന്‍ ഗ്രാമങ്ങളുടെ തനിയാവിഷ്ക്കരണം അത്ഭുതപ്പെടുത്തുന്ന കാഴ്ച്ചതന്നെയാണ്. ഗ്രാമീണജീവിതത്തിന്റെ എല്ലാ വശങ്ങളും - വീടുകള്‍ , വസ്ത്രധാരണ രീതികള്‍ , വളര്‍ത്തു മൃഗങ്ങള്‍ , ജോലികള്‍ , ആഹാര രീതികള്‍ .. എല്ലാം അതേപടി പുനരാവിഷ്ക്കരിച്ചിരിക്കുന്നു.
          
           മിഷനറിമാരോടൊപ്പമുള്ള ട്രെയിന്‍യാത്ര -മിഷന്‍ എക്സ്പ്രസ് - പ്രദര്‍ശനത്തിന്റെ മറ്റൊരു ആകര്‍ഷണമാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ആളുകളുടെ വേഷവിധാനവും കരകൗശല വസ്തുക്കളും കാണുവാനുള്ള അവസരവും ഇവിടെയുണ്ട്. താത്പ്പര്യമുള്ളവര്‍ക്ക് ഉത്തരേന്ത്യന്‍ പലഹാരങ്ങള്‍ ചൂടോടെ രുചിച്ചു നോക്കാം. ലൈറ്റ് & സൗണ്ട് ഷോയും വൈകുന്നേരങ്ങളിലെ കലാ സന്ധ്യയും സാന്തോം ഫെസ്റ്റിന്റെ മറ്റുചില സവിശേഷതകളാണ്.

ഫെസ്റ്റിന്റെ കൂടുതല്‍ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും.. CLICK HERE..

Wednesday, April 11, 2012

വിദ്യാര്‍ത്ഥികളുടെ ആപ്റ്റിറ്റ്യൂഡ് തിരിച്ചറിയാന്‍ ഓണ്‍ലൈന്‍ ടെസ്റ്റ്..

          സംസ്ഥാനത്തെ എട്ടാം ക്ലാസ് മുതല്‍ ബിരുദതലം വരെയുള്ള വിദ്യാര്‍ഥികള്‍ക്കായി SIET(State Institute of Educational Technology ) നടത്തുന്ന ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള രജിസ്ട്രേഷന്‍ ആരംഭിച്ചു. പരീക്ഷയുടെ മാര്‍ക്ക് , രക്ഷിതാക്കളുടെ താത്പ്പര്യം , മറ്റുള്ളവരുടെ അഭിപ്രായം തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പലപ്പോഴും ഉപരിപഠന-തൊഴില്‍ മേഖലകള്‍  നാം  തിരഞ്ഞെടുക്കുന്നത്. ഈ പരമ്പരാഗത രീതിക്കു പകരം വിദ്യാര്‍ഥികളെ ബൗദ്ധികമായും മാനസികമായും വിലയിരുത്തി ഏറ്റവും അനുയോജ്യമായത് നിര്‍ദ്ദേശിക്കുന്നതാണ് ഈ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്.
                ചുരുക്കത്തില്‍ ഓരോ വിദ്യാര്‍ഥിയുടെയും ജന്മസിദ്ധമായ താത്പ്പര്യം , അഭിരുചി , വ്യക്തിത്വ സവിശേഷതകള്‍ എന്നിവ ശാസ്ത്രീയമായി കണ്ടെത്തി അനുയോജ്യമായ ഉപരിപഠന മേഖലയും തൊഴില്‍ മേഖലയും കണ്ടെത്തി ശുപാര്‍ശ ചെയ്യുക എന്നതാണ് ഓണ്‍ലൈന്‍ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന്റെ ലക്ഷ്യം. ഏതു സിലബസില്‍ പഠിക്കുന്നവര്‍ക്കും ഇതില്‍ പങ്കെടുക്കാവുന്നതാണ്.
                 ഒന്നര മണിക്കൂറാണ് പരീക്ഷയുടെ ദൈര്‍ഘ്യം. ഉത്തരം രേഖപ്പെടുത്തുവാന്‍ നാല് ഓപ്ഷനുകളും ലഭിക്കും. ഇംഗ്ലീഷ് , മലയാളം എന്നീ രണ്ടു ഭാഷകളില്‍ ഇഷ്ടമുള്ളത്  പരീക്ഷയ്ക്കായി തിരഞ്ഞെടുക്കാം. ടെസ്റ്റ് കഴിഞ്ഞ് മൂന്നു ദിവസത്തിനകം റിസല്‍ട്ട്  ഓണ്‍ലൈനായി വിദ്യാര്‍ഥിയുടെ ഇ-മെയില്‍ വിലാസത്തില്‍ ലഭിക്കുന്നതാണ്. വിദ്യാഭ്യാസ-മനശാസ്ത്ര മേഖലയിലെ വിദഗ്ധര്‍ തയ്യാറാക്കുന്ന ഈ റിപ്പോര്‍ട്ട്  വിദ്യാര്‍ഥിയുടെ ഭാവിയെ സംബന്ധിച്ച് വിലപ്പെട്ട നിര്‍ദ്ദേശങ്ങളാകും നല്‍കുക.
          www.sietkerala.gov.in എന്ന SIET-യുടെ വെബ് സൈറ്റുവഴിയുള്ള ആപ്റ്റിറ്റ്യൂഡ് ടെസ്റ്റില്‍ പങ്കെടുക്കുന്നവര്‍ ഈ മാസം 20-നു മുമ്പായി 100 രൂപ ഫീസ് അടച്ച് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അവധിക്കാലമായതിനാല്‍ ഈ വിവരം കൂടുതല്‍ കുട്ടികള്‍ അറിയാനിടയില്ല എന്നതിനാല്‍ , മറ്റുള്ളവര്‍ക്ക് ഉപകാരപ്രദമാകാവുന്ന ഈ വാര്‍ത്ത കൂട്ടുകാരുമായി ഷെയര്‍ ചെയ്യുമല്ലോ.. ടെസ്റ്റിന്റെ വിശദ വിവരങ്ങള്‍ അടങ്ങിയ SIET ഡയറക്ടറുടെ അറിയിപ്പ് ചുവടെ ചേര്‍ക്കുന്നു..

Monday, April 9, 2012

പൂഞ്ഞാര്‍ ബ്ലോഗ് ' TOP 12'

                               കഴിഞ്ഞ ഒരു വര്‍ഷം പൂഞ്ഞാര്‍ ബ്ലോഗ് പ്രസിദ്ധീകരിച്ചതില്‍ , ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ച പോസ്റ്റുകളുടെ ലിങ്കുകളാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.. കോട്ടയം റവന്യൂ ജില്ലയുടെയും ഈരാറ്റുപേട്ട ഉപജില്ലയുടെയും കലോത്സവ റിസല്‍ട്ടുകളാണ് ആയിരത്തോളം ആളുകള്‍ സന്ദര്‍ശിച്ച ടോപ് പോസ്റ്റുകള്‍ . പക്ഷേ , റിസല്‍ട്ടുകളായതിനാന്‍ അവ രണ്ടും  ഒഴിവാക്കിയാണ് ടോപ് ലിസ്റ്റ് ഇവിടെ പ്രസിദ്ധീകരിച്ചിരിക്കുന്നത്..


  1.  "ഒരു മലയാളിക്കും ഒരു തമിഴനും എന്റെ അനുഭവം ഉണ്ടാകരുത്..!!"  (മുല്ലപ്പെരിയാര്‍ പ്രശ്നത്തിന്റെ പേരില്‍ തമിഴ്നാട്ടില്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാകേണ്ടിവന്ന പൂഞ്ഞാര്‍ സ്വദേശിയുടെ അനുഭവം)    
  2. വെള്ളികുളം വാഹനാപകടം നല്‍കുന്ന പാഠങ്ങള്‍...  
  3. 'റിയാലിറ്റി ഷോ ' - ചില യാഥാര്‍ത്ഥ്യങ്ങള്‍..!!  (ജെയ്സണ്‍ ജോസ് , അസി. പ്രൊഫസര്‍ , സെന്റ് തോമസ് കോളേജ് കോഴഞ്ചേരി) 
  4. ആയിരങ്ങള്‍ പങ്കെടുത്ത കാവടി ഘോഷയാത്ര... (പൂഞ്ഞാര്‍ മങ്കുഴി ക്ഷേത്രത്തിലെ കാവടി ഘോഷയാത്രയുടെ ഫോട്ടോ ഗ്യാലറി)
  5. പൂഞ്ഞാര്‍ ബ്ലോഗിനെക്കുറിച്ച് മലയാളമനോരമ പറഞ്ഞത്.. 
  6. എന്താ ഇതൊരാനകാര്യം തന്നെയല്ലേ...  (ആനയുടെ അസ്ഥികൂടം സൂക്ഷിച്ചിരിക്കുന്ന കേരളത്തിലെ രണ്ടു സ്കൂളുകളില്‍ ഒന്നാണ് പൂഞ്ഞാര്‍ സെന്റ് ആന്റണീസ്.. അത് ഈ സ്കൂളില്‍ എത്തിയതെങ്ങനെ ? റോയിസാര്‍ കണ്ടെത്തിയ കാര്യങ്ങള്‍..) 
  7. കലോത്സവവേദികളിലെ 'ചാനല്‍ പോരാട്ടം'  ( കോട്ടയത്തുനടന്ന സംസ്ഥാന സ്കൂള്‍ കലോത്സവ വേദിയില്‍നിന്നുള്ള പൂഞ്ഞാര്‍ ബ്ലോഗിന്റെ വിവിധ റിപ്പോര്‍ട്ടുകളില്‍ ശ്രദ്ധേയമായ ഒന്ന് )
  8. കാട്ടാനക്കൂട്ടത്തെ നേരിട്ടു കാണണോ..! ആനക്കുളത്തേയ്ക്ക് സ്വാഗതം.. (അടിമാലി  - മൂന്നാര്‍ റൂട്ടിലെ പുതിയ ടൂറിസ്റ്റ് കേന്ദ്രമായ ആനക്കുളത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട്..) 
  9. ഇത് പൂഞ്ഞാറിന്റെ 'കുഞ്ഞുണ്ണിമാഷ്..' (കുഞ്ഞുണ്ണിക്കവിതകള്‍ പോലെ മനോഹരമായ ആക്ഷേപ ഹാസ്യ രചനയുമായി പൂഞ്ഞാറില്‍ നിന്ന് ഒരു കവി)
  10. ക്യാന്‍സറിനെ സൂക്ഷിക്കുക... (പൂഞ്ഞാര്‍ സ്വദേശിയും കോട്ടയം മെഡിക്കല്‍ കോളേജിലെ ക്യാന്‍സര്‍ വിഭാഗം മേധാവിയുമായിരുന്ന ഡോക്ടര്‍ മധുവുമായി പൂഞ്ഞാര്‍ ബ്ലോഗ് നടത്തിയ അഭിമുഖം..) 
  11. പൊതു ഇടങ്ങള്‍ വീണ്ടെടുക്കുക.. (നഷ്ടമായിക്കൊണ്ടിരിക്കുന്ന സൗഹൃദങ്ങളെക്കുറിച്ച്  എബി ഇമ്മാനുവേല്‍ പൂണ്ടിക്കുളം ശക്തമായ ഭാഷയില്‍ പ്രതികരിക്കുന്നു..) 
  12. വേനല്‍ മഴ തോര്‍ന്നപ്പോള്‍... (പ്രകൃതിയിലെ സുന്ദര കാഴ്ച്ചകളുമായി ഫോട്ടോ ഗ്യാലറി,,) 

Thursday, April 5, 2012

ഹയര്‍ സെക്കന്ററി പ്രവേശനം 2012-13 (ഏകജാലകം)

അടുത്ത അധ്യയന വര്‍ഷത്തേക്കുള്ള ഹയര്‍ സെക്കന്ററി പ്രവേശനത്തിന്റെ മാനദണ്ഡങ്ങള്‍ പ്രസിദ്ധീകരിച്ചു. പ്രോസ്പെക്റ്റസ്  ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ക്കായി മുകളില്‍ കാണുന്ന +1 ഏകജാലകം 2012-13 എന്ന പേജ് സന്ദര്‍ശിക്കുക..